Friday, April 26, 2024 05:41 PM
Yesnews Logo
Home News

ബംഗാളിൽ കോൺഗ്രസിനെ വിഴുങ്ങാൻ തീവ്ര മുസ്‌ലിം പാർട്ടി ഇന്ത്യൻ സെക്കുലർ ഫ്രണ്ട്;സി.പി.എമ്മിന്റെ പിന്തുണ , ഇടതു-കോൺഗ്രസ് സഖ്യത്തിൽ അടി തുടങ്ങി

Binod Rai . Mar 01, 2021
isf-may-create-issues-in-cong-lf-front-cpim-may-given-30-seats-to-isf
News

ബംഗാളിൽ സഖ്യ കക്ഷിയായി മത്സരിക്കുന്ന  ഇടതു-കോൺഗ്രസ് ക്യാമ്പിൽ അടി തുടങ്ങി. കൊട്ടി ഘോഷിച്ചു രുപീകരിച്ച സഖ്യത്തിൽ തീവ്രവാദിയായ അബ്ബാസ് സിദ്ധീക്കിയെ  കൂടി ഉൾപ്പെടുത്തിയതാണ് കോൺഗ്രസ് ക്യാമ്പിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിട്ടുള്ളത്. ഇടതു ക്വാട്ടയിൽ നിന്ന് മുപ്പതു സീറ്റുകളാണ് കടുത്ത വർഗ്ഗീയ വിഷം  ചീറ്റുന്ന ഐ.എസ്.എഫിന് ഇടതുപാർട്ടികൾ നൽകിയത്.സി.പി.എം ആണ് ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. ബംഗാളിലെ മത നേതാവായിരുന്ന സിദ്ധീക്കിക്കു മുസ്‌ലിം വോട്ടർമാരിൽ വലിയ സ്വാധീനമുണ്ട്. വർഗീയ വിഷം തുപ്പുന്ന സിദ്ധീക്കി യെ കളത്തിൽ ഇറക്കിയിരിക്കുന്നത് സി.പി.എം ആണ്. 

സെൻട്രൽ  ബംഗാളിൽ കോൺഗ്രസിന്റെ ശക്തി ക്ഷയിപ്പിക്കാനുള്ള ഇടതു പാർട്ടികളുടെ അടവാണ് ഐ.എസ്.എഫിനെ മുന്നണിയിൽ ചേർത്തതിന് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.മാൽഡ, മുർഷിദാബാദ്, നോർത്ത് 24 പാർഗാന ജില്ലകളിലാണ് കോൺഗ്രസിന് ഇപ്പോളും സ്വാധീനമുള്ളത്.ഈ മേഖലകളിൽ ഐ.എസ്.എഫിന് സീറ്റുകൾ വേണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു.കോൺഗ്രസ് ഈ ആവശ്യം പാടെ നിരാകരിച്