Thursday, December 05, 2024 10:29 PM
Yesnews Logo
Home Food

തടി കുറക്കാൻ ചീര ജ്യൂസ്

സ്വന്തം ലേഖകന്‍ . Feb 11, 2021
spinach-leaves-reducing-fat
Food

അമിത വണ്ണം അലട്ടുന്നവർക്കു നല്ല വാർത്ത. തടി കുറക്കാൻ എല്ലാ ശ്രമങ്ങളും നടത്തി തോറ്റവർ ഈ വിദ്യ പരീക്ഷിക്കൂ.  നിങ്ങളുടെ തടി കുറയ്ക്കാന്‍ ഒരു ജ്യൂസ് കുടിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സാധിക്കും. മെലിയാനും ശരീരം ഫിറ്റാകാനും ആഗ്രഹിക്കുന്നവര്‍ക്ക് ചീര ഒരു കൂട്ടാളിയാണ്. സമ്പന്നമായ പ്രോട്ടീനുകളും ആന്റിഓക്‌സിഡന്റുകളുമാണ് ചീര ജ്യൂസ്, ഇത് നിങ്ങളുടെ ഉപാപചയ നിരക്ക് വളരെയധികം വര്‍ദ്ധിപ്പിക്കുകയും ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യും. 

പല ആയുര്‍വേദ കൂട്ടുകളിലും ഇത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചീര ജ്യൂസില്‍ ഒരു കൈ നോക്കാവുന്നതാണ്.

 

 ചേരുവകള്‍ ചീരയില വെള്ളം - 1 കപ്പ് പഞ്ചസാര - 3 ടീസ്പൂണ്‍ നാരങ്ങ - 1 തയാറാക്കുന്ന വിധം ചീരയില നന്നായി കഴുകിയെടുക്കുക. ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളം ചൂടാക്കുക. വെള്ളം ചൂടാക്കുമ്പോള്‍ അതിലേക്ക് ചീര ഇട്ട് നന്നായി തിളപ്പിക്കുക. തിളച്ചതിനു ശേഷം ഇത് തണുക്കാനായി മാറ്റിവയ്ക്കാം. തണുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് ഈ ജ്യൂസ് അരിച്ചെടുക്കുക. ഇതിലേക്ക് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞൊഴിച്ച് പഞ്ചസാരയും ചേര്‍ത്ത് കുടിക്കാം. ആവശ്യമെങ്കില്‍ ഐസ് ക്യൂബുകളും ഇതിലേക്ക് ചേര്‍ത്ത് കുടിക്കാവുന്നതാണ്. ഈ മിശ്രിതം എല്ലാ ദിവസവും, പ്രഭാതഭക്ഷണത്തിന് മുമ്പ് കഴിക്കാവുന്നതാണ്.  

 നിങ്ങളുടെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച സസ്യമാണ് ചീര. ധാരാളം പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഫൈറ്റോ ന്യൂട്രിയന്റുകള്‍, ല്യൂട്ടിന്‍, ബീറ്റാ കരോട്ടിന്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഗ്ലൂട്ടത്തയോണ്‍, ആല്‍ഫ ലിപ്പോയിക് ആസിഡ്, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബി വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, സിങ്ക്, പോളിഫെനോള്‍സ്, ക്ലോറോഫില്‍, വിറ്റാമിന്‍ കെ, ബീറ്റെയ്ന്‍.. അങ്ങനെ എല്ലാംകൂടിച്ചേര്‍ന്നൊരു അത്ഭുത സസ്യമാണ് ചീര. തടി കുറയ്ക്കാന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ കലോറി നിയന്ത്രിക്കേണ്ടതുണ്ട്. ഒരു കപ്പ് ചീരയില്‍ 7 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇതിലെ ലയിക്കാത്ത നാരുകള്‍ നിങ്ങളെ കൂടുതല്‍ നേരം വിശക്കാതെ നിലനിര്‍ത്തുകയും അമിത ഭക്ഷണത്താല്‍ കലോറി ശരീരത്തിലെത്തുന്നത് കുറക്കുകയും ചെയ്യുന്നു. ചീര നിങ്ങള്‍ക്ക് ആവശ്യമായ ഫൈബര്‍ നല്‍കുകയും ചെയ്യുന്നു. ചീര ജ്യൂസ് കഴിക്കുന്നതിലൂടെ കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ക്ക് വ്യത്യാസം കാണാനാകും. 

 ദിവസവും ചീര ശീലമാക്കൂ, പോയ മുടിയൊക്കെ താനേ വരും സാധാരണ ചീരയേക്കാള്‍ കേമന്‍ വെള്ളച്ചീരയാണ്. 

Write a comment
News Category