Friday, April 26, 2024 04:11 PM
Yesnews Logo
Home News

ബാർ കോഴ കേസ് ;അന്വേഷണം സ്വാഗതം ചെയ്തു രമേശ് ചെന്നിത്തല ജോസ് കെ മാണി മുന്നണി മാറിയത് കേസ്സു ഭയന്നോ ?

Alamelu C . Nov 21, 2020
bar-case-ramesh-chennithala-welcomed-probe
News

ബാർ കോഴ കേസിൽ ഇത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ആരന്വേഷിച്ചാലും അത് നേരിടും.ഇ.ഡി ഉൾപ്പെടയുള്ള ഏജൻസികൾ അന്വേഷിച്ചാലും കുഴപ്പമില്ലെന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

കേസ്സെടുത്തു നിശ്ശബ്ദനാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.ഈ നീക്കം ഫലം കാണില്ല.അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്.രണ്ടു തവണ അന്വേഷിച്ചിട്ട് തള്ളിയ കേസ്സു ഉയർത്തി കൊണ്ട് വരുന്നത് രാഷ്ട്രീയ ലക്‌ഷ്യം വെച്ചാണ്. അതിനെ നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ കേസ്സെടുക്കാൻ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിജിലൻസിന് അനുമതി നൽകിയിരുന്നു.

ജോസ് കെ മാണി മുന്നണി മാറിയത് കേസ്സു ഭയന്നോ ?

ജോസ് കെ മാണി ഐക്യ മുന്നണി വിട്ടു ഇടതു മുന്നണിയിൽ എത്തിയത് ബാർ കോഴ കേസ്സു ഭയന്നാണെന്നു അടക്കം പറച്ചിലുകൾ ഉണ്ടായിരുന്നു. തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ ജോസിനെതിരെ ബാർ കേസ് പൊടി തട്ടിയെടുക്കുമെന്നു വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ സാധൂകരണമാണ് എപ്പോൾ നടക്കുന്നത്. ജോസ് കെ മാണിയെ ഒഴിവാക്കി ബാർ കോഴ കേസ്സു വീണ്ടും അന്വേഷിക്കാൻ ഇടതു സർക്കാർ എടുത്ത തീരുമാനം ആ വാദങ്ങളെ സാധൂകരിക്കുന്നതായി. 

ബാർ കോഴ കേസിന്റെ കേന്ദ്രബിന്ദുവിനെ ഒഴിവാക്കി വീണ്ടും അന്വേഷണം നടക്കുന്നത് തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടു  തന്നെയെന്ന് ഐക്യ മുന്നണി അഭിപ്രയപ്പെട്ടു.

Write a comment
News Category