Thursday, March 28, 2024 07:18 PM
Yesnews Logo
Home News

പോപ്പുലർ ഫ്രണ്ടും ഭീം ആർമിയും തമ്മിൽ സാമ്പത്തിക ബന്ധം ? എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നു

Binod Rai . Nov 21, 2020
ed-investigation-bhim-army-pfi-financial-link
News

ഉത്തർപ്രദേശിൽ സജീവമായിട്ടുള്ള   ദളിത് സംഘടനയായ ഭീം ആർമിയെ പോപ്പുലർ ഫ്രണ്ട്  സാമ്പത്തികമായി സഹായിക്കുന്നതായി ഇ.ഡി സംശയിക്കുന്നു. ഭീം ആർമിയുടെ പ്രവർത്തനങ്ങൾ സജീവമാക്കാൻ പി.എഫ് .ഐ സാമ്പത്തിക സഹായം ചെയ്തുവെന്നാണ് ഇ.ഡി കരുതുന്നത്.  പി.എഫ്.ഐ-ഭീം ആർമി ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്ന തെളിവുകൾ ലഭിച്ചതായി ഇ.ഡി ട്വിറ്ററിൽ വ്യക്തമാക്കിയിട്ടുണ്ട്.വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നു ഇ.ഡി അറിയിച്ചു.

ചന്ദ്രശേഖർ ആസാദിന്റെ നേതൃത്വത്തിൽ രുപീകരിച്ച ഭീം ആർമി പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും ഹത്രാസ്സു സമരത്തിലും സജീവമായിരുന്നു. ബഹുജൻ  സമാജ്‍വാദിപാർട്ടിക്കു ബദലായി ഭീം ആർമിയെ രാഷ്ട്രീയ നിരീക്ഷകൾ കണ്ടിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിൽ വ്യാപകമായി കള്ളപ്പണം ഒഴുകിയെന്നു നേരത്തെ ഇ.ഡി കണ്ടെത്തിയതാണ്.. ഈ അന്വേഷണത്തിന് ചുവടു പിടിച്ചാണ് ഭീം ആർമി-പി.എഫ്.ഐ ബന്ധവും അന്വേഷിക്കുന്നത്.ഭീം ആർമിക്കു സമര രംഗത്തു സജീവമാകാൻ വൻ തോതിൽ സാമ്പത്തിക സഹായം ലഭിച്ചിരുന്നുവെന്നു ഇ.ഡി ക്കു പ്രതീകമായി തെളിവുകൾ ലഭിച്ചിട്ടുണ്ട്. 

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ പരിപാടികൾ സംഘടിപ്പിച്ചത് പി.ഫ്.ഐ നേതൃത്വമാണെന്നും ഏജൻസിക്ക്   വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ നടക്കും.പി.എഫ്.ഐ യുടെയും ഭീം  ആര്മിയുടെയും അഭിഭാഷകനും  ഉപദേശകനും ഒരേ ആൾ തന്നെയാണ് .ഇദ്ദേഹം തന്നെയാണ് രണ്ടു സംഘടനകൾക്കിടയിലെ കണ്ണിയും ബന്ധിപ്പിക്കുന്ന നേതാവും.

അന്വേഷണം നടക്കട്ടെയെന്ന്  ഭീം  ആർമി നേതൃത്വം അറിയിച്ചു. ഒന്നും മറച്ചു വെക്കാനില്ലെന്ന്   സംഘടന വാദിക്കുന്നു..ഇതേ നിലപാട് പി.എഫ്.ഐ യും കൈക്കൊണ്ടിട്ടുണ്ട്.

പി.എഫ്.ഐ ബന്ധം -ഭീം ആർമിയിൽ എതിർപ്പ് 

ഭീം ആർമി, പി.എഫ്.ഐ എസ്..ഡി.പി ഐ തുടങ്ങിയ തീവ്ര സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കുന്നതിൽ ഭീം ആർമി നേതാക്കളിൽ തന്നെ അഭിപ്രയ ഭിന്നത ഉടലെടുത്തിട്ടുണ്ട്. പി.എഫ്.ഐ, ഭീം ആർമിയുടെ സാമുദായിക ശക്തിയെ മുതലെടുക്കുകയാണെന്നും അത് ദീര്ഘകാലാടിസ്‌ഥനത്തിൽ ഭീം ആർമിക്കു ദോഷം ചെയ്യുമെന്നും മുതിർന്ന നേതാവ് യെസ് ന്യൂസിനോട് പറഞ്ഞു. ചന്ദ്രശേഖർ ആസാദിന്  ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ്    രാഷ്ട്രീയത്തിൽ നുഴഞ്ഞു കയറാനും സ്വാധീനം ഉറപ്പിക്കാനുമാണ് ഭീം ആര്മിയുമായി പി.എഫ്.ഐ കൂട്ട് ചേരുന്നതെന്നു കൂട്ടുകെട്ടിനെ എതിർക്കുന്നവർ വിലയിരുത്തുന്നു. ഭീം ആർമിക്കു വേണ്ടി ഭീമമായ തുക പി.എഫ്.ഐ ഒഴുക്കുന്നത് ഈ ലക്‌ഷ്യം വെച്ചാണ് .ഇത് ദോഷം ചെയ്യുമെന്ന് ആസാദിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്-സംഘടനയുടെ രുപീകരണത്തിൽ പ്രധാന പങ്കു വഹിച്ച നേതാവ് പറഞ്ഞു.

മുസ്ലീങ്ങൾ ധരാളമുള്ള ഉത്തർപ്രദേശിൽ സ്വാധീനമുണ്ടാക്കാൻ ഏറെ നാളുകളായി പി.എഫ്.ഐ യും എസ്.ഡി.പി ഐ യും ശ്രമിച്ചു വരുന്നതായി കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു. വിവിധ ജില്ലകളിൽ ഇതിനുള്ള നീക്കങ്ങൾ നടക്കയാണ്. ശക്തമായ അടിത്തറയുള്ള ഭീം ആർമിയുടെ സഹായത്തോടെ വേരുറപ്പിക്കാനാണ് പി.എഫ്.ഐ യുടെ നീക്കം.

Write a comment
News Category