Friday, April 26, 2024 05:42 PM
Yesnews Logo
Home News

കോവിഡ്; കേരള മോഡൽ പൊളിഞ്ഞു , സാമൂഹ്യമാധ്യമങ്ങളിൽ പിണറായിയെ പരിഹസിച്ച് വിമർശകർ, പിണറായി ഭക്തൻ സർദേശായിയെ കാണാനില്ലെന്ന് പരിഹാസം

Ritu.M . Feb 24, 2021
covid-spike-kerala-s-tall-claims-falls-pr-work-exposed
News

കോവിഡ് നിയന്ത്രണത്തിൽ  ലോകത്തിനു തന്നെ മാതൃക , കേരള മോഡൽ ലോകത്തിനു പുതിയ പ്രതീക്ഷ എന്നൊക്കെ  അടിച്ചു വിട്ടിരുന്നവർ മൗനത്തിലാണ്. രാജ്യത്തെ കോവിഡ് രോഗികളിൽ ബഹു ഭൂരിപക്ഷവും കേരളത്തിൽ നിന്നുംമഹാരാഷ്ട്രയിൽ  നിന്നുമാണ്. കോവിഡ് പ്രതിരോധത്തിൽ കാര്യമായൊന്നും ചെയ്യാതെ പ്രൊഫഷണൽ പി ആർ ഏജൻസിക്കാരെ   കൊണ്ട് വിപുല പ്രചാരം നടത്തിയതിനാണ് ഇപ്പോൾ കേരള സർക്കാർ പഴി കേട്ട് കൊണ്ടിരിക്കുന്നത്.ആരോഗ്യമേഖലയിലെ വിദഗ്‌ധർ പല തവണ മുന്നറിയിപ്പ് നല്കിയപ്പോളൊക്കെ അതിനെ പരിഹസിച്ചും രാഷ്ട്രീയം കലർത്തിയും നേരിട്ട് സംസ്ഥാന  സർക്കാർ ഇപ്പോൾ ഇന്ത്യയിലെ ഉയർന്ന കേസുകളുടെ വന്നപ്പോൾ താൾ കുനിച്ചു നിൽക്കുകയാണ്.വിവിധ ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്കും ടീമിനും കോവിഡ് ഇപ്പോൾ ഒരു വിഷയമേ അല്ലാതായി. 

കേരളത്തെ നിരീക്ഷിക്കാൻ കേന്ദ്ര സംഘത്തിന് കേരളത്തിൽ സ്ഥിരമായി താമസിക്കേണ്ട ഗതികേടായിരിക്കയാണ്. ഭരണം തീരാറായപ്പോൾ സംസ്ഥാന സർക്കാരിന് കോവിഡ് പ്രതിരോധത്തിലോ  ആരോഗ്യ മേഖലയിലെയോ വലിയ ശ്രദ്ധയില്ലാതായി. ഇതോടെ കോവിഡ് മേഖല താറുമാറായി കഴിഞ്ഞു. കേരളം കെട്ടിപ്പൊക്കിയ ഇമേജ് തകർന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പരിഹാസമാണ് ഉയരുന്നത്.

രാജ്യത്തെ  ഏറ്റവും മികച്ച  മുഖ്യമന്ത്രിയായി പിണറായി വിജയനെ ഉയർത്തി കാട്ടിയവരെ   തേടി ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തിരച്ചിലോടു തെരച്ചിലാണ്.കേരള മോഡൽ പ്രചരണങ്ങളിൽ  മുന്നിൽ നിന്നത് ഇന്ത്യ ടുഡേയുടെ മുൻ ജീവനക്കാരൻ രാജ്ദീപ്  സർദേശായിയാണ്. ഇടതുപക്ഷ സഹയാത്രികരായ ബർക്ക ദത്ത്, സാഗരിക ഖോസ് , തുടങ്ങിയവർക്കൊപ്പം മുൻനിര ഇടതു മാധ്യമങ്ങളായ ദി സ്ക്രോൾ,ദി  വയർ തുടങ്ങിയ മാധ്യമങ്ങളും കേരളത്തിനെ വാനോളം  പുകഴ്ത്തിയിരുന്നു. കേന്ദ്ര സർക്കാർ തീർത്തും പരാജയമാണെന്ന് കാണിക്കാൻ കൂടിയായിരുന്നു ഈ ഇടതു പക്ഷ മാധ്യമ പ്രവർത്തകരുടെ പുകഴ്ത്തൽ നാടകത്തിനു പിന്നിലുള്ള ഉദ്ദേശം.


കോവിഡിന്റെ  കാര്യത്തിൽ രാജ്യത്തിന് തന്നെ പേടി സ്വപ്‌നമായിരിക്കുന്ന   കേരളത്തെ കുറിച്ച് മുൻ കാലങ്ങളിൽ പ്രമുഖർ നടത്തിയ പ്രചരണം യെസ് ന്യൂസ് വായനക്കരുടെ ശ്രദ്ധയിൽ കൊണ്ട് വരുന്നു.വസ്തുതകൾ മറച്ചു   വെച്ചു ഇവർ നടത്തിയ അബദ്ധ പ്രചരണങ്ങളാണ് മലയാളികളിൽ കോവിഡിനെ അലക്ഷ്യമായി സമീപിക്കാൻ ഒരു പ്രധാന കാരണം.

