Friday, April 19, 2024 10:43 PM
Yesnews Logo
Home News

വാട്സ്ആപ്പിന് ഇന്ത്യൻ സർക്കാരിന്റെ ബദൽ; സന്ദേശ് ആപ്പ് തയ്യാറായി, പൂർത്തിയായത് പ്രധാനമന്ത്രിയുടെ സ്വപ്‍ന പദ്ധതി

Bindu Milton . Feb 20, 2021
sandes-alternative-to-whats-app-modi-govt-came-out-with-answer-to-whats-aap
News

വാട്സ്ആപ്പിന്  ബദലായി ഇന്ത്യയുടെ ബദൽ ,സന്ദേശ് ആപ്പ് യാഥാർഥ്യമായി. വാട്സ് ആപ്പിന്റെയും  ടെലെഗ്രാമിന്റെയും പോലെ എല്ലാ ആപ്ലികേഷൻസ്സും  സന്ദേശിൽ ലഭ്യമാണ്. ആൻഡ്രോയിഡ്, ഐ.ഓ.എസ് വേർഷനുകളിൽ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്.

വാട്സ് ആപ്പിന്  ബദൽ വേണമെന്ന പ്രധാനമന്ത്രി നരേദ്രമോദിയുടെ നിർദേശമാണ് ഇപ്പോൾ കേന്ദ്ര വാർത്താവിനിമയ വകുപ്പ് നേരിട്ട് തന്നെ നടപ്പാക്കിയിട്ടുള്ളത്. നാഷണൽ ഇന്ഫോര്മാറ്റിക്സ് സെന്റർ ഡെവലപ്പ് ചെയ്തിട്ടുള്ള ഈ ആപ്പിൽ വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് സന്ദേശ് ഇൻസ്റ്റന്റ്‌ മെസ്സേജ്   ആപ്പ് ഡെവലപ്പ് ചെയ്തിട്ടുള്ളത്. 

മൊബൈൽ നമ്പറുകളോ ഇ മെയിൽ ഐ ഡി യോ വെച്ച്  ആപ്പ് ഡൗൺ ലോഡ്  ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാരിന്റെ  ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പാണ് സന്ദേശ് രൂപകൽപ്പന ചെയ്തു പുറത്തിറക്കിയിരിക്കുന്നത് .സന്ദേശിന്റെ അർഥം അന്വർത്ഥമാക്കുന്ന വിധത്തിലാണ് എല്ലാ സംവിധാനങ്ങളും  ആപ്പിൽ ഉൾകൊള്ളിച്ചിട്ടുള്ളത്
വ്യക്തിഗത വിവരങ്ങൾ വാട്സ്ആപ് പോലുള്ള മാധ്യമങ്ങൾ ചോർത്തി വിൽക്കുന്നുവെന്ന് ആരോപണത്തിന്റെ വെളിച്ചത്തിൽ സർക്കാർ തന്നെ രൂപകൽപ്പന ചെയ്തതു യാഥാർഥ്യമാക്കിയ സന്ദേശ് ആപ്പിന് പ്രാധാന്യമുണ്ട്.

വ്യക്തിഗത ആശയവിനിമയവും ഗ്രൂപ്പ് ആശയവിനിമയവും എൻഡ്  ടു എൻഡ് എൻക്രിപ്പ്റ്റഡ് ആയിരിക്കും അത് കൊണ്ട് തന്നെ പൂർണ്ണമായും രഹസ്യസ്വഭാവവും പ്രൈവസിയും കാത്തു സൂക്ഷിക്കാൻ  കഴിയും.ഡിജിലോക്കറുമായി ലിങ്ക് ചെയ്തിരിക്കുന്നത് കൊണ്ട് പല സുപ്രധാന രേഖകളും കൈകാര്യം ചെയ്യാനും സാധിക്കും.സന്ദേശ് വഴി ഓഡിയോ, വീഡിയോ കോളുകൾ  ചെയ്യാനും ഇമേജുകളും വീഡിയോകളും ഷെയർ ചെയ്യാനും സാധിക്കും.വാട്സാപ്പ് നൽകുന്ന എല്ലാ  സൗകര്യങ്ങളും  സന്ദേശിലുമുണ്ട്.നിലവിൽ 50 പേരുടെ ഗ്രൂപ്പുകൾക്കും 100 പേരുടെ ഔദ്യോഗിക ഗ്രൂപ്പുകളെയും ആപ് സപ്പോർട്ട്  ചെയ്യും.

