Thursday, July 03, 2025 12:06 PM
Yesnews Logo
Home News

സ്വപ്‍ന സന്ദേശം ;അഭിഭാഷക ബുദ്ധി ,രാഷ്ട്രീയ ലക്ഷ്യത്തോടെ മെനഞ്ഞ നാടകം , അന്വേഷണത്തിന് ജയിൽ മേധാവിയുടെ ഉത്തരവ്

Alamelu C . Nov 19, 2020
swapan-suresh-voice-record-fake-misleading-ed-investigation-
News

കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത ഇടിക്കാൻ പ്രമുഖ അഭിഭാഷകന്റെ നിർദേശ പ്രകാരമുള്ള നാടകമാണ് സ്വപ്‍ന സന്ദേശമെന്നു നിയമവൃത്തങ്ങൾ കരുതുന്നു.സ്വപ്‍ന സുരേഷ് ബംഗളൂരുവിലേക്ക് കടക്കുന്നതിനു മുൻപ് മാധ്യമങ്ങൾക്കു നൽകിയ ശബ്ദ സന്ദേശത്തോടു സാമ്യമുള്ള അതെ സംഭാഷണമാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളതു.അന്നും സി.പി.എം നെയും മുഖ്യമന്ത്രിയെയും വെള്ളപൂശുന്ന ശബ്ദ രേഖയായിരുന്നു പുറത്തു വന്നത്.
ഇപ്പോൾ  പുറത്തായിട്ടുള്ള ശബ്ദ രേഖയിലും മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ശ്രമം ബോധ പൂർവ്വം നടന്നിരിക്കുന്നു.

കേന്ദ്ര ഏജൻസികളുടെ സമ്മർദ്ദം മൂലമാണ്ഇപ്പോൾ കോടതിക്ക് മുൻപിലുള്ള മൊഴികളെന്നു കാണിക്കാനുള്ള അഭിഭാഷക ബുദ്ധിയാണ് പുതിയ ശബ്ദ രേഖക്ക് പിന്നിൽ പ്രവർത്തിച്ചതെന്ന്  നിയമവൃത്തങ്ങൾ പറഞ്ഞു. തലയും വാലുമില്ലാതെ ഒരു കാര്യത്തിലും വ്യക്തതയില്ലാത്ത ശബ്ദ രേഖയാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. എന്നാൽ മുഖ്യമന്ത്രിയുടെ നിരപരാധിത്വം തുറന്നു കാട്ടാനുള്ള  വെമ്പൽ ശബ്ദ രേഖയിലുണ്ട്. ശബ്ദം തന്നെ വ്യാജമാണോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. ബെംഗളൂരു യാത്രക്ക് മുൻപും സ്വപ്‍ന സി.പി.എം നെയും പിണറായി വിജയനെയും പുകഴ്ത്തിയും അവരെ മഹത്വവൽക്കരിച്ചുമാണ് ശബ്ദ രേഖ തയ്യാറാക്കിയത്. അന്നും ഒരു ക്രിമിനൽ അഭിഭാഷകനായിരുന്നു ഈ നാടകത്തിനു കളമൊരുക്കിയത്.
ഇപ്പോൾ പുറത്തു വന്നിട്ടുള്ള ശബ്ദ രേഖക്ക് പിന്നിലും ക്രിമിനൽ അഭിഭാഷക ബുദ്ധി തന്നെയാണ്.ശബ്ദ രേഖക്ക് പശ്ചാത്തലത്തിൽ  ഉയർന്നു കേൾക്കുന്ന പുരുഷ ശബ്ദം ദുരൂഹത വളർത്തിയിട്ടുണ്ട്.  

കേന്ദ്ര ഏജൻസികൾക്കു എതിരെ എം.ശിവശങ്കറും       സമാനമായ ആരോപണമാണ്   ഉന്നയിച്ചിരുന്നത്. സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ പറയാൻ ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണം പക്ഷെ കോടതി തള്ളി. ഇതേ അഭിഭാഷക ബുദ്ധി തന്നെയാണ് ഇപ്പോഴത്തെ ശബ്ദ രേഖയിലും പ്രവർത്തിച്ചിരിക്കുന്നത്. തദ്ദേശ തെരെഞ്ഞെടുപ്പിലെങ്കിലും കേന്ദ്ര ഏജൻസികളുടെ പിണറായി വിരുദ്ധത  ഉയർത്താനുള്ള നീക്കമായാണ് രാഷ്ട്രീയ കാരണങ്ങളായി   കാണുന്നത്. സി.പി.എം ഗ്രൂപ്പുകളിലാണ് ഇതാദ്യമായി ശബ്ദ സന്ദേശം പുറത്തു വരുന്നതും സജീവമായി പ്രചരിക്കുന്നതെന്നും  ഏജൻസികൾക്കു വിവരം ലഭിച്ചിട്ടുമുണ്ട്.

അന്വേഷണം വഴി തെറ്റിക്കാൻ നീക്കമെന്ന് ഇ.ഡി ,ജയിൽ വകുപ്പും അന്വേഷണം തുടങ്ങി 

സ്വർണ്ണ കള്ളക്കടത്തു അന്വേഷണം വഴി തെറ്റിക്കാൻ ബോധപൂർവ്വം നീക്കങ്ങൾ നടക്കുന്നതായി ഇ.ഡി വിലയിരുത്തി. സ്വപനയുടേതെന്നു മട്ടിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തെക്കുറിച്ച് വിശദമായ അന്വേഷണം ഇ.ഡി തുടങ്ങി.സന്ദേശം ഒറിജിനലാണോ, വ്യാജമാണോ എന്നും അതെങ്ങനെ റെക്കോർഡ് ചെയ്യപ്പെട്ടുവെന്നും ഇ.ഡി അന്വേഷിക്കും. ഇക്കാര്യങ്ങൾ ജയിൽ വകുപ്പും അന്വേഷിക്കുമെന്ന് വകുപ്പ് മേധാവി ഋഷി രാജ് സിംഗ് അറിയിച്ചു. ശബ്ദത്തെകുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സൈബർ വകുപ്പിനോടും ആവശ്യപ്പെടും.-അദ്ദേഹം പറഞ്ഞു.

Write a comment
News Category