Tuesday, July 01, 2025 05:02 AM
Yesnews Logo
Home News

എയർ ഏഷ്യ ഇന്ത്യയിലെ പ്രവർത്തനം നിർത്തുന്നു;ടാറ്റ ഓഹരി വാങ്ങും

M.B. Krishnakumar . Nov 19, 2020
airasia-exit-plan--from-indian-market-tata-sons--will-buy-stake
News

ചെലവ് കുറഞ്ഞ വിമാന സർവീസുകൾ നടത്തുന്ന എയർ ഏഷ്യ ഇന്ത്യയിലെ പ്രവർത്തനം നിറുത്താൻ ആലോചിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഈ തീരുമാനം കൈക്കൊള്ളുന്നത് .ഇന്ത്യക്കൊപ്പം ജപ്പാനിലെ ഓപ്പറേഷനും എയർ ഏഷ്യ നിറുത്തുകയാണ്.

ടാറ്റയുമായി ചേർന്ന് തുടങ്ങിയ സംയുക്ത സംരംഭം എയർ ഏഷ്യ വലിയ പ്രതീക്ഷകളോടെയാണ് തുടങ്ങിയത്.സാധരണ വിമാന കമ്പനികൾ തുടങ്ങാത്ത റൂട്ടുകൾ തിരഞ്ഞെടുത്തായിരുന്നു എയർ ഏഷ്യയുടെ വിമാന സർവീസുകൾ. മാർക്കെറ്റിൽ  ഏഴു ശതമാനം പിടിച്ചെടുക്കാനും കമ്പനിക്കായി.എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറെ കാലമായി കമ്പനിയെ അലട്ടുകയായിരുന്നു. 

ഇന്ത്യൻ ഓപ്പറേഷൻ കനത്ത നഷ്ടമുണ്ടാക്കുകയാണെന്നു കമ്പനി അറിയിച്ചു. ഈ സാമ്പത്തിക വര്ഷം മാത്രം 317 കോടിയുടെ നഷ്ടമുണ്ടാക്കി.3000 ഓളം ജീവനക്കാരുണ്ട്.

എയർ ഏഷ്യയുടെ ഓഹരി ടാറ്റ വാങ്ങും 

സംയുക്ത സംരംഭത്തിൽ 51 ശതമാനം ഓഹരി പങ്കാളിത്തം ടാറ്റക്കാണ്‌. അവശേഷിക്കുന്ന 49 ശതമാനം ഓഹരികളും വാങ്ങാൻ ടാറ്റ തയ്യാറാകുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ സമ്പൂർണ്ണ ടാറ്റ സ്ഥാപനമായി ഈ സംരംഭം മാറും..ഇപ്പോൾ തന്നെ സിംഗപ്പൂർ എയർലൈൻസുമായി  ചേർന്ന് വിസ്താര എയർലൈൻസ് ടാറ്റ നടത്തുന്നുണ്ട്. എയർ ഇന്ത്യ വാങ്ങാനുള്ള നീക്കവും സജീവമാണ്. എയർ ഏഷ്യ ഓഹരികൾ കൂടി വാങ്ങുന്നതോടെ എയർലൈൻസ് സെക്ടറിൽ ആധ്യപത്യം ടാറ്റയ്ക്ക് ലഭിക്കും.

Write a comment
News Category