Saturday, April 27, 2024 09:32 AM
Yesnews Logo
Home News

ജസ്‌ന മരിയ തിരോധാനം വീണ്ടും ചർച്ചയാകുന്നു; ജസ്‌ന മംഗലാപുരത്തെ ജിഹാദി കേന്ദ്രത്തിൽ ? കണ്ടെത്താൻ സ്വകാര്യ ഏജൻസികൾ രംഗത്ത്, കോൺഗ്രസിനും സി.പി.എമ്മിനുമെതിരെ കൃസ്ത്യൻ സംഘടനകൾ

Alamelu C . Jan 03, 2021
jasna-mariya-found-in-manglore--xian-groups-to-approach-court-again--love-jihad-debate-again
News

വർഷങ്ങൾക്കു മുൻപ് എരുമേലിയിൽ നിന്നും കാണാതായ ജസ്ന മരിയയുടെ തിരോധാനം വീണ്ടും സജീവ ചർച്ചയാകുന്നു.   ജസ്ന മരിയ മതം മാറി മംഗലാപുരത്തുണ്ടെന്ന് വിവിധ കൃസ്ത്യൻ സംഘടനാ പ്രവർത്തകർ വെളിപ്പെടുത്തിയിട്ടുണ്ട്. ജസ്‌നയെ  മംഗലാപുരത്തു നിന്ന് ഇപ്പോൾ ഏർവാടിയിലേക്കു മാറ്റിയിട്ടുണ്ടെന്നു ലവ് ജിഹാദ് വിഷയങ്ങൾ നിരീക്ഷിച്ചു    വരുന്ന പ്രമുഖ ഹിന്ദു നേതാവ് യെസ്  ന്യൂസിനോടു വെളിപ്പെടുത്തി.  

ജസ്‌ന തിരോധനത്തെ കുറിച്ച് അറിയാമെന്ന് സൂചന നൽകി അന്വേഷണ ഉദ്യോഗസ്‌ഥനായ കെ.ജെ.സൈമൺ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. . റിട്ടയർ ചെയ്യുന്നതിന് മുൻപ് അദ്ദേഹം നടത്തിയ വെളിപ്പെടുത്തൽ ജസ്ന വിഷയം വീണ്ടും  സജീവ് ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.
ജെസ്നയെ മതം മാറ്റി മംഗലാപുരത്തു പാർപ്പിച്ചിരിക്കയാണെന്നാണ് കൃസ്ത്യൻ സംഘടനാ നേതാക്കൾ കുറ്റപ്പെടുത്തുന്നത്. നാളെ അവർ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഇപ്പോൾ തന്നെ  നിലവിലുണ്ട്. ഒരിക്കൽ കൂടി കോടതിയെ സമീപിച്ചു ജസ്‌നയെ കണ്ടെത്താനുള്ള നീക്കങ്ങൾ സജ്ജീവമാക്കലാണ് ലക്‌ഷ്യം.

 കേരളത്തിന് പുറത്തുള്ള മത പഠന കേന്ദ്രത്തിൽ ജസ്‌നയെ ഒളിപ്പിച്ചിരിക്കയാണെന്നും ജസ്ന വിവാഹിതയാണെന്നും വാർത്തകൾ പുറത്തു വരുന്നു.ഗര്ഭിണിയാണെന്നും വാർത്തകൾ പുറത്തു വന്ന സാഹചര്യത്തിൽ ഏർവാടിയിലേക്കു മാറ്റിയെന്നും സാമൂഹ്യ മാധ്യങ്ങളിൽ വലിയ ചർച്ചകൾ നടക്കുകയാണ്.പതിവിൽ നിന്നും ഭിന്നമായി അതി റോസ്ഖാ വിമർശനങ്ങൾ നടക്കുന്നു. വിഷയത്തിൽ മൗനം പാലിക്കുന്ന സഭ നേതാക്കൾ   അതി നിശിതമായി വിമർശിക്കപ്പെടുന്നു. 

ജസ്നയെ കണ്ടെത്താനായി സ്വകാര്യ ഏജൻസിയെ തന്നെ  പ്രബലമായ ഒരു സംഘടന ഏർപ്പാടാക്കിയിട്ടുണ്ട്. രണ്ടാഴ്ക്കുള്ളിൽ ജസ്നയെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പുറത്തു വിടും--പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത നേതാവ് പറഞ്ഞു.ജസ്നയെകുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞു. ചില ശക്തികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുമുണ്ട്.കൂടുതൽ വിവരങ്ങൾക്ക്‌ കാത്തിരിക്കുക- അവർ പറയുന്നു. 

എരുമേലിയിൽ നിന്നി രണ്ടര വര്ഷം മുൻപാണ് ജസ്‌നയെ കാണാതായത്. വലിയ കോലാഹലങ്ങൾ നടന്ന അന്വേഷണത്തിനൊടുവിൽ കേസിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന ടോം തച്ചങ്കരിയും അന്വേഷണ ഉദ്യോഗസ്‌ഥനായ കെ.ജെ.സൈമണും അറിയിച്ചു, അന്വേഷണ കണ്ടെത്തലുകൾ പുറത്തു വിടാൻ കഴിയില്ലെന്ന സൂചന ഇരുവരും നൽകിയതാണ് കാര്യങ്ങൾ കൂടുതൽ സങ്കീര്ണമാക്കിയിരിക്കുന്നത് .
 
