Friday, April 26, 2024 08:37 AM
Yesnews Logo
Home News

ട്വിറ്ററിന് പകരം സ്വദേശി ആപ്പ് കൂ; ട്വിറ്റർ ടിക് ടോക്കിന്റെ വഴിയിൽ ?

Ritu.M . Feb 11, 2021
india-switch-to-koo-app-replacing-twitter
News

കര്‍ഷക സമരത്തിന് എരിവ് കൂട്ടാനായി ട്വിറ്ററിലൂടെ നടത്തിയ  വ്യാജ പ്രചാരണങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ആപ്പ്  കൂവിനു ജനപ്രീതി ഏറുന്നു.ഖാലിസ്ഥാനികളും നക്സലൈറ്റുകളും ഉൾപ്പെടെയുള്ളവരുടെ ട്വിറ്റര് പ്രചാരണം രാജ്യത്തു വലിയ രീതിയിൽ പ്രതിഷേധം വിളിച്ചു വരുത്തിയിരുന്നു.ട്വിറ്ററാകട്ടെ ഇതൊന്നും കേൾക്കാതെ പേരിനു നടപടികളുമായി മുന്നോട്ടു പോവുകയാണ്. വ്യാജ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന ആവശ്യത്തോട് ട്വിറ്റര് പ്രതികരിക്കാത്ത സാഹചര്യത്തിലാണ് കൂ ആപ്പ് ജനപ്രീതി പിടിച്ചു പറ്റുന്നത്.ദേശീയ സുരക്ഷ, വിദേശി ആപ്പുകളിൽ ഭദ്രമല്ലെന്ന തിരിച്ചറിവാണ്  സ്വദേശി ആപ്പിലേക്ക് ചുവടു മാറാൻ ലക്ഷകണക്കിന് ഇന്ത്യക്കാരെ പ്രേരിപ്പിക്കുന്നത്. 

ഒട്ടേറെ പ്രമുഖർ ഈ തദ്ദേശീയ ആപ്പിൽ അക്കൗണ്ടുകൾ  തുറന്നു കഴിഞ്ഞു. കേന്ദ്രമന്ത്രിമാരായ രവി ശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, സ്മൃതി ഇറാനി എന്നിവർ കൂവിൽ  അക്കൗണ്ട് തുറന്നു. പ്രമുഖ സർക്കാർ സ്ഥാപനങ്ങളും ഓഫീസുകളും കൂവിലേക്കു ചുവടു മാറുകയാണ്. നീതി ആയോഗ് ഇതിനകം കൂവിൽ അകൗണ്ട് എടുത്തു.  

ദിവസങ്ങൾക്കുള്ളിൽ കൂവിന്റെ ഡൗൺലോഡിങ്ങ് പതിന്മടങ്ങു കൂടിയിട്ടുണ്ട്. മൾട്ടീമീഡിയ കണ്ടെന്റുകൾ കൂവിൽ പോസ്റ്റ് ചെയ്യാൻ ഉപഭാക്താക്കൾക്കു കഴിയും.ഓഡിയോ ക്ലിപ്പുകളും അപ്‌ലോഡ് ചെയ്യാം.ഹിന്ദി, തമിഴ്, തെലുഗ്, കന്നഡ ഭാഷകളിൽ ലഭ്യമാണ്.  

 കൂ ആപ്പിന്റെ സംരംഭകർ   

 സംരംഭകരായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്‌വത്കയും ചേർന്നാണ് കൂ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റ് സ്ഥാപിച്ചത്. ഓൺ‌ലൈൻ ക്യാബ് ബുക്കിംഗ് സേവനമായ ടാക്‌സി ഫോർ ഷുവർ സ്ഥാപിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. അത് പിന്നീട് ഒല ക്യാബിന് വിറ്റു. കൂവിന് മുമ്പ്, മാതൃ കമ്പനിയായ ബോംബിനേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് - ക്വോറയുടെ ഇന്ത്യൻ പതിപ്പായ വോക്കൽ ആരംഭിച്ചിരുന്നു. കൂ ആപ്പിന് പിന്നിൽ ആര്? - സംരംഭകരായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദ്‌വത്കയും ചേർന്നാണ് കൂ എന്ന മൈക്രോബ്ലോഗിംഗ് സൈറ്റ് സ്ഥാപിച്ചത്. ഓൺ‌ലൈൻ ക്യാബ് ബുക്കിംഗ് സേവനമായ ടാക്‌സി ഫോർ ഷുവർ സ്ഥാപിച്ച വ്യക്തിയാണ് രാധാകൃഷ്ണൻ. അത് പിന്നീട് ഒല ക്യാബിന് വിറ്റു. കൂവിന് മുമ്പ്, മാതൃ കമ്പനിയായ ബോംബിനേറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് - ക്വോറയുടെ ഇന്ത്യൻ പതിപ്പായ വോക്കൽ ആരംഭിച്ചിരുന്നു.

ട്വിറ്ററിനും ടിക് ടോക്കിന്റെ ഗതി ?

 ട്വിറ്ററിന് ലോകത്തു ഏറ്റവും കൂടുതൽ ഉപഭാക്താക്കൾ ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഉപഭോക്താക്കളിൽ മൂന്നാം   സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അമേരിക്കക്കും ജപ്പാനും പിറകിൽ ഏറ്റവും കൂടുതൽ ഉപഭാക്താക്കൾ ഉള്ള രാജ്യമായ ഇന്ത്യയിൽ നേരിടുന്ന ഏതു വെല്ലുവിളിയും ട്വിറ്ററിനെ തകർക്കും. 17 .5 മില്യൺ ഉപഭോക്താക്കളാണ്  ട്വിറ്ററിന് ഇന്ത്യയിൽ ഉള്ളത്ത. തദ്ദേശ  ആപ്പുകളിലേക്ക്  രാജ്യം ചുവടു മാറിയാൽ അമേരിക്കൻ കമ്പനിയുടെ മേധാവിത്തം തകരുമെന്നുറപ്പ്.    

സർക്കാരിന്റെ ആത്മനിർഭർ ആപ്പ് ഇന്നൊവേഷൻ ചലഞ്ചിലെ വിജയത്തെ തുടർന്ന് കൂ ആപ്പ്  ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡി മൻ കി ബാത്തിൽ കൂ ആപ്പിനെ  കുറിച്ച് പരാമർശവും നടത്തി.  തദ്ദേശീയ ആപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് ഇന്ത്യ കൈകൊണ്ടു വരികയാണ്.ചൈനയിൽ ഈ സമീപനം നില നിൽക്കുന്നുണ്ട്. ചൈനീസ് ആപ്പായ ടിക് ടോക്ക് സുരക്ഷാ ആശങ്കകൾ കണക്കിലെടുത്തു രാജ്യം നിരോധിച്ചതോടെ പുതിയ ആപ്പുകൾ ആ സ്ഥാനം കവർന്നിരുന്നു ഇന്ത്യൻ വിപണി നഷ്ടപ്പെട്ടതോടെ ടിക്ടോക്കിനു വലിയ തിരിച്ചടിയായി.ടിക് ടോക്കിന്റെ പിന്നാലെ ട്വിറ്ററും നീങ്ങുകയാണെന്നാണ്  ലഭിക്കുന്ന സൂചനകൾ. 

Write a comment
News Category