Thursday, March 28, 2024 04:12 PM
Yesnews Logo
Home News

സിദ്ധീക്ക് കാപ്പൻ പോപ്പുലർ ഫ്രണ്ടുകാരനാണെന്നു യു.പി പോലീസ് ;തേജസ് പത്രത്തിന്റെ കാർഡ് ഉപയോഗിച്ചു,പത്രപ്രവർത്തക യൂണിയൻ കള്ളം പറയുന്നുവെന്ന് യു.പി പോലീസ് സുപ്രീംകോടതിയിൽ

M.B. Krishnakumar . Nov 20, 2020
u-p-police-filed-affidavit-siddek-kappan-case-sc-popular-front-office-secretary-kuwj-misleading-court-police-allegation
News

ഹത്രാസ് സംഭവത്തിൻെറ പശ്ചാത്തലത്തിൽ അറസ്റ്റിലായ സിദ്ധീക്ക് കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉത്തർ പ്രദേശ് പോലീസ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.  ഹത്രാസിൽ മത-ജാതി കലാപം ഉണ്ടാക്കുക എന്ന   ഉദ്ദേശം മുൻനിർത്തിയാണ് സിദ്ധീക്ക്  കാപ്പനും  കൂട്ടരും അവിടേക്കു പോയതെന്ന് പോലീസ് പറഞ്ഞു.കാപ്പനെ 
പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പോലീസ് ഉദ്യോഗസ്ഥരെ കാണിച്ചത് തേജസ് പത്രത്തിന്റെ ഐഡിന്റിറ്റി കാർഡാണ്.ഈ മാധ്യമ സ്ഥാപനം 2018 ഇൽ അടച്ചു പൂട്ടിയതാണ്.നേരത്തെ കേരള പത്രപ്രവർത്തക യൂണിയൻ വാദിച്ചിരുന്നത് കാപ്പൻ അഴിമുഖം എന്ന വാർത്ത പോർട്ടലിന്റെ ജീവനക്കാരനാണെന്നാണ്. എന്നാൽ അഴിമുഖം മാനേജ്മെന്റ് ഇത്തരത്തിൽ ഒരു അറിയിപ്പും നാളിതു വരെ നൽകിയിട്ടില്ല .

പൂട്ടിപോയ ഒരു മാധ്യമ  സ്ഥാപനത്തിന്റെ മറവിലാണ്   സിദ്ധീക്ക് കാപ്പൻ ഹത്രാസിലേക്കു പോയത്.ഹത്രാസിൽ ജാതി കലാപം   ഉണ്ടാക്കുകയാണ് ഉദ്ദേശമെന്ന് യു.പി പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.കാപ്പനെ ചോദ്യം ചെയ്തപ്പോൾ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. വലിയ തരത്തിൽ സാമ്പത്തിക സമാഹരണം നടത്താനും  കാപ്പനും കൂട്ടരും ശ്രമിച്ചു. മുൻപ് പൗരത്വ ഭദഗതി നിയമത്തിനെതിരെ നടന്ന കലാപ സമയത്തു  കാപ്പൻ വൻ തോതിൽ ഫണ്ട് സ്വരൂപിച്ചിട്ടുണ്ടെന്നു അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഹത്രാസിൽ സാമൂഹിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് ചോദ്യം ചെയ്യലിന് ശേഷം അറസ്റിലായവർ സമ്മതിച്ചു.ഇക്കാര്യം പോലീസ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

അറസ്റ്റ് നിയമവിധേയമെന്നു യു.പി ;കാപ്പൻ അന്വേഷണത്തെ വഴി തെറ്റിക്കാൻ നോക്കി , തെറ്റായ വിവരങ്ങൾ നൽകിയെന്നും സത്യവാങ്മൂലത്തിൽ 
 

സിദ്ധീഖ് കാപ്പനെതിരെ ഗുരുതരമായ പരാമര്ശങ്ങളാണ്   യു.പി പോലീസ് നടത്തിയിട്ടുള്ളത്. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറി എന്നവകാശപ്പെടുന്ന കാപ്പൻ നിലവിൽ പൂട്ടിപോയ ഒരു മാധ്യമ സ്ഥാപനത്തിന്റെ പേരിലാണ് പ്രവർത്തിക്കുന്നത്.പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് സെക്രട്ടറിയാണ് കാപ്പനെന്നു പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിയിട്ടുണ്ട്. മുൻ സിമി നേതാക്കളുമായി അടുത്ത ബന്ധം സിദ്ധീഖ് കാപ്പനുണ്ട്.

അന്വേഷണത്തെ വഴി തെറ്റിക്കാൻ കാപ്പൻ ശ്രമിച്ച വിവരങ്ങൾ സത്യവാങ്മൂലത്തിൽ രേഖകളുടെ പിന്തുണയോടെയാണ് യു.പി പോലീസ് സുപ്രീംകോടതിയിൽ ഹാജരാക്കിയിട്ടുള്ളത്. വിശദമായ അന്വേഷണത്തിന് ഡൽഹിയിൽ എത്തിച്ച കാപ്പൻ തെറ്റായ വിവരങ്ങൾ നല്കാൻ ശ്രമിച്ചു. താമസ സ്ഥലത്തിന്റെ അഡ്രസ്‌ ആദ്യം തെറ്റായാണ് നൽകിയത്. ആദ്യം  നൽകിയ അഡ്രസ്സ് നിലവിൽ ഇല്ലെന്നു കണ്ടെത്തി.പിന്നീട് നടത്തിയ ചോദ്യം  ചെയ്യലിൽ മറ്റൊരു സ്ഥലത്താണ് താമസമെന്നു  അറിയാൻ കഴിഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് തെറ്റായ വിവരങ്ങൾ നല്കാൻ ശ്രമിച്ച കാപ്പൻ അന്വേഷണത്തെ വഴി തിരിച്ചു വിടാൻ ശ്രമിച്ചു. 

കൂടെ താമസിച്ച  വ്യക്തിയും പോപ്പുലർ ഫ്രണ്ടുകാരനാണ്.അന്വേഷണത്തോട്  ഒരു വിധത്തിലും ഇയാൾ സഹകരിച്ചില്ല. താമസിച്ചിരുന്ന ഫ്ലാറ്റിലേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സെർച് വാറണ്ട് പുറപ്പെടുവിച്ചു.തുടർന്ന് നടത്തിയ തെരച്ചിലിൽ സുപ്രധാന രേഖകൾ കണ്ടെത്തി.കണ്ടെത്തിയ രേഖകളിൽ കൂടുതൽ അന്വേഷണം പ്രത്യക അന്വേഷണ സംഘം നടത്തുകയാണെന്ന് യു.പി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.

പത്രപ്രവർത്തക യൂണിയൻ കള്ളം പറയുന്നുവെന്ന് യു.പി പോലീസിന്റെ വെളിപ്പെടുത്തൽ 

സിദ്ധീഖ് കാപ്പനുമായി ബന്ധപ്പെട്ട കേസിൽ പത്രപ്രവർത്തക യൂണിയൻ സുപ്രീംകോടതിയിൽ കള്ളം പറയുകയാണ്.സിദ്ധീഖ് കാപ്പനെ അറസ്റ്റു ചെയ്തു പിറ്റേന്ന് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്ത പത്രപ്രവർത്തക യൂണിയൻ കോടതിയിൽ കള്ളം പറഞ്ഞു. കാപ്പനെകുറിച്ച് ഒരു വിവരവും ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണ് യൂണിയൻ സുപ്രീംകോടതിയെ സമീപിച്ചത്.എന്നാൽ ഇത് കളവാണ്.6 - 10 - 2020 ഇൽ മഥുര കോടതിയിൽ പ്രതികളെ ഹാജരാക്കിയപ്പോൾ പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ ഹാജരായിരുന്നു.ഇദ്ദേഹത്തിന് കേസിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയാമായിരുന്നു.

അറെസ്റ്റിന്റെ വിവരങ്ങൾ ബന്ധുക്കളെയോ സംസ്ഥാന പോലീസിനെയോ അറിയിച്ചില്ലെന്ന പത്രപ്രവർത്തക യൂണിയന്റെ വാദങ്ങൾ രേഖകളുടെ പിൻബലത്തോടെ യു.പി പോലീസ് ഖണ്ഡിച്ചു. സിദ്ധീഖ് കാപ്പന്റെ മനുഷ്യാവകാശങ്ങൾ കവർന്നു അതീവ രഹസ്യമായി അറസ്റ്റു ചെയ്തു എന്നൊക്കെയാണ്  കേരള പത്രപ്രവർത്തക യൂണിയൻ പ്രചരണം സംഘടിപ്പിച്ചിരുന്നത്. കാപ്പന്റെ  മനുഷ്യാവകാശങ്ങൾ ലംഘിച്ചെന്നായിരുന്നു സംഘടനയുടെ പ്രധാന പ്രചരണ വിഷയം.ഇക്കര്യം ഉയർത്തി ഡൽഹിയിലും വിദേശ രാജ്യങ്ങളിലും പ്രചരണം നടന്നു.

