Saturday, April 27, 2024 01:25 AM
Yesnews Logo
Home News

സ്വപനയുടെ ശബ്ദ സന്ദേശം: വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയിൽ മേധാവി ഡി.ജി.പി ക്കു കത്ത് നൽകി

സ്വന്തം ലേഖകന്‍ . Nov 19, 2020
jail-dgp-recommends-detailed-investigation-swapna-suresh-voice-record
News

സ്വപ്‍ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദ സന്ദേശത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്  ജയിൽ മേധാവി ഋഷി രാജ് സിംഗ് ഡി.ജി.പി ലോക നാഥ് ബെഹ്റക്ക് കത്ത് നൽകി.ശബ്ദം തന്റെ തന്നെയാണെന്ന് സ്വപ്‍ന നേരത്തെ പ്രാഥമിക  അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.എന്നാൽ എപ്പോളാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മിക്കുന്നില്ല എന്നായിരുന്നു സ്വപ്നയുടെ മൊഴി .ജയിലിൽ വെച്ചല്ല ശബ്ദം റെക്കോർഡ് ചെയ്തതെന്ന് ജയിൽ അധികൃതർ പറയുന്നു.ഇക്കാര്യത്തിൽ  ദുരൂഹത നില നിൽക്കുന്ന സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് ഋഷി രാജ് സിംഗിന്റെ ശുപാർശ.

ശബ്ദം എപ്പോൾ എവിടെ വച്ചു ആര് റെക്കോർഡ് ചെയ്തു, എങ്ങനെ മാധ്യങ്ങൾക്കു ചോർന്നു കിട്ടി, വെബ് പോർട്ടലിലിൽ   ശബ്ദം എത്തിച്ചത് ആരാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.തെളിവ് നശിപ്പിക്കുന്നത്  പോലെ തന്നെ ഗൗരവമായ കുറ്റമാണ് വ്യാജ തെളിവ് ഉണ്ടാക്കുന്നതും.അത് കൊണ്ട് തന്നെ അന്വേഷണം സുപ്രധാനമാണ്.
 

Write a comment
News Category