രാജ്യ വിരുദ്ധ ശക്തികൾ ജസ്ന തിരോധനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കൃസ്ത്യൻ- ഹിന്ദു സംഘടനകൾ ഒന്നടങ്കം ആരോപിച്ചു കഴിഞ്ഞു. രാഷ്ട്രീയ കക്ഷികൾ ജസ്‌ന  വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണെന്നും രോഷാകുലരായ കൃസ്തീയ സംഘടനകൾ കുറ്റപ്പെടുത്തി.ജിഹാദി സംഘടനകളുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരാതിരിക്കാനുള്ള നീക്കങ്ങൾ സജീവമാണെന്ന് കൃസ്ത്യൻ  സംഘടനകൾ കരുതുന്നുണ്ട്. 

ലവ് ജിഹാദ് ഇല്ലെന്നു സ്ഥാപിക്കാൻ നടക്കുന്ന ശ്രമങ്ങൾ ജസ്ന തിരോധനത്തിലെ യഥാർത്ഥ വസ്തുതകൾപുറത്തു വന്നാൽ തകരുമെന്ന് ട്രൂ കൃസ്ത്യൻ ഗ്രൂപ് കുറ്റപ്പെടുത്തി. ഹാദിയ വിഷയവും മറ്റു ലവ് ജിഹാദ് കേസുകളും കത്തി നിൽക്കുന്ന സമയത്താണ് ജസ്‌നയെ കാണാതാകുന്നത്. ആദ്യ ഘട്ടത്തിൽ കേരളത്തിൽ തന്നെ ജസ്ന ഉണ്ടായിരുന്നു.പിന്നീട് ജസ്നയെ കേരളത്തിന് പുറത്തേക്കു മാറ്റി.  ആസൂത്രിത മതം മാറ്റമാണ് നടന്നിരിക്കുന്നതെന്നു പുറത്തു വന്നാൽ ലൗവ് ജിഹാദിന് അടിവരയിടും.അത് കേരളത്തിലെ രാഷ്ട്രീയ സമ  വാക്യങ്ങൾ  മാറ്റുമെന്ന് മത മൗലിക വാദികൾക്ക് അറിയാം.  ജസ്‌ന  തിരോധനത്തിലെ ദുരൂഹതക്കു കാരണമായി ട്രൂ കൃസ്ത്യൻ ഗ്രൂപ്പ് വിലയിരുത്തുന്നു.

ജസ്ന എവിടെ ഉണ്ടെന്നു കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമൺ പറഞ്ഞിട്ടുണ്ട്.മറ്റു വിവരങ്ങൾ വെളിപ്പെടുത്താൻ നിർവ്വാഹമില്ലെന്നു അദ്ദേഹം വെളിപ്പെടുത്തിയിട്ടുമുണ്ട്.തിരോധനത്തിനു പിന്നിലെ നിഗൂഡ ശക്തികളുടെ സമ്മർദ്ദ്‌ ഫലമായി മൗനം പാലിക്കാൻ അദ്ദേഹം നിര്ബന്ധിതനായിരിക്കയാണ് .മത മൗലിക വാദികൾക്ക് മുന്നിൽ ഭരണ പ്രതിപക്ഷ കക്ഷികൾ കീഴടങ്ങിയിരിക്കയാണെന്നും കൃസ്ത്യൻ സമുദായത്തെ വഞ്ചിച്ചത് രാഷ്ട്രീയ പ്രത്യാഘതങ്ങൾ ഉണ്ടാകുമെന്നും സമുദായ സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
നിയമസഭാ   തിരെഞ്ഞെടുപ്പിൽ ചർച്ചയാകും ;മുന്നണികൾക്ക് തലവേദന, സ്വകാര്യ ഏജൻസിയുടെ കണ്ടെത്തലുകൾ നിർണ്ണായകമാകും 

ജസ്ന വിഷയം ഒരിക്കൽ കൂടി കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇടതു-വലതു മുന്നണികൾക്ക് തലവേദനയുണ്ടാക്കും.. ജിഹാദികളെ പിന്തുണക്കുന്ന സമീപനം കൈക്കൊള്ളുന്നു എന്ന പേരിൽ കോൺഗ്രസിനാകും കൂടുതൽ പ്രഹരമേൽക്കേണ്ടി വരിക.മുസ്‌ലിം ലീഗിനെ പ്രീണിപ്പിക്കാനായാണ് ജസ്ന  വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നതെന്ന നിഗമനമാണ് കൃസ്ത്യൻ  സംഘടനകൾക്കുള്ളത്.  ലീഗിന് മുന്നിൽ അടിയറവു പറഞ്ഞിട്ടുള്ള കോൺഗ്രസിനെ വിശ്വസിക്കേണ്ടതില്ലെന്ന സമീപനം സമുദായ നേതാക്കൾ തുടരുന്നു.ജസ്‌ന  വിഷയത്തിൽ ഇനിയും മൗനം പാലിച്ചാൽ കോൺഗ്രസിനെ ഉമ്മൻ   ചാണ്ടി നയിച്ചാലും സഹായിക്കേണ്ട എന്ന തീരുമാനത്തിലേക്ക് അവർ നീങ്ങുന്നു.

സി.പി.എം നു ലീഗുമായുള്ള ബന്ധവും എസ് .ഡി.പി യുമായുള്ള രഹസ്യ സഖ്യവും ഉണ്ടെന്നാണ് കൃസ്ത്യൻ നേതാക്കൾ വിലയിരുത്തുന്നത്. ജസ്‌ന കേസിൽ വരും ദിവസങ്ങളിൽ സി.പി.എം കൈക്കൊള്ളുന്ന സമീപനം അത് കൊണ്ട് തന്നെ മധ്യ കേരളത്തിൽ നിർണ്ണായകമാകും.
   

Write a comment
News Category