Thursday, April 25, 2024 10:45 AM
Yesnews Logo
Home Business

ഇന്ത്യൻ വിപണി കീഴടക്കി ടാബ് ബ്രാൻഡുകൾ

സ്വന്തം ലേഖകന്‍ . Feb 26, 2021
taab-brands-india
Business

ഇന്ത്യൻ വിപണിയിൽ ടാബുകളുടെ ബ്രാൻഡുകൾക്കു പ്രിയമേറുകയാണ്. 
 കുഞ്ഞൻ ടാബുകൾ മുതൽ രണ്ടു ലക്ഷം രൂപയും അതിനു മുകളിലും ഹൈ എൻഡ് ടാബുകൾ വരെ..ടാബുകൾക്ക് വീണ്ടും ഡിമാൻഡ് ഉയരുകയാണ്. 2020 ൽ 28 ലക്ഷം യൂണിറ്റ് കയറ്റുമതിയിലൂടെ ഇന്ത്യ ടാബ്‌ലെറ്റ് വിപണിയിൽ 14.7 ശതമാനം വളർച്ച രേഖപ്പെടുത്തി. 2019- നെ അപേക്ഷിച്ച് ലെനോവോ വിൽപ്പനയിൽ 6.6 ശതമാനം വളർച്ച നേടിയിട്ടുണ്ട്.

ടാബ്‍ വിപണിയിൽ ആധിപത്യം സാംസങിനാണ്. ടാബ് കോംപോണൻറ് വിതരണത്തിലെ ശക്തമായ സാന്നിധ്യവും കൂടുതൽ നേട്ടമുണ്ടാക്കാൻ സാംസങ്ങിന് സഹായകരമാകുന്നുണ്ട്. വിപണി വിഹിതത്തിൽ 13 ശതമാനമാണ് വര്‍ധന.

 2019 നെ അപേക്ഷിച്ച് ടാബ് കയറ്റുമതി 153 ശതമാനം വർധിച്ച് ഉപഭോക്തൃ വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് ലെനോവൊ കരസ്ഥമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് സാംസങ് ആണ്. അതേസമയം ആപ്പിളിനുമുണ്ട് പ്രീമിയം ടാബ് സെഗ്മെൻറിൽ നിര്‍ണായക വളര്‍ച്ച. കയറ്റുമതിയിൽ 13 ശതമാനം വളർച്ചയാണ് ആപ്പിൾ നേടിയത്. ആപ്പിൾ ഐബോളാണ് മൂന്നാം സ്ഥാനത്ത്. സ്റ്റോക്ക് ലഭ്യതയായിരുന്നു ഒരു വർഷം മുഴുവൻ ആപ്പിൾ നേരിട്ട പ്രധാന പ്രശ്നം.

ബജറ്റ് വിഭാഗത്തിൽ തന്നെയാണ് രാജ്യത്ത് ടാബ് ഡിമാൻഡിൽ അധികവും 7,500 രൂപ മുതൽ 15,000 രൂപ വരെ വില വരുന്ന ടാബിനാണ് ആവശ്യക്കാര്‍ അധികവും. ഇന്ത്യയിലെ മൊത്തം ടാബ്‌ലെറ്റ് കയറ്റുമതിയുടെ പകുതിയിലധികം ഈ സെഗ്മെൻറിലാണ്. അതേസമയം 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം ടാബുകളുടെ വിപണിയിൽ 72.3 ശതമാനം വളർച്ചയുണ്ട്.. 

Write a comment
News Category