എന്നാൽ അറസ്റ്റിൽ പാലിക്കേണ്ട എല്ലാ മാർഗ്ഗനിര്ദേശങ്ങളും പാലിച്ചെന്നു യു.പി പോലീസ് രേഖകളുടെ പിൻബലത്തിൽ കോടതിയെ അറിയിച്ചു. സിദ്ധീഖ് കാപ്പൻ  അറെസ്റ്റിലാണെന്ന് സഹോദരൻ ഹംസ (ഫോൺ നമ്പർ  7818965912 )വിളിച്ചു പറഞ്ഞു.അറസ്റ്റു നടന്നത് എവിടെ നിന്നാണ് എന്നും എപ്പോളാണെന്നും എവിടെയാണ് കസ്റ്റഡിയിൽ ഉള്ളതെന്നും അറസ്റ്റു നടന്ന അഞ്ചാം തീയതി തന്നെ കാപ്പന്റെ സഹോദരനെ വിളിച്ചു പറഞ്ഞു .ഏഴാം തീയതി കാപ്പന്റെ അടുത്ത ബന്ധു ഹമീദ് ഖാൻ (ഫോൺ നമ്പർ 9005582020 )അറെസ്റ്റിന്റെ വിവരങ്ങൾ ധരിപ്പിച്ചു.


അറസ്റ്റു നടന്ന ശേഷം ആറാം തീയതി മലപ്പുറം പോലീസ് സൂപ്രണ്ടിനും രേഖ മൂലം അറസ്റ്റിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നി യു.പി പോലീസ് സുപ്രീം കോടതിയിൽ അറിയിച്ചിരിക്കുകയാണ്.സിദ്ധീഖ് കാപ്പന്റെ അറസ്റ്റു വിവരങ്ങൾ കാപ്പന്റെ കുടുംബങ്ങളെ അറിയിക്കണമെന്നണ് ഇ മെയിൽ വഴി മലപ്പുറം പോലീസ് സൂപ്രണ്ടിനെ അറിയിച്ചതിന്റെ രേഖകൾ കോടതിയിൽയു.പി പോലീസ് നൽകി. 

ബന്ധുക്കൾക്കും അഭിഭാഷകർക്കും സിദ്ധീഖ് കാപ്പനെ ബന്ധപ്പെടാൻ അനുമതി നിഷേധിക്കുകയാണെന്ന  കേരള  പത്രപ്രവർത്തക യൂണിയന്റെ വാദങ്ങളും കളവാണ്-   ഡൽഹിയിൽ നിന്നുള്ള അഭിഭാഷക  സംഘം  കോടതിയിൽ പതിവായി പ്രതികൾക്ക് വേണ്ടി ഹാജരായിട്ടുണ്ട്.അഭിഭാഷകർ പ്രതികൾക്ക് വേണ്ടി മഥുര കോടതിയിൽ ഹാജരായതിൽ തെളിവുകളും യു.പി പോലീസ് സുപ്രീം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.ഡൽഹിയിൽ നിന്ന് വന്ന അഭിഭാഷകനായ മൗലാനാ അലി നവംബര് 6 നു കാപ്പനുമായി കോടതി  പരിസരത്തു  കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

സിദ്ധീഖ് കാപ്പന്റെ അഭ്യർത്ഥനയെ തുടർന്ന് ബന്ധുക്കളുമായി സംസാരിക്കാൻ അനുമതി നൽകി. അമ്മയുമായും ഭാര്യയുമായും സംസാരിക്കണമെന്നാണ് കാപ്പൻ ആവശ്യപ്പെട്ടിരുന്നത്.ഇതനുസരിച്ച് രണ്ടു പേരുടെയും ഫോൺ നമ്പറുകൾ നൽകി. അമ്മയുടേതായി കാപ്പൻ നൽകിയ നമ്പർ( 9048358546 ) ഭാര്യയുടേതായി നൽകിയത് ( 9810068631 ) ആയിരുന്നു.ഭാര്യയുടേതെന്നു പറഞ്ഞു നൽകിയത് അഭിഭാഷകന്റെ ഫോൺ നമ്പറായിരുന്നുവെന്നു പിന്നീട് കണ്ടെത്തിയെന്ന് യു.പി പോലീസിന്റെ  സത്യവാങ്മൂലത്തിൽ പറയുന്നു.

ബന്ധുക്കളുമായും അഭിഭാഷകനുമായും സംസാരിക്കാൻ അനുവദിക്കില്ലെന്ന യൂണിയൻ കള്ളം പ്രചരിപ്പിയ്ക്കുയാണെന്നു യു.പി പോലീസിന്റെ വാദം. ഹത്രാസിൽ സാമുദായിക സംഘർഷം സൃഷ്ടിക്കാൻ തന്നെയാണ് കാപ്പനും കൂട്ടരും അവിടേക്കു പോയതെന്ന നിലപടിൽ യു.പി പോലീസ് ഉറച്ചു നിൽക്കയാണ്.യു.പി പോലീസിന്റെ സത്യവാങ്മൂലത്തിനു മറുപടി നൽകാനായി ഒരാഴ്ചത്തെ  സമയം കോടതി പത്രപ്രവർത്തക യൂണിയന് നൽകിയിട്ടുണ്ട്.കാപ്പന് ജാമ്യം നല്കാൻ സുപ്രീംകോടതി വിസമ്മതിക്കുന്നുവെന്ന തുരത്തി വരുന്ന വാർത്തകളിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.   

Write a comment
News Category