Friday, April 26, 2024 05:09 AM
Yesnews Logo
Home News

പ്രവാസികൾക്ക് തപാൽ വഴി വോട്ടു ചെയ്യാം; നിയമം ഉടൻ നടപ്പിലാകും

Binod Rai . Dec 02, 2020
pravasi-voting-rights-soon
News

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭ തെരെഞ്ഞുപ്പുകളിൽ പ്രവാസികൾക്ക് വോട്ടവകാശം നല്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷൻ   നടപടി തുടങ്ങി. തപാൽ  ബാലറ്റിലൂടെ വോട്ടവകാശം  നൽകാനാണ് തെരെഞ്ഞെടുപ്പ് കമീഷന്റെ നീക്കം. കേന്ദ്രനുമതിക്കായി ഇക്കാര്യം സമർപ്പിച്ചു കഴിഞ്ഞു. 

  കേന്ദ്രം  ഇക്കാര്യത്തിൽ അനുമതി നൽകുമെന്ന്   സൂചനയുണ്ട്.അങ്ങനെയെങ്കിൽ ലക്ഷകണക്കിന് പ്രവാസികൾക്ക് വിദേശ രാജ്യങ്ങളിൽ തങ്ങികൊണ്ടുതന്നെ വോട്ടെടുപ്പിന്റെ ഭാഗമാകാം. അടുത്ത നിയമസഭാ തെഞ്ഞെടുപ്പിൽ ഈ സൗകര്യം ഏർപ്പെടുത്താനാണ് നീക്കം നടക്കുന്നത്.കേരളം, തമിഴ്നാട്, ബംഗാൾ, ആസ്സാം തുടങ്ങിയ സംസ്ഥാന നിയമ സഭകളിലേക്കു നടക്കുന്ന തെരെഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ടു ചെയ്യാനാകും. 

1.26 കോടി പ്രവാസികളാണ്  200ൽ അധികം രാജ്യങ്ങളിലായി കഴിയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം വോട്ട് രേഖപ്പെടുത്തണമെന്ന നിർദ്ദേശം പ്രവാസികൾ ആദ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനുള്ളിൽ ഇത്തരത്തിൽ അറിയിക്കുന്നവർക്ക് പോസ്റ്റൽ വോട്ട് അനുവദിക്കാമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

അതത് മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് ഇലക്ട്രോണിക് മാർഗത്തിൽ പ്രവാസിക്ക് അയച്ചു നൽകും. അവർക്ക് അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്താം. അതിന് ശേഷം എംബസികളിൽ അറിയിച്ച് ആ രാജ്യത്ത് താമസിക്കുകയാണെന്നും വോട്ട് രേഖപ്പെടുത്തിയത് ആൾ പോസ്റ്റൽ വോട്ടിന് അപേക്ഷിച്ച ആൾ തന്നെയാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് വാങ്ങണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ എംബസിയിൽ നിയോഗിക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടുന്നത്. എംബസിയിൽ നിന്ന് വാങ്ങിയ അറ്റസ്റ്റഡ് കോപ്പി ഒന്നുകിൽ തപാലിലൂടെയോ അല്ലെങ്കിൽ എംബസിയിൽ സമർപ്പിക്കുകയോ ചെയ്യാമെന്നുമാണ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.


 

Write a comment
News Category