Friday, April 26, 2024 07:41 PM
Yesnews Logo
Home News

കെഎസ്ആർടിസിയിൽ പണിമുടക്ക്;ആനവണ്ടി ഓടുന്നില്ല

സ്വന്തം ലേഖകന്‍ . Feb 23, 2021
ksrtc-strike-services-stopped
News

കെ.എസ് .ആർ.ടി.സി യിൽ പ്രതിപക്ഷ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് സർവീസുകളെ ബാധിച്ചു.ഭൂരിപക്ഷം  സർവീസുകളും ഓടുന്നില്ല. സി.പി.എം യൂണിയൻ സി.ഐ.ടി.യു സമരത്തിൽ പങ്കെടുക്കുന്നില്ലെങ്കിലും ഏതാണ്ട് സമരം പൂര്ണമാണ്. മുൻകാലങ്ങളിൽ സി.ഐ.ടി.യു   സമരത്തിൽ  നിന്ന് വിട്ടു നിന്നാൽ സർവീസുകൾ മുടങ്ങിയിരുന്നില്ല.എന്നാൽ ഇത്തവണ സി.ഐ.ടി.യു വിനെ ജീവനക്കാർ ഗൗനിക്കുന്നില്ല.  കോർപറേഷനിലെ യു ഡി എഫ്, ബി എം എസ് യൂണിയനുകൾ ആഹ്വാനംചെയ്ത 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്.. സമരം തുടങ്ങിയതോടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ഭൂരിഭാഗം സർവീസുകളും നിലച്ചു. പത്ത് ശതമാനം സർവീസുകൾ മാത്രമാണ് നിലവിലുള്ളത്. മുപ്പതോളം ഡിപ്പോകൾ പൂർണമായും സർവീസുകൾ മുടങ്ങിയ നിലയിലാണ്. തെക്കൻ ജില്ലകളിൽ യാത്രാക്ലേശം രൂക്ഷമായി. കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.

കെ.എസ,ആർ.ടി.സി യിൽ ദീർഘദൂര ബസ്സുകൾക്കായി പ്രത്യക കമ്പനി രുപീകരിക്കാനുള്ള നീക്കമാണ് സമരത്തിനെ മൂലകാരണം.ശമ്പള പരിഷ്കരണം നടപ്പാക്കാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരംസമരക്കാർ ഉയർത്തിയിട്ടുണ്ട്. മെക്കാനിക്കൽ ജീവനക്കാരും സമരത്തിൽ പങ്കുചേരുന്നുണ്ട്. ഒരുവിഭാഗം തൊഴിലാളികൾ പണിമുടക്കുന്നുണ്ടെങ്കിലും പരമാവധി ബസുകൾ ഓടിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. 

ഒത്തുതീർപ്പിനായി തിങ്കളാഴ്ച യു ഡി എഫ് അനുകൂല സംഘടനയായ ടി ഡി എഫ്, ബി എം എസ് സംഘടനയായ കെ എസ് ടി എംപ്ലോയീസ് സംഘ് നേതാക്കളുമായി സി എം ഡി ബിജു പ്രഭാകർ ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ശമ്പള പരിഷ്കരണത്തിലാണ് ചർച്ച വഴിമുട്ടിയത്. ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ ആവശ്യം. സർക്കാരിനോട് ആലോചിക്കാതെ പറയാനാവില്ലെന്ന് എം ഡി പറഞ്ഞു.സമരം ഒത്തു തീർപ്പാക്കാൻ എന്ന് ചർച്ച വിളിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ യാത്ര ദുരിതം വരും ദിവസങ്ങളിൽ ദുസ്സഹമാകുമെന്നുറപ്പാണ്.

Write a comment
News Category