Saturday, April 27, 2024 02:55 AM
Yesnews Logo
Home News

ബംഗാളിൽ ടി.എം.സി ഓഫീസുകൾ ബി.ജെ.പി ഓഫീസുകളായി മാറുന്നൂ; ലോട്ടസ് ഓപ്പറേഷനിൽ വിറച്ച് ഭരണകക്ഷി

M.B. Krishnakumar . Nov 29, 2020
bjp-captures-tmc-offices
News

ബംഗാളിൽ ടി.എം.സി ഓഫീസുകൾക്ക് രൂപമാറ്റം. ടി.എം.സി ഓഫീസുകൾ രൂപമാറ്റം വരുത്തി പലയിടങ്ങളിലും ബി.ജെ.പി പതാകകൾ ഉയർത്തി വരികയാണ്. സുവേന്ദു അധികാരി പാർട്ടി വിട്ടതിനു തൊട്ടു പിറകെയാണ് ടി.എം.സി ഓഫീസുകൾ ബി.ജെ.പി പതാകകൾ പാറി തുടങ്ങിയിരിക്കുന്നത്. 
പുർബ മേദിനിപുർ ജില്ലയിലാണ് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുള്ളത്. മൂന്നോളം ഓഫീസുകൾ ബി.ജെ.പി പ്രവർത്തകർ കയ്യടക്കിയതായി ടി.എം.സി നേതാക്കൾ ആരോപിച്ചു.എന്നാൽ സ്വാഭാവികമായ മാറ്റം മാത്രെമെന്നു ബി.ജെ.പി നേതാക്കൾ  പറഞ്ഞു.
ടി.എം.സി നേതാവായിരുന്ന സുവേന്ദു അധികാരിയുടെ ശക്തി കേന്ദ്രങ്ങളിലാണ് ടി.എം.സി ഓഫീസുകൾ പോലും ബി.ജെ.പി യുടേതാകുന്നത്. 

ബൂത്തു ലെവൽ ഓഫീസുകൾ പോലും ബി.ജെ.പി പാതകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒരു കാലത്തു സി.പി.എം നെ ആട്ടിയോടിച്ച് കാലുറപ്പിച്ച ടി.എം.സി പ്രവർത്തകർ  ആകെ പേടിച്ച്ചു വിറങ്ങലിച്ചിരിക്കയാണ്. 
ബി.ജെ.പി യിലേക്കു നൂറു കണക്കിനാളുകൾ ദിവസം പ്രതി ചേർന്ന് കൊണ്ടിരിക്കുന്നു.സിപി.എം , ടി.എം.സി ,കോൺഗ്രസ് പ്രവർത്തകരാണ് ഇവരിൽ കൂടുതലും.
 
സുവേന്ദു അധികാരി ഉടൻ ബി.ജെ.പി യിൽ ചേരുമെന്ന സൂചനയുണ്ട്. അങ്ങനെയെങ്കിൽ 90 നിയമസഭാ സീറ്റുകളിൽ ടി.എം.സി യുടെ നില പരുങ്ങലിൽ ആകും.ബി.ജെ.പി ക്കു  താരതമ്യനെ ശക്തി കുറഞ്ഞ നന്ദീഗ്രാം, ഖേജൂരി മേഖലകളിലാണ് ഇപ്പോൾ ടി.എം.സി ഓഫീസുകൾ രൂപ മാറ്റം വന്നു  ബി.ജെ.പി ഓഫീസുകൾ ആകുന്നത് . ഇതെങ്ങെനെ സംഭവിക്കുന്നുവെന്നു ഭരണ കക്ഷിയുടെ  നേതാക്കൾക്കും അറിയില്ല. ഒരു സുപ്രഭാതത്തിൽ ടി.എം.സി ഓഫീസുകൾ ക്കു മുകളിൽ ബി.ജെ.പി യുടെ കൊടി  ഉയരുകയാണ്. ഈ പ്രദേശങ്ങളിൽ ഒന്നും തന്നെ ബി.ജെ.പി സാന്നിധ്യം അത്ര ഉണ്ടായിരുന്നില്ല.
 
പെട്ടെന്നു ആപ്രദേശങ്ങളിൽ ഉള്ളവർ ബി.ജെ.പി പ്രവർത്തകരാകുന്നു.പാർട്ടി ഓഫീസുകളിൽ നിന്ന് ടി.എം.സി കൊടികൾ താഴ്ത്തി ബി.ജെ.പി പതാക  ഉയർത്തുന്നു. ഈ അതി വേഗ ഓപ്പറേഷനിൽ വിറച്ചു പോയിരിക്കുകയാണ് ടി.എം.സി നേതാക്കൾ.  സംസ്ഥാനത്തു അടുത്ത വര്ഷം നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിൽ ടി.എം.സി ക്കു വെല്ലുവിളി ഉയർത്തി ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. 

Write a comment
News Category