Friday, April 26, 2024 05:25 PM
Yesnews Logo
Home News

മസ്‌കറ്റിലെ മിഡിൽ ഈസ്റ്റ് കോളേജ് എം.ഡി ലഫീർ മുഹമ്മദിനെ ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്തു;സ്പീക്കർ ശ്രീ രാമകൃഷ്ണന് ബന്ധമുള്ള വ്യവസായിയിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നു സൂചന ?

Alamelu C . Jan 21, 2021
customs-interrogate-gulf-business-man-lafeer-mohammed--dollar-smuggling-case
News

സ്പീക്കർ ശ്രീരാമ കൃഷ്ണന്റെ ഉറ്റ സുഹൃത്ത് ലഫീർ മൊഹമ്മദിനെ  കസ്റ്റംസ് ചോദ്യം ചെയ്തു. മസ്കറ്റിൽ മിഡിൽ ഈസ്റ്റ്  കോളേജ് എന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ  എം.ഡി യാണ് ലഫീർ മുഹമ്മദ്.ഇന്ത്യയിൽ ഏഴോളം കമ്പനികൾ നടത്തുന്നുണ്ട്. ലഫീർ മൊഹമ്മദിന്റെ  കോളേജിൽ  സ്വപ്ന സുരേഷിന് ജോലി തരപ്പെടുത്താനായി എം.ശിവശങ്കരൻ മസ്‌ക്കറ്റിൽ എത്തിയിരുന്നതായി  കസ്റ്റംസിന് വിവരംലഭിച്ചിരുന്നു.

4500 കുട്ടികൾ പഠിക്കുന്ന മിഡിൽ ഈസ്റ്റ്  കോളേജ് മസ്‌കറ്റിലെ പ്രമുഖ കലാലയമാണ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ പ്രമുഖ യൂണിവേഴ്സിറ്റിയുടെ  അഫിലിയേഷൻ നേടിയ ശേഷം പ്രവർത്തിക്കുന്ന മിഡിൽ   ഈസ്റ്റ് കോളേജിന് വേണ്ടി ലഫീർ അഹമ്മദ് വൻ തോതിൽ പണം കണ്ടെത്തിയിരുന്നു.കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും വ്യവസായികൾക്കും ഇവിടെ ബിനാമി നിക്ഷേപമുണ്ടെന്നാണ് ആരോപണം നില നിൽക്കുന്നത്.

ലഫീർ മുഹമ്മദ് ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ ഡോളർ മാറ്റി നൽകിയെന്നും അത് സ്‌പീക്കറുമായി ബന്ധമുള്ള തുകയാണെന്നുമാണ് സ്വപ്ന സുരേഷും മറ്റും കസ്റ്റംസിന് നൽകിയ മൊഴിയെന്നാണ് അറിയുന്നത്.ഇക്കാര്യം സ്ഥിരീകരിക്കാനാണ് ലഫീറിനെ  ചോദ്യം ചെയ്തത്. നിർണ്ണായക വിവരങ്ങൾ ലഭിച്ചെന്നു കസ്റ്റംസ് വൃത്തങ്ങൾ സൂചന നൽകുന്നു. ഇത് കേരള രാഷ്ട്രീയത്തിൽ വൻ കോളിളക്കം  ഉണ്ടാക്കുന്നതാണ്. 

ഗൾഫു മേഖലയിൽ വൻ സാമ്പത്തിക ലാഭം ഉള്ള ബിസിനസ്സാണ് വിദ്യാഭ്യസ മേഖല. വിദേശ യുണിവേസിറ്റികളുടെ അഫിലിയേഷൻ വാങ്ങിയേ ശേഷം ക്യാംപ്‌സുകൾ   പ്രവർത്തിക്കുന്ന രീതിയാണ് ഒമാൻ പോലുള്ള രാജ്യങ്ങളിൽ നടക്കുന്നത്. വൻ ലാഭകരമായ ഈ ബിസിനസ്സിൽ കോടികൾ മുതൽ മുടക്കാൻ ആളേറെയുണ്ട്. രാഷ്രീയക്കാരുടെ ബിനാമി നിക്ഷേപങ്ങളും ധാരാളമായി ഇവിടെ എത്തുന്നുണ്ട്. പല നിക്ഷേപങ്ങളും ഹവാല റൂട്ടിൽ എത്തിക്കുന്നു. ഡോളർ വഴിയും അനധികൃത നിക്ഷേപങ്ങൾ ഒഴുകുന്നു. 
ലാഭം  റിവേഴ്സ്  ഹവാലയായി ഇന്ത്യയിൽ എത്തിക്കാനും  മാർഗ്ഗങ്ങളുണ്ട്.ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർക്ക് നിരവധി ഷെൽ കമ്പനികളും ഉണ്ട്.ഭൂരിഭാഗം കമ്പനികളും കർണ്ണാടകയിലാകും രെജിസ്റ്റർ ചെയ്യുക. ഈ കമ്പനികൾ വഴിയും ഇടപാടുകൾ നടന്നതായാണ് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുള്ളത്.ഡോളർ കടത്തിൽ ഇത്തരം കമ്പനികളുടെ പങ്കു ഇപ്പോൾ  വിവിധ ഏജൻസികൾ അന്വേഷിച്ചു വരികയാണ്.
 
സ്പീക്കർ ഉപയോഗിക്കുന്ന ഒരു സിം കാർഡ് മറ്റൊരാളുടെ പേരിൽ; സിം കാർഡിൽ നിർണ്ണായക വിവരങ്ങൾ, സ്പീക്കർക്ക് കൂടുതൽ കുരുക്കൊ? 
 

 നാസ് അബ്ദുല്ല എന്ന സി.പി.എം നേതാക്കളുടെ അടുപ്പക്കാരനെയും കസ്റ്റംസ് ചോദ്യം ചെയ്തു. ഈ സിം കാർഡ് ഉപയോഗിച്ചു സ്‌പീക്കർ സ്വപ്ന സുരേഷിനെയും മസ്‌കറ്റിലെ വ്യവസായികളെയും ബന്ധപ്പെട്ടിട്ടുണ്ടെന്നു കസ്റ്റംസ് സംശയിക്കുന്നു.  കേസിലെ പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നാസ് അബ്ദുല്ലയെ ചോദ്യം ചെയ്തത്.നയതന്ത്ര ബാഗേജിൽ നിന്ന് സ്വർണ്ണം കണ്ടെടുത്ത ജൂലൈ ആദ്യ വാരം മുതൽ ഈ നമ്പർ പ്രവർത്തിക്കുന്നില്ല. ഇത് സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോൾ തേടുന്നത്.

Write a comment
News Category