Friday, March 29, 2024 02:11 PM
Yesnews Logo
Home News

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് ;സംസ്ഥാന രാഷ്ട്രീയത്തിൽ ലീഗ്-സി.പി.എം സൗഹൃദം ഉലക്കുമോ ?

Swapna. V . Nov 18, 2020
ibrahim-kunj-arrest-cpim-league-relation-reasons-
News

സംസ്ഥാന രാഷ്ട്രീയത്തിൽ സി.പി.എം -ലീഗ് നേതാക്കൾ തമ്മിലുള്ള സൗഹൃദം പ്രസിദ്ധമാണ്. സി.പി.എം ന്റെ മുതിർന്ന നേതാക്കൾ, അത് മുഖ്യമന്ത്രി തൊട്ട് ലോക്കൽ സെക്രട്ടറിമാർ വരെ യോജിപ്പോടെയാണ് മുൻകാലങ്ങളിൽ ഒക്കെ മുന്നോട്ടു പോയിരുന്നത്.  പിണറായി വിജയൻ ലീഗ്  നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, പാണക്കാട് കുടുംബം,  പി.വി.അബ്ദുൽ വഹാബ് എന്നിവരുമായി വളരെ ഊഷ്മള ബന്ധം പുലർത്തുന്ന നേതാവാണ്. അബ്ദുൽ വഹാബിനും കുഞ്ഞാലിക്കുട്ടിക്കും പിണറായി വിജയനുമായി വ്യക്തി ബന്ധം തന്നെയുണ്ട്. 

 സി.പി.എം ന്റെ  അവധിയിലുള്ള സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗിലെ സമുന്നത നേതാക്കളുമായി അടുത്ത് ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന   നേതാവാണ്.ആർക്കെതിരെ വിമർശിച്ചാലും പാണക്കാട്  കുടുംബത്തിനെതിരെ സി.പി.എം ഒന്നും ഉരിയാടില്ല എന്ന് പ്രാദേശിക  തലത്തിൽ ലീഗുകാർ അവകാശപ്പെടുന്നത് മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ അടുപ്പം കണക്കിലെടുത്താണ്. പരസ്പരം സഹായിച്ചു മുന്നോട്ടു പോകുന്ന രാഷ്ട്രീയ പ്രസ്ഥനങ്ങളായാണ് ഇരു പാർട്ടികളെയും അണികളും നേതാക്കളും കണ്ടു വന്നിരുന്നത്.

പലപ്പോഴും ബിസിനസ്സു താല്പര്യങ്ങളും രാഷ്ട്രീയ  കൂട്ടുകെട്ടിന് ബലം പകരാറുണ്ട്. സി.പി.എം നിയന്ത്രണത്തിലുള്ള കോഓപ്പറേറ്റീവ് ബാങ്കുകളിലും ഊരാളുങ്കൽ സൊസൈറ്റി  പോലുള്ള കോർപറേറ്റ്   സംവിധനങ്ങളിലും, സി.പി.എം നിയന്ത്രിക്കുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും  വൻ തോതിൽ നിക്ഷേപം ഇറക്കിയിരിക്കുന്നത് ലീഗ് നേതാക്കളാണെന്നാണ് പലപ്പോഴും പ്രചരിക്കുന്നത്. പ്രാദേശിക തലത്തിൽ ലീഗ് പ്രത്യക്ഷമായി സി.പി.എം നെ അത്ര കടന്നാക്രമിക്കാറില്ല. ചില മേഖലകൾ ഒഴിച്ച് നിർത്തിയാൽ ലീഗ്-സി.പി.എംകൂട്ടുകെട്ട് കീഴ്ത്തട്ടിൽ പ്രകടവുമാണ്.

സി.പി.എം നെ കടന്നാക്രമിക്കുന്ന ചുരുക്കം നേതാക്കൾ മാത്രമാണ് ലീഗിലും ഉള്ളത്. ഓരോ തെരെഞ്ഞുപ്പുകളിലും  പരസ്പരം സഹായിക്കുന്ന അന്തർധാര രാഷ്ട്രീയം ലീഗ്-സി.പി.എം രൂപപ്പെടുത്തിയിട്ടുണ്ട് എന്നത് മലബാറിൽ പൊതുവായി കേൾക്കുന്ന വിമർശനമാണ്.ശക്തമായ ബിസിനസ്സു താല്പര്യങ്ങളും ഇരു പാർട്ടികളെയുംഘടകക്ഷികാളെന്ന പോലെ ഒരുമിപ്പിച്ച്  നിറുത്തിയിരുന്നു.
  
