Friday, April 19, 2024 05:59 PM
Yesnews Logo
Home News

ഉത്തരാഖണ്ഡിലെ ചമോലിജില്ലയിലെ മഞ്ഞുമല ഇടിച്ചിൽ ;ഗ്രാമീണരെ ഒഴിപ്പിക്കുന്നു , നാലു ജില്ലകൾ വെള്ളപ്പൊക്ക ഭീഷിണിയിൽ

Binod Rai . Feb 07, 2021
News

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞു മല   ഇടിഞ്ഞതിനെ തുടർന്ന്  ജോഷി മഠിലെ റെനി ഗ്രാമത്തിൽ വൻ ദുരന്തം. നിരവധി പേരെ കാണാതായി.നൂറു കണക്കിന് വീടുകൾ തകർന്നു. അളകനന്ദ നദിയിലേക്കു മഞ്ഞുരുകി വെള്ളം എത്തുന്നത് വെള്ളപൊക്കം ഉണ്ടാകാനുള്ള സാധ്യത  വർധിപ്പിച്ചു.

നാലു ജില്ലകൾ അതീവ ജാഗ്രതയിലായി.നാട്ടുകാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കയാണ്. 200 ഓളം ദുരന്ത നിവാരണ സേന അംഗങ്ങൾ സ്ഥലത്തു എത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കയാണ്.അളക നന്ദ നദിയിൽ  സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഗ്രാമീണർ കിട്ടിയതൊക്കെ എടുത്തു ജീവൻ രക്ഷിക്കാൻ ഓടുകയാണ്. പരിഭ്രാന്തരാകേണ്ടെന്നു സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്.

നന്ദ ദേവി മഞ്ഞുമലയുടെ ഒരു ഭാഗമാണ് ഇടിഞ്ഞത്. സാധാരണ മഞ്ഞുമലകൾ ഇടക്ക് അൽപ്പം ഇടിഞ്ഞു വെള്ളപൊക്കം ഉണ്ടാകാറുണ്ടെങ്കിലും വലിയൊരു ഭാഗം ഇടിഞ്ഞത് ആശങ്ക ജനിപ്പിച്ചിട്ടുണ്ട്

Write a comment
News Category