Saturday, April 27, 2024 02:26 AM
Yesnews Logo
Home News

ആർ.എസ്.എസ് യോഗം പ്രയാഗ്‌രാജിൽ തുടങ്ങി;ലവ് ജിഹാദ് ചർച്ച ചെയ്യും

Binod Rai . Nov 23, 2020
rss-meet-begins-in-prayagraj
News

ആർ.എസ്.എസിന്റെ രണ്ടു ദിവസത്തെ സുപ്രധാന യോഗം യു.പി യിലെ പ്രയാഗ് രാജിൽ തുടങ്ങി. ആർ.എസ്.എസ്, മേധാവി മോഹൻ ഭഗത് ,സീനിയർ ജനറൽ സെക്രട്ടറി ഭൈയ്യ ജോഷി എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കു ചേരാനായി മുഖ്യമന്ത്രി യോഗി ആതിഥ്യ നാഥ് എത്തി.അദ്ദേഹം മുഴുവൻ സമയ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ എട്ടു സെഷനുകൾ  ഉണ്ടാകും. ലവ് ജിഹാദ് പ്രധാന ചർച്ച വിഷയമാണ്. പാരിസ്ഥിക വിഷയങ്ങൾ, ഗ്രാമീണ വികസനം, രാമ ക്ഷേത്ര നിർമ്മാണം, തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

Write a comment
News Category