ഓരോ നിയമസഭാ   തെരഞ്ഞെടുപ്പിലും ലീഗും സിപി.എം ഉം മലബാറിൽ പരസ്പരം സഹായിക്കുന്ന വോട്ടു മറിക്കുന്ന  കാഴ്ച പതിവാണ്.ചുരുക്കം അപസ്വരങ്ങൾ  ഇല്ലാതെയുമില്ല. 

ലീഗിന്റെ നേതാക്കളുടെയും  അണികളുടെയും ബിസിനസ്സ് താല്പര്യങ്ങളും സി.പി.എം നേതൃത്വത്തിന്റെ താല്പര്യങ്ങളും ഒന്നിച്ചു പോകുന്നത് കൊണ്ടാണിത്. കരിങ്കൽ ക്വാറികൾ, നിർമാണ മേഖല, റിയൽ എസ്റ്റേറ്റ്, ബാങ്കിങ് മേഖല (കോഓപ്പറേറ്റീവ്  സൊസൈറ്റികൾ) ,കോഴി കച്ചവടം, മീൻ കച്ചവടം,ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,  , മാധ്യമ ബിസിനസ്സ് ,വഴിയോര കച്ചവടം, സ്വർണ്ണ ബിസിനസ്സ്, തുടങ്ങിയ വിവിധ മേഖലകളിൽ ഇരു പാർട്ടികൾക്കും തുല്യ താല്പര്യങ്ങളാണുള്ളത്. സി.പി.എം തുടങ്ങി വെക്കുന്ന ഏതു ബിസിനസ്സ് സംരംഭങ്ങളിലും ലീഗിന്റെ പ്രമുഖർ വൻ തോതിൽ നിക്ഷേപം നടത്തുന്ന പതിവുമുണ്ട്. മലബാറിലെ ക്വാറി ബിസിനസ്സിൽ രണ്ടു പാര്ടികളിലെയും പ്രമുഖർ പങ്കാളികൾ ആകുന്ന കാഴ്ച പതിവാണ്.ഒരേ ബിസിനസ്സ് താല്പര്യങ്ങൾ ഉള്ളത് കൊണ്ട് തന്നെ ലീഗിനെ സി.പിഎമ്മോ , സി.പി.എമ്മിനെ ലീഗോ ശത്രുവായോ കാണുന്നില്ല എന്നതാണ് സത്യം.സി.പി.എം നേതാക്കൾക്ക് സ്വകാര്യമായി വേണ്ടി വരുന്ന സാമ്പത്തിക സഹായങ്ങൾ ലീഗിലെ  ബിസിനസ്സ്  ബന്ധമുള്ള നേതാക്കൾ ചെയ്തു കൊടുക്കുണ്ടെന്നതും പരസ്യമായ രഹസ്യമാണ്. ഇക്കാര്യം ഉയർത്തി പി.വി.അബ്ദുൽ വഹാബിനെതിരെ വി.എസ് അച്യുതാന്ദൻ മുൻപ്  രംഗത്തു വന്നിരുന്നു. വഹാബ് സി.പി.എമ്മിന്റെ ബിസിനസ്സ് സംരംഭങ്ങളിൽ നിർണ്ണായക നിക്ഷേപം നടത്തുന്ന ഒരു നേതാവാണ്.മലബാറിലെ മുസ്‌ലിം ബിസിനസുകാരുടെ താല്പര്യങ്ങൾ ഇരു പാർട്ടികളെയും ഒന്നിപ്പിക്കുന്ന ഘടമാണ്. ആസാദ് മൂപ്പൻ, എം.എ യൂസഫ് അലി, അബ്ദുൽ വഹാബ്, ഗൾഫാർ മുഹമ്മദ്  അലി ,തുടങ്ങി ഒട്ടു മിക്ക മുസ്‌ലിം വ്യവസായികളുടെയും താല്പര്യങ്ങൾ ഇരു പാർട്ടികൾക്കും യോജിപ്പിന്റെ മേഖലകളാണ്.

അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിലെ കണ്ണികൾ ലീഗും സി.പി.എം ഉം ?

