Thursday, May 02, 2024 03:15 AM
Yesnews Logo
Home News

ഗാൽവാനിൽ എത്ര ചൈനീസ് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്? കൊല്ലപ്പെട്ടവരുടെ എണ്ണം ഇത് വരെ ചൈന മറച്ചു വെച്ചത് എന്തിനാണ് ? ലഡാക്കിലെ സൈനീക പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കുകളുമായി ചൈന രംഗത്തു വന്നു -ലഡാക്കിൽ നിന്ന് മഹേഷ് താപ്പ

സ്വന്തം ലേഖകന്‍ . Feb 19, 2021
5-soldiers-killed-in-galwan--china-admitted-first-time
News

ലഡാക്കിലെ ഗാൽവാനിൽ ഇന്ത്യൻ സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചു സൈനികർ കൊല്ലപ്പെട്ടെന്ന് ചൈന സമ്മതിച്ചു.ഇവരുടെ വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്.മാസങ്ങൾക്കു  ശേഷം ഇതാദ്യമായാണ് ചൈന കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അറിയിക്കുന്നത്. ഇരുപതോളം ഇന്ത്യൻ സൈനികരാണ് ചൈനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
 
ഉഭയക്ഷി ബന്ധങ്ങളും മേഖലയിൽ സമാധാനം പുലരണമെന്ന ആഗ്രഹവും കൊണ്ടാണ് കൊല്ലപ്പെട്ട സൈനികരുടെ പേര് വിവരങ്ങൾ പുറത്തു വിടാതിരുന്നതെന്നു ചൈനീസ്  മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ലോകം സമാധാനം ആഗ്രഹിക്കുന്നു.ചൈന സമാധാനം പുലരണമെന്ന ആഗ്രഹിക്കുന്ന രാജ്യമാണ്.ദേശീയത  ആളിക്കത്തിക്കാൻ രാജ്യത്തിനു താല്പര്യമുണ്ടായിരുന്നില്ല.കൊല്ലപ്പെട്ടവരെ രാജ്യം ആദരിക്കുന്നു.ചൈനീസ് സൈന്യത്തെ ഉദ്ധരിച്ച് ജെ.ടി റിപ്പോർട്ടു ചെയ്യുന്നു.അഞ്ചു സൈനികർക്കും  മരണാനന്തര    ബഹുമതിയും സമ്മാനിച്ചിട്ടുണ്ട്.
ഗാൽവാൻ താഴ്‌വരയിൽ അതിക്രമിച്ചു കയറിയ ചൈനീസ് സൈനികരെ ചോദ്യം ചെയ്ത ഇന്ത്യൻ സൈനികരെ കല്ലും വടികളും കൊണ്ട് ആക്രമിക്കുകയായിരുന്നു. നിരായുധരായി വിവരങ്ങൾ തിരക്കാൻ  എത്തിയ സൈനീക ഉദ്യോഗസ്ഥരെയാണ് ചൈനക്കാർ മാരകായുധങ്ങളുമായി ആക്രമിച്ചത്.ധീരമായ ചേര്ത്ത്   നിൽപ്പ് നടത്തിയ ഇന്ത്യൻ സൈനികർ പലരും ചെങ്കുത്തായ മലയിടുകളിൽ വീണു കൊല്ലപ്പെടുകയായിരുന്നു. ഉദ്ദേശം നാൽപ്പതിലധികം ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്ന്  റഷ്യൻ ന്യൂസ് ഏജൻസിയായ ടാസ് റിപ്പോർട്ടു ചെയ്തിരുന്നു.അന്ന് മുതൽ മൗനം പാലിച്ചിരുന്ന ചൈന ഇപ്പോൾ ഗാൽവാനിൽ നിന്ന് സൈനിക പിന്മാറ്റം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ്കൊല്ലപ്പെട്ടവരുടെ  വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

ചൈനീസ് മിലിട്ടറിയുടെ ഔദ്യൊഗിക അറിയിപ്പിൽ ഒന്നും ഇന്ത്യയുടെ പേര് പരാമർശിച്ചിട്ടില്ല. വിദേശശക്തിയുടെ ആക്രമണത്തിൽ അഞ്ചു സൈനികർ  കൊല്ലപ്പെട്ടുവെന്നാണ് ചൈന പറയുന്നത്. അനാവശ്യമായി ദേശീയ വികാരം കുത്തി ഇളക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ചൈനയുടെ ഇത് സംബന്ധിച്ച വിശദീകരണം. എന്നാൽ ഇന്ത്യയിൽ വീണ്ടും  നിക്ഷേപം  നടത്താൻ താല്പര്യമുള്ള ചൈനക്ക് ഒരു ഏറ്റു മുട്ടലിനും താല്പര്യമില്ലെന്ന സൂചനയായി ഈ നിലപാടിനെ നയതന്ത്ര വിദഗ്ദർ വിലയിരുത്തുന്നു. ചൈനീസ് അക്രമത്തിനു ശേഷം ഇന്ത്യ നടത്തിയ നീക്കങ്ങൾ ചൈനീസ്  സാമ്പത്തിക മേഖലക്ക് കനത്ത തിരിച്ചടിയായിരുന്നു.  

Write a comment
News Category