Tuesday, April 23, 2024 09:42 PM
Yesnews Logo
Home News

പൊതുപണിമുടക്ക് തുടങ്ങി;ജനദ്രോഹമെന്നു ആക്ഷേപം ജനജീവിതം ദുസ്സഹമാക്കുന്ന സമരം, അപഹാസ്യമെന്നു പൊതു ജനം

Binod Rai . Nov 26, 2020
national-strike-
News

രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രിവരെയാണ് പണിമുടക്ക്.  കോവിഡ് കാലത്ത് പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്കിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു       പത്ത് ദേശീയ സംഘടനകൾക്കൊപ്പം സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരുന്നുണ്ട്.
കോവിഡിനെ തുടർന്ന് സാമ്പത്തിക രംഗം നിശ്ചലമാവുകയും ജനജീവിതം തന്നെ ദുസ്സഹമാവുകയും ചെയ്ത സാഹചര്യത്തിൽ തെഴിലാളി യൂണിയനുകൾ നടത്തുന്ന അനാവശ്യ സമരം നേതാക്കൾക്ക് വേണ്ടിയാണെന്ന വിമർശനമാണ് ഉയരുന്നത് .

 കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. പൊതുപണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. കെഎസ്ആർടിസി യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കുന്നതിനാൽ ബസ് സർവീസുകളും ഇല്ല. ബാങ്ക് ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

ടൂറിസം മേഖല, പാൽ പത്ര വിതരണം, ആശുപത്രി എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകളുടെ പ്രവർത്തനങ്ങളെയും ഉദ്യോഗസ്ഥരുടെ അവശ്യ യാത്രകളെയും ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

 ഐന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സിഐടിയു, ഓള്‍ ഇന്ത്യ യുണൈറ്റഡ് ട്രേഡ് യൂണിയന്‍ സെന്റര്‍, ട്രേഡ് യൂണിയന്‍ കോര്‍ഡിനേഷന്‍ സെന്റര്‍, സെല്‍ഫ് എംപ്ലോയ്ഡ് വിമന്‍സ് അസോസിയേഷന്‍, ഓള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ലേബര്‍ പ്രോഗ്രസീവ് ഫെഡറേഷന്‍ എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കൊച്ചി മെട്രോ സര്‍വീസുകൾ പതിവുപോലെ നടക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിധ യൂണിവേഴ്സിറ്റികൾ ഇന്നത്തെ പരീക്ഷകൾ മാറ്റിവച്ചു.

എല്ലാ വര്ഷവും നടക്കുന്ന പതിവ് സമരത്തിന്റെ തുടറ്ച്ചയായി മാത്രമാണ് ഇന്ന് നടക്കുന്ന ദേശീയ സമരത്തെ ജനങ്ങൾ കണ്ടത് .സാമൂഹ്യമാധ്യങ്ങളിൽ സമരക്കാർക്കതിരെ രൂക്ഷമായ  ഭാഷയിലാണ്  വിമർശനം ഉയരുന്നത് .സാമ്പത്തിക പ്രതിസന്ധി മൂലം വിഷമിച്ചു നിൽക്കുന്ന ജനങ്ങളെ വീണ്ടും ദുരിതത്തിലേക്കാണ് സമരക്കാർ ശ്രമിക്കുന്നത് .പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്നവരിൽ പലരും ഒരു തൊഴിലും ചെയ്യാത്ത മുഴുവൻ സമയ നേതാക്കളാണ് .സമരത്തിൽ പങ്കെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും കൃത്യമായി ശമ്പളം കിട്ടുന്ന സർക്കാർ  ജീവനക്കാരും .
   

 

   
   

 

 

Write a comment
News Category