ആഗോള കമ്പനികളുടെ ആപ്പുകൾക്കു  ബദൽ 

വ്യക്തിഗത വിവരങ്ങൾ വലിയ കച്ചവട സാധ്യതകൾ തുറക്കുകയും പലപ്പോഴും അത് ചോരുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തിലാണ് സന്ദേശിന്റെ പ്രാധാന്യം .ഇത്തരത്തിൽ തദ്ദേശീയമായി    ഒരു മെസ്സേജിങ് ആപ്പ്  രൂപകൽപ്പന ചെയ്യണമെന്ന് പ്രധാനമന്ത്രിയാണ് ആശയം മുന്നോട്ടു വെച്ചത്.ഇപ്പോൾ ചൈന പോലുള്ള രാജ്യങ്ങൾ ഇത്തരത്തിൽ ആപ്പ് ഡെവലപ്പ് ചെയ്തിട്ടുണ്ട്. കോവിഡ് കാലത്ത് പ്രധാനമന്ത്രി മുൻകൈ എടുത്തു തുടങ്ങിയ സ്വപ്‍ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമായത് .ഇതിനകം സ്വന്തം വിഡിയോ കോൺഫറൻസിങ് ആപ്പ്, ട്വിറ്ററിന് ബദലായി കൂ എന്ന ആപ്പ് തുടങ്ങിയവ അവതരിപ്പിച്ചു ഇന്ത്യ ലോക രാജ്യങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കയാണ്.ഇപ്പോൾ വാട്സാപ്പിനെ വെല്ലുവിളിക്കാൻ കഴിയുന്ന തരത്തിൽ സന്ദേശും ഈ ശ്രേണിയിൽ അണിനിരക്കായാണ്.

സർക്കാർ ഉപയോഗത്തിന് സംവാദ് ആപ്പും 

സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി സംവാദ് എന്ന പേരിൽ മറ്റൊരു ആപ്പും കേന്ദ്ര ഇലക്ട്രോണിക്സ്  ഡിപ്പാർട്ടുമെന്റ് രൂപകൽപ്പന ചെയ്തു കഴിഞ്ഞു. വിവിധ ഡിപ്പാർട്ട്മെന്റുകൾക്കും കേന്ദ്ര സംസ്ഥാന ഉദ്യോഗസ്ഥർക്കും വകുപ്പുകൾക്കും മന്ത്രിമാർക്കും ഡിഫെൻസ്-ഉൾപ്പെടെയുള്ള എല്ലാ സർക്കാർ സംവിധാനങ്ങൾക്കും  മാത്രം ഉപയോഗിക്കാൻ ഉണ്ടാക്കുന്നതാണ് സംവാദ് ആപ്പ് .ഇതിന്റെ അവസാന മിനുക്കുപണി നടന്നു കൊണ്ടിരിക്കയാണ്.

തീർത്തും ഔദ്യോഗിക    ആവശ്യങ്ങൾക്കു മാത്രമായിരിക്കും ഈ ആപ്പ് ഉപയോഗിക്കുക.  അത് കൊണ്ട്  കൊണ്ട് തന്നെ വേഗത്തിൽ ആശയവിനിമയം സാധ്യമാക്കാൻ കഴിയും.കൈമാറുന്ന വിവരങ്ങളുടെ സ്വകാര്യതയും ആധികാരികതയും ഉറപ്പാക്കാനും  കഴിയും.  

Write a comment
News Category