Saturday, April 27, 2024 08:44 AM
Yesnews Logo
Home News

സെറം ഇൻസ്റ്റിറ്റ്യൂട്ട് പ്ലാന്‍റിൽ വൻ തീപിടുത്തം; അഞ്ചു മരണം

Binod Rai . Jan 21, 2021
fire-in-serum-institute-5-killed
News

കോവിഡ് വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പൂനെ പ്ലാന്‍റിൽ വൻ തീപിടുത്തമുണ്ടായി. അഞ്ചു  പേർ മരിച്ചു. പൂനയിലെ മഞ്ചരി കോംപ്ലെക്സിലെ  പ്ലാന്റിലാണ് തീപ്പിടിത്തമുണ്ടായത്. നിർമ്മാണത്തിലിരിക്കുന്ന പ്ലാന്റാണിത്. അഗ്നിരക്ഷാസേനയുടെ എട്ടോളം യൂണിറ്റുകൾ സ്ഥലത്തെത്തി തീകെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്. തീപിടുത്തത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ്അറിവായിട്ടില്ല. അതേസമയം പ്ലാന്‍റിലുണ്ടായ തീപിടുത്തം കോവിഡ് വാക്സിൻ ഉൽപാദനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിക്കുന്നത്.

കോവിഡ് പ്രതിരോധ വാക്സിനായ ഓക്സ്ഫോർഡ് അസ്ട്രസെനെക്ക കോവിഷീൽഡ് എന്ന പേരിൽ ഇന്ത്യയിലെ നിർമ്മിച്ചു വിതരണം ചെയ്യുന്നത് സെറംഇൻസ്റ്റിറ്റ്യൂട്ട് ആണ്. ജനുവരി 16 മുതൽ രാജ്യത്ത് കോവിഷീൽഡ് വിതരണം ആരംഭിച്ചിരുന്നു.

ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട്. വാക്സിൻ നിർണത്തെ അപകടം ഒരു കാരണവശാലും പ്രതികൂലമായി ബാധിക്കില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്രദേശത്തു പുക നിറഞ്ഞു നിൽക്കുകയാണ്. 

 

Write a comment
News Category