ഹൃത്വിക് റോഷൻ , ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന രാമായണം 3 ഡി ചിത്രത്തിനെ കുറിച്ചുള്ള വാർത്ത ബോളിവുഡിൽ വലിയ ചർച്ചായായിരിക്കുകയാണ്. മധു മന്തേന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സീതയായിട്ടാണ് ദീപിക എത്തുന്നത്. ദീപിക സീതയായി എത്തുമ്പോൾ രാവണനായി ഹൃത്വിക് റോഷൻ എത്തുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
അതേസമയം രാമനായി എത്തുന്നത് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം മഹേഷ് ബാബുവാണ്. ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
രാമന്റെകഥാപാത്രത്തെ അവതരിപ്പിക്കുവാനായി ശക്തനായ ഒരു നടനായി സംവിധായകാൻ ഒരുപാടു അന്വഷണങ്ങൾ നടത്തിയിരുന്നു.ഒടുവിലാണ് തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബുവിനെ ആ റോളിലേക്ക് കണ്ടെത്തിയതു..തുടക്കത്തിൽ പ്രഭാസിനെ ആണ് ഈ വേഷത്തിനായി സമീപിച്ചിരുന്നത്. എന്നാൽ ഈ സിനിമക്ക് ഒരുപാട് കാലതാമസം എടുക്കും എന്നത് കൊണ്ട് അദ്ദേഹം സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു.