Saturday, April 27, 2024 08:45 AM
Yesnews Logo
Home News

ദാവൂദിന്റെ മയക്കുമരുന്നു ഫാക്ടറി ;കൂടുതൽ പേർ അറസ്റ്റിൽ ; കാസർഗോഡ് സിൻഡിക്കേറ്റ് നിരീക്ഷണത്തിൽ, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്കു മയക്കുമരുന്ന് പണം ഉപയോഗിക്കുന്നുവെന്ന് എൻ.സി.ബി

Arjun Marthandan . Jan 22, 2021
ncb-arrest-dawood-aid-drug-factory-kasargod-syndicate-involvement-suspected
News

ദാവൂദ് ഇബ്രാഹിമുമായി അടുത്ത ബന്ധമുള്ള മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തിയതിനു ശേഷം നടക്കുന്ന തെരച്ചിലിൽ   കൂടുതൽ പേർ പിടിയിൽ.  മുംബയിലെ ഡോഗ്രിയിൽ   നർകോട്ടിക്സ് കൺട്രോൾ ബ്യുറോ നടത്തിയ റെയിഡിൽ കോടികൾ വില മതിക്കുന്ന മയക്കുമരുന്ന് ശേഖരം കണ്ടെത്തിയിരുന്നു.ഇത് ഉൽപ്പാദിപ്പിക്കാൻ വിശാലമായ ഫാക്ടറി നടത്തി വരികയായിരുന്നു.  ഇതുമായി ബന്ധപ്പെട്ടു അറസ്റ്റിലായ ചിക്കു പത്താൻ ഇപ്പോൾ എൻ.സി.ബി യുടെ കസ്റ്റഡിയിലാണ്.ദാവൂദിന്റെ അടുത്ത അനുയായിയാണ്‌. കാസർഗോട്ടെ മയക്കുമരുന്ന് സിണ്ടിക്കേറ്റുമായി ഉറ്റ ബന്ധമുള്ള അധോലോക നേതാവാണ് ചിക്കു പത്താൻ. കാസർഗോഡ് സിൻഡിക്കേറ്റാണ് മുംബയിലെ ഏറ്റവും സ്വാധീനമുള്ള മയക്കുമരുന്ന് കടത്തുകാർ. ആഫ്രിക്കൻ -അഫ്ഗാനിസ്ഥാൻ ലോബിയുമായി ചേർന്ന് പ്രവർത്തിക്കുന്ന കാസർഗോഡ് ലോബി അപകടകാരികളെന്നു എൻ.സി.ബി നേരത്തെ വ്യക്തമാക്കിയിരുന്നു.ചിക്കു പത്താന്റെ അനുയായി പിടിയിലായിട്ടുണ്ട്.ഇരുപതോളം  പേരുടെ വിവരങ്ങൾ ലഭിച്ചു കഴിഞ്ഞു. 

മുംബയിലെ തിരക്ക് പിടിച്ച ഡോഗ്രിയിൽ പത്താൻ നടത്തി വന്ന ഫാക്ടറിയിൽ വീര്യമേറിയ മെഫെഡ്‌റോൺ ഉൾപ്പെടിപ്പിച്ചു വരികയായിരുന്നു.യുവാക്കളുടെ   ദൗർബല്യമാണ്  ഈ മാരക മയക്കുമരുന്ന്.ഈ മയക്കുമരുന്ന് വിറ്റു കിട്ടുന്ന തുകയിൽ നല്ലൊരു ശതമാനവും രാജ്യ വിരുദ്ധ ശക്തികൾക്ക് ഫണ്ടിംഗിനായി ഉപയോഗിക്കയാണ്.മത തീവ്ര വാദ സംഘടനകൾക്കും മറ്റും ഈ തുക നൽകി വരികയായിരുന്നു.

ഇക്കാര്യം എൻ.സി.ബി സ്ഥിരീകരിച്ചു. ഇന്ന് കൂടുതൽ പേർ അറസ്റ്റിലായിട്ടുണ്ട്.. തുടർ അന്വേഷണത്തിലാണ് കാസർഗോഡ് സിണ്ടിക്കേറ്റിന്റെ സാന്നിധ്യം  മയക്കുമരുന്ന് റാക്കറ്റിൽ തെളിഞ്ഞു വരുന്നത്.കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നതേ ഉള്ളൂ. സുശാന്ത് സിംഗിന്റെ മരണത്തിനു ശേഷമാണ് നാർക്കോട്ടിക് കൺട്രോൾ ബ്യുറോ വിശദമായ അന്വേഷണം തുടങ്ങിയത്. കർണ്ണാടകയിൽ നടന്ന തുടരന്വേഷണത്തിലാണ് സി.പി.എം നേതാവ് ബിനീഷ് കോടിയേരിക്കു മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. ബിനീഷ് ഇപ്പോൾ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ ആണ്. 

കേരളം, ഗോവ, കർണ്ണാടക, മഹാരാഷ്ട്ര, ഡൽഹി കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്ന് റാക്കറ്റിനെ പിടികൂടാനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നതിനിടയിലാണ് ഡോഗ്രിയിലെ മയക്കുമരുന്ന് ഫാക്ടറി കണ്ടെത്തിയത്. ഇതിനു ദാവൂദുമായി  ബന്ധം സ്ഥിരീകരിച്ചതും. കൂടുതൽ അന്വേഷണം  അടുത്ത ദിവസങ്ങളിൽ  നടക്കുമെന്ന് എൻ.സി.ബി സൂചിപ്പിച്ചു. 

Write a comment
News Category