Friday, April 26, 2024 01:50 PM
Yesnews Logo
Home News

ട്രംപിന്‍റെ അടുത്ത അനുയായി എറിക് പ്രിൻസിനെതിരെ യുഎന്‍ റിപ്പോര്‍ട്ട്

Special Correspondent . Feb 20, 2021
un-report-against-trump-confident-eric-prince
News

മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അടുത്ത അനുയായിയും സുരക്ഷാ കരാര്‍ ഏജന്‍സി ബ്ലാക്ക് വാട്ടർ വേൾഡ് വൈഡ് മുൻ മേധാവിയുമായ എറിക് പ്രിന്‍സ് ലിബിയന്‍ ആയുധകരാര്‍ ലംഘിച്ചുവെന്ന് ഐക്യരാഷ്ട്ര സഭ അന്വേഷണ റിപ്പോര്‍ട്ട്. അന്താരാഷ്ട്ര പിന്തുണയുള്ള ലിബിയന്‍ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് ആയുധങ്ങൾ അയച്ചുകൊണ്ട് എറിക് പ്രിന്‍സ് ഐക്യരാഷ്ട്രസഭയുടെ ആയുധ നിരോധനം ലംഘിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2019 ല്‍ ഈസ്റ്റേണ്‍ ലിബിയയില്‍ യുദ്ധം അതിശക്തമായി തുടരുന്നതിനിടയിലാണ് തോക്ക് വേധന ബോട്ടുകളും സൈബർ വാർഫെയർ സാങ്കേതിക വിദ്യയും എറിക് പ്രിന്‍സ് വിഘടനാവാദികള്‍ക്ക് കൈമാറിയത്. വലിയ തോതില്‍ കുലിപ്പടയാളികളേയും അദ്ദേം ഇവിടെ സജ്ജമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 

അന്വേഷണ കമ്മീഷന്‍ വെള്ളിയാഴ്ച യുഎന്നിന് സമര്‍പ്പിച്ച രഹസ്യ റിപ്പോര്‍ട്ടിലെ വിവരങ്ങല്‍ ന്യുയോര്‍ക്ക് ടൈംസ് ആണ് പുറത്ത് വിട്ടത്. 80 മില്യൺ ഡോളർ ചിലവ് റിപ്പോർട്ട് ചെയ്ത ഓപ്പറേഷന്റെ ഭാഗമായി, ലിബിയൻ കമാൻഡർമാരെ കണ്ടെത്തി കൊല്ലാനും കഴിയുന്ന ഒരു ഹിറ്റ് സ്ക്വാഡ് രൂപീകരിക്കാനും പദ്ധതിയിട്ടെന്നാണ് കണ്ടെത്തല്‍.


 

Write a comment
News Category