Tuesday, April 23, 2024 11:43 AM
Yesnews Logo
Home News

സ്വപ്‍ന സുരേഷിന്റെ ശബ്ദ സന്ദേശം ;എഡിറ്റു ചെയ്തത്,മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയെന്ന് വിദഗ്ദ്ധർ

Arjun Marthandan . Nov 20, 2020
swapna-suresh--voice-record-fake-investigation-
News

സ്വപ്‍ന സുരേഷിന്റെ ശബ്ദ സന്ദേശം വിദഗ്‌ധമായി എഡിറ്റു ചെയ്തു സാങ്കേതികമായി സജ്ജമാക്കിയതാണെന്നു ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ വിദഗ്ദ്ധർ വിലയിരുത്തുന്നു. പുറത്തു വന്നിരിക്കുന്ന സന്ദേശം തന്റേതു  തന്നെയാണെന്ന് പൂർണ്ണമായി ഉറപ്പില്ലെന്നും എന്നാണ് അത്  റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ലെന്നുമുള്ള സ്വപ്‍ന സുരേഷിന്റെ ഏറ്റുപറച്ചിൽ പുറത്തു വന്നു കഴിഞ്ഞു.ഇതോടെ സ്വപ്നയുടെ ശബ്ദം പലയിടങ്ങളിൽ നിന്ന് കൂട്ടിച്ചേർത്തു എഡിറ്റു ചെയ്തു കൃതൃമമാക്കി സൃഷ്ടിച്ചതാകാനുള്ള സാധ്യതകൾ വർധിച്ചു.ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ട് വരാനുള്ള നീക്കത്തിലാണ് ഋഷി രാജ് സിംഗ്. ആവശ്യമെങ്കിൽ ഫോറൻസിക് പരിശോധനക്കും ശബ്ദം അയച്ചേക്കും. 

മുഖ്യധാര മാധ്യങ്ങളെ ഒഴിവാക്കി രാത്രി വൈകി ഒരു ഓൺലൈൻ മാധ്യമം  വഴി ശബ്ദ രേഖ പുറത്തു വിട്ടതിലും ദുരൂഹത നില നിൽക്കെയാണ്.  ഇടതു   അനുഭാവിയെന്നു അറിയപ്പെടുന്ന മാധ്യമ പ്രവർത്തകയാണ് റിപ്പോർട്ടു പുറത്തു വിട്ടത്. ശബ്ദ സന്ദേശം ആര് , ഇപ്പോൾ, എവിടെ വെച്ച്, റെക്കോർഡ് ചെയ്തുവെന്നും എങ്ങനെ ഓൺലൈൻ മാധ്യമത്തിൽ എത്തിച്ചുവെന്നതും അന്വേഷിക്കണമെന്ന് ജയിൽ മേധാവി ഡി.ജി.പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ഏജൻസികളും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങി കഴിഞ്ഞു. തെളിവ്  നശിപ്പിക്കുന്നത് പോലെ തന്നെ  വ്യാജമായി ഉണ്ടാക്കുന്നതും കുറ്റമാണ്. ഈ സഹചര്യത്തിൽ കർക്കശമായ നിലപാട് കേന്ദ്ര ഏജൻസികളും കൈക്കൊള്ളും.  തെളിവ് വ്യാജമാക്കി ഉണ്ടാക്കി കേസിനു സഹായകരമാകുന്ന നീക്കങ്ങളുടെ ട്രയലാണോ നടന്നതെന്ന കാര്യത്തിലും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ അന്വേഷണം തുടങ്ങി കഴിഞ്ഞു.

പുറത്തു വന്ന ഓഡിയോ സന്ദേശം വിദഗ്ദമായി എഡിറ്റു ചെയ്തതാണെന്ന് സാങ്കേതിക വിദഗ്ദർ വിലയിരുത്തി. ശബ്ദം റെക്കോഡ് ചെയ്യുന്ന വിദഗ്ധരുമായി യെസ് ന്യൂസ് സംസാരിച്ചു.അവരുടെ നിഗമനങ്ങൾഇങ്ങനെയാണ്

1 :മികച്ച ഡിജിറ്റൽ സംവിധനങ്ങൾ ഉപയോഗിച്ചാണ് എഡിറ്റിങ്
നടന്നിട്ടുള്ളത്.സാധരണ ടെലിവിഷൻ ചാനലുകളിൽ ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകാരണങ്ങളും  സംവിധനങ്ങളും  ഉപയോഗിച്ചിട്ടുണ്ട്

2 :ശബ്ദ ശകലങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ട്.ചുരുങ്ങിയ
സമയത്തിൽ പറയേണ്ട കാര്യങ്ങൾ കൂട്ടി യോജിപ്പിക്കാൻ ശ്രദ്ധാ പൂർവ്വമായ
ശ്രമങ്ങൾ നടന്നു.

3 :പശ്ചാത്തല ശബ്ദങ്ങൾ ഉണ്ടായിരിക്കെ ശാന്തമായ , താഴ്ന്ന ശബ്ദത്തിൽ വോയിസ് റെക്കോർഡ് ചെയ്തത് സംശയം ജനിപ്പിക്കുന്നു. പലയിടങ്ങളിൽ നിന്ന് വോയിസ് കൂട്ടി ചേർത്ത് കൃത്രിമമായി    ഉണ്ടാക്കിയതാണോ ശബ്ദ സന്ദേശമെന്നതിനു സന്ദേഹം ബലപ്പെടുകയാണ്.

4 : മുൻകൂട്ടിയുള്ള ചോദ്യങ്ങൾക്കു മറുപടി നൽകുന്ന രീതിയിലാണ് ശബ്ദം റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്. അതും ശാന്തമായ അന്തരീക്ഷത്തിലാണ് ശബദം റെക്കോർഡ് ചെയ്തിരിക്കുന്നത്.

5 :അധികം ബഹളങ്ങൾ ബാധിക്കാത്ത ഒരു മുറിയിലാണ് റെക്കോഡിങ് നടന്നിട്ടുള്ളത്.അതും പരിചയമുള്ള ഒരാളോടാണ് സംസാരിച്ചിട്ടുള്ളത്.സൗണ്ട് ഗ്ലിച്ചുകൾ സമാനമാക്കാൻ സാങ്കേതിക വിദ്യ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

സ്വപനയുടെ ശബ്ദം ഐ ഫോൺ പോലുള്ള മികച്ച നിലവാരമുള്ള ഫോണുകൾ വഴി മുഖേനെ റെക്കോർഡ് ചെയ്യാനാണ് സാധ്യതഎന്ന് അവർ പറയുന്നു.പിന്നീട് പ്രൊഫഷണൽ റെക്കോഡിങ് സംവിധാനങ്ങൾ ഉപയോഗിച്ച് എഡിറ്റു ചെയ്തു.

ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ 

സ്വർണ്ണ കടത്തു കേസിൽ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി എം.ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ വ്യാജ ആരോപണങ്ങളാണ് ഇ.ഡി ഉന്നയിച്ചിരിക്കുന്നതെന്നു ശിവശങ്കർ ഹർജിയിൽ പറയുന്നു.

Write a comment
News Category