മാറി മാറി ഭരിച്ചു കൊണ്ടിരുന്ന ഇടതു-യു.ഡി.എഫ് ഭരണം അഡ്ജസ്റ്മെന്റു ഭരണമാണെന്നും രാഷ്‌ടീയമാണെന്നുമുള്ള  ആരോപണങ്ങൾ പുതിയതല്ല. വാസ്തവത്തിൽ ഈ ആരോപണത്തിന്റെ കുന്ത മുന നീളുന്നത് ലീഗിലേക്കും സി.പി.എമ്മിലേക്കുമാണ്. യു.ഡി.എഫിൽ സി.പി.എം നെ  വഴി വിട്ടു സഹയിക്കുന്നതു ലീഗാണെന്നും ലീഗിനെ സഹായിക്കുന്നത്  സി.പി.എം ആണെന്നും വിമർശനമുള്ളതാണ്.കോൺഗ്രസിനെ ഒരു കണക്കിന് ദുർബലപ്പെടുത്തുന്ന ഈ അന്തർധാര രാഷ്ട്രീയമാണ് ഇപ്പോൾ വഴിത്തിരിവിൽ എത്തുന്നത്.

ലീഗ് നേതാക്കൾക്ക്  എതിരെ എടുത്തു കൊണ്ടിരിക്കുന്ന നടപടികൾ  വലിയ ലക്ഷ്യങ്ങൾ      കണ്ടുകൊണ്ടാണെന്നു  കരുതണം.
1 : സി.പി.എം ന്റെ ഭൂരിപക്ഷ  സമുദായത്തിൽ പെട്ട അണികൾക്കുള്ള സന്ദേശം
2 :ലീഗിനോടുള്ള കടുത്ത അതൃപ്തി  വളർന്നുകൊണ്ടിരിക്കുന്ന കൃസ്ത്യൻ വോട്ടു ബാങ്കിനുള്ള സന്ദേശം
3 :മലബാറിലെ തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ ഉറപ്പിക്കാനുള്ള തന്ത്രം
4 : ലീഗ് വഴി കോൺഗ്രസിനെ ഭയപ്പെടുത്താനുള്ള തന്ത്രം 
എൽ.ഡി.എഫിനെതിരെ സജീവമായി രംഗത്തുള്ള കോൺഗ്രസിനെ പിന്നോക്കം വലിപ്പിക്കാനുള്ള നീക്കം അറസ്റ്റു നടപടികളിൽ   പ്രതിഫലിക്കുന്നുണ്ട്. യു.ഡി.എഫിനെ പ്രതിരോധത്തിൽ ആക്കാൻ  ലീഗ് വഴിയാകും ഇടതുമുന്നണി ശ്രമിക്കുക.ലീഗിനെ സമവായ ചർച്ചാവേദിയിലെത്തിക്കുക എളുപ്പമുള്ള വഴിയാണെന്ന് സി.പി.എമ്മിനറിയാം..
5 : യു.ഡി. എഫ് നേതാക്കളും അഴിമതിക്കാരാണെന്നു ചിത്രീകരിക്കയും അഴിമതി വിരുദ്ധ നീക്കങ്ങളെ ദുര്ബലപ്പെടുത്തുക.യു.ഡി.എഫ് നെ പ്രതിരോധത്തിലാക്കാൻ ലീഗ് നേതാക്കളുടെ അറസ്റ്റു സഹായിക്കുമെന്ന വിലയിരുത്തൽ 

പിണറായി വിജയൻറെ ഉറ്റ  സുഹൃത്തായി അറിയപ്പെടുന്ന കുഞ്ഞാലിക്കുട്ടിയുടെ ഏറ്റവും അടുത്ത സഹപ്രവർത്തകരാണ് ഇപ്പോൾ അറസ്റിലായിട്ടുള്ളത്. കമറുദ്ധീനും ഇബ്രാഹിം കുഞ്ഞും കുഞ്ഞാലികുട്ടി പറയുന്നതിന് അപ്പുറം പ്രവർത്തിക്കുന്നവരല്ല. ഇരുവർക്കുമെതിരെ കേന്ദ്ര ഏജൻസികളായ ഇ.ഡി യും ഇൻകം ടാക്‌സും നടപടികൾ എടുത്തു കഴിഞ്ഞു. ഈ ഏജൻസികളുടെ അന്വേഷണം ലീഗ് രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുമെന്ന സൂചന ഡൽഹിയിൽ നിന്ന് വരുന്നുണ്ട്.ചില ലീഗ് നേതാക്കളുടെ തുർക്കി -പാലസ്റ്റീൻ ബന്ധം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിച്ചു വരികയാണ്.ഇതിനിടയിലാണ് പെട്ടെന്നുള്ള അറസ്റ്റുണ്ടായിട്ടുള്ളത്.ലീഗിനെ ഭയപ്പെടുത്തി കോൺഗ്രസിനെ വരുതിയിൽ കൊണ്ട് വരാനുള്ള നീക്കങ്ങൾ ഇതിൽ കണ്ടാൽ ദോഷം പറയാനാവില്ല.
 

Write a comment
News Category