Tuesday, March 19, 2024 05:10 PM
Yesnews Logo
Home News

സിന്ദുദേശ് വേണമെന്ന ആവശ്യവുമായി പാകിസ്ഥാനിൽ മഹാ റാലി; പോസ്റ്ററുകളിൽ മോദിയുടെ ചിത്രങ്ങളും

Swapna. V . Jan 18, 2021
sindudesh-rally-in-pakistan--modi-pictcure-raised
News

പ്രത്യേക സിന്ധു  ദേശ്  വേണമെന്ന ആവശ്യവുമായി പാകിസ്ഥാനിൽ ആയിരങ്ങൾ തെരുവിൽ.പാകിസ്താനിലെ സിന്ധ് പ്രൊവിൻസിലാണ് പ്രത്യക രാജ്യം വേണമെന്ന ആവശ്യവുമായി ജനങ്ങൾ തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ലോക നേതാക്കളുടെ ചിത്രങ്ങൾ ഉയർത്തിയാണ് സിൻഡുകാർ സ്വാതന്ത്ര്യ ആവശ്യവുമായി തെരുവിൽ ഇറങ്ങിയിട്ടുള്ളത്. പ്രധാനമന്ത്രി മോദി, യു.എസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ, അഫ്ഗാനിസ്ഥാൻ പ്രസിഡണ്ട് അഷ്‌റഫ് ഖനി, ബംഗ്ലാദേശ് പ്രസിഡണ്ട് ഷേഖ് ഹസീന, ഫ്രഞ്ച്  പ്രസിഡണ്ട് മാക്രോൺ, സൗദി രാജകുമാരൻ മുഹമ്മദ് ബിൽ സൽമാൻ വ്ലാഡിമിർ പുട്ടിൻ, ആംഗല മെർക്കൽ തുടങ്ങി ലോക നേതാക്കളോട് തങ്ങളെ സഹായിക്കാൻ ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാർ റാലി നടത്തിയത്.
പാകിസ്താനിലെ ഏറ്റവും സമ്പൽ സമൃദ്ധിയുള്ള പ്രദേശമാണ് സിന്ധ് . 1947 ഇൽ ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോയവർ കൂടുതലും താമസിക്കുന്നവർ ഈ മേഖലയിലാണ്.ഗുജറാത്തി, രാജസ്ഥാനി, പഞ്ചാബി, തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവർക്കൊപ്പം കേരളത്തിൽ നിന്നും ഏറെ പേർ    സിന്ധിലെത്തിയിട്ടുണ്ട്.മലപ്പുറത്ത് നിന്നുള്ള വ്യവസായ  പ്രമുഖർ ഇപ്പോളും ഇവിടെ നിർണ്ണായക സ്ഥാനങ്ങളിൽ  ഉണ്ട്.

ഇന്ത്യൻ സംസ്കാരമാണ് ഇവിടെ പിന്തുടരുന്നത്.അത് കൊണ്ട് തന്നെ പ്രത്യേക  രാജ്യം വേണമെന്ന ആവശ്യം വർഷങ്ങളായി ഉയര്ന്നുമുണ്ട്. സിന്ദുദേശമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ച ജെ.എം സയിദിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ  ഭാഗമായാണ് റാലി നടന്നത്.ജെ.എം സായിദ് സൂഫി വര്യനും ഭാരതീയ സംസ്കാരത്തോടു അടുപ്പമുള്ള നേതാവുമായിരുന്നു.പ്രത്യേക രാജ്യം വേണമെന്ന ആവശ്യം ആദ്യമായി ഉന്നയിക്കപ്പെട്ടതു 1965 ലാണ്. 

സിന്ധു നാഗരികതയുടെ ഈറ്റില്ലമായാണ് സിൻഡിനെ കാണുന്നത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയവരുടെ ചരിത്രമാണ് ഇവിടെയുള്ളവർക്കുള്ളത്. സൂഫി സംസ്കാരം നില നിന്നിടത്തു ഇപ്പോൾ പതുക്കെ മത തീവ്രവാദം  ശക്തി പ്രാപിക്കുന്നുണ്ട്ബ്രിബ്രിട്ടീഷുകാരാണ്   സിൻഡിനെ പാകിസ്ഥാനിൽ ലയിപ്പിക്കാനുള്ള നിർദേശം ഉയർത്തിയത്. അത് വരെ പ്രത്യക സംസ്കാരവും മതേതര കാഴ്ച്ചപ്പാടുകളും കൊണ്ട് വൈവിദ്യമുള്ളതായിരുന്നു  സിനഡിന്റെ സംസ്കരിക ഭൂമിക. സൈന്ധവ സംസ്കാരം വളർന്ന ഭൂപ്രദേശത്താണ് നാവിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയിരുന്നത്. സിനഡിന്റെ സാംസ്‌കാരിക തനിമ നില നിർത്താൻ പ്രത്യേക രാജ്യം വേണമെന്ന നിലപാടിലാണ് സിന്ദുദേശ് വാദമുന്നയിക്കുന്നവർ. 


 

Write a comment
News Category