രാജ്ദീപ് സർദേശായി ( ഇടതു മാധ്യമപ്രവർത്തകൻ -ഇന്ത്യ ടുഡേ )

കൊറോണ വൈറസിനെ പ്രതിരോധിച്ചതിന് കേരള സർക്കാരിന് ഫുൾ മാർക്ക്.പൊതു മേഖലയിലെ ആരോഗ്യ രംഗം മികച്ച സേവനം കാഴ്ച വെച്ചു.സര്ദേശായിയുടെ പ്രസിദ്ധമായ കേരള മോഡൽ പുകഴ്ത്തൽ ട്വീറ്റ്

ജാസൺ ഹെക്കൽ 


കോവിഡിനെ തടുത്തു നിർത്തിയകേരളത്തിന് മുന്നിൽ ലോക രാജ്യങ്ങൾ നാണിച്ചു നിൽക്കണം.സാമൂഹിക പ്രവർത്തകന്റെ ട്വീറ്റ്

സാഗരിക ഖോസ് 

കേരളം 500 കോവിഡ് കേസ്സുകൾ 4 മരണം, ഗുജറാത്ത് :5804 കേസുകൾ , 319 മരണം ഏതു മോഡൽ നിങ്ങൾ തിരഞ്ഞെടുക്കും -ഗുജറാത്ത് സർക്കാരിനെ പരിഹസിച്ചുകൊണ്ടുള്ള സാഗരികയുടെ ട്വീറ്റ് 
 

ദി ക്വിൻറ് 

നല്ല ഭരണം കേന്ദ്രം കേരളത്തിൽ നിന്ന് പഠിക്കേണ്ടത് എന്ന തലക്കെട്ടിൽ കെണ്ടത്ര സർക്കാരിനെ പരിഹസിക്കുകയാണ്  പ്രമുഖ വാർത്ത പോർട്ടൽ ദി ക്വിൻറ് 

ബർഖ ദത്ത് ( മാധ്യമ പ്രവർത്തക മുൻ എൻ.ഡി. ടിവി  എഡിറ്റർ ) 

കോവിഡ് പ്രതിരോധത്തിൽ കേരളത്തിനെ നേട്ടം നിസ്തുലം.കേരളം ഏറ്റവും മികച്ച സംസ്ഥാനം ബർക്കയുടെ ട്വീറ്റ് 


ദി സ്ക്രോൾ

കോവിഡ് പ്രതിരോധത്തിന് കെ.കെ.ശൈലജ ടീച്ചറെ  യു.എൻ ആദരിച്ചുവെന്ന്    വാർത്തയുമായി തീവ്ര ഇടതു പക്ഷ ചായ്വുള്ള വാർത്ത പോർട്ടൽ ദി സ്ക്രോൾ .ഈ വാർത്ത വ്യാജനാണെന്നു പിന്നീട് തെളിഞ്ഞു.യു.എൻ അറിഞ്ഞിട്ടുപോലുമില്ലാത്ത കാര്യമാണ് ആദരവായി പുറത്തു വന്നത്. ഇതിനു പിന്നിൽ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷസഹയാത്രികനായ ഒരു യു.എൻ ഉദ്യൊഗസ്ഥനായിരുന്നു. തിരെഞ്ഞെടുപ്പിൽ സീറ്റു കിട്ടാനായി പാദസേവ നടത്തിയ ഈ യു.എൻ ഉദ്യൊഗസ്ഥൻ സാമൂഹ്യമാധ്യമങ്ങളിൽ സ്ഥിരം  സാന്നിധ്യമാണ്. 

സി.പി.എം അവരുടെ ട്വിറ്റര് പേജിലൂടെ നേട്ടങ്ങളെ കുറിച്ച് വാചകമടിച്ചു. ഒരേ സമയം സാന്ത്വനവും ചികിത്സയും , കേരളത്തിനെ നേട്ടത്തിൽ സി.പി.ഐ എം ന്റെ  ആവേശ ട്വീറ്റ് 

കോവിഡ് ഉദാസീനത ഗൂഡ ലക്ഷ്യമോ ?

കോവിഡ് നിയന്ത്രത്തിൽ വാചകമടിക്ക് അപ്പുറം ഒന്നും ചെയ്യാത്ത കേരളം ഇപ്പോൾ മറ്റു സംസ്ഥാനങ്ങൾക്കു പേടി സ്വപ്നമായിരിക്കയാണെന്നു ഇപ്പോൾ പരിഹാസം ഉയരുകയാണ്.നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്ന സംസ്ഥാനം ഭയാനകമായ സാഹചര്യങ്ങളിലെക്ക് കേരളത്തെ തള്ളിവിടുകയാണോ എന്ന ആശങ്ക ആരോഗ്യപ്രവർത്തകർക്കുണ്ട്. തിരെഞ്ഞടുപ്പിനു മുൻപ് കോവിഡ് രോഗികൾ പെരുകിയാൽ പ്രചരണത്തെ നേരിടേണ്ടി വരില്ലെന്ന ഗൂഢ  ഉദ്ദേശം സർക്കാരിനുണ്ടോ എന്ന സംശയവും ഉയർന്നു കഴിഞ്ഞു. ആരോപണങ്ങളിൽ നിന്ന് ജന ശ്രദ്ധ തിരിച്ചു വിടാൻ കോവിഡിനെ കൊണ്ട് വലയുന്ന  സാഹചര്യമുണ്ടായാൽ അത് അവർക്കു സഹായകരമാകും.

Write a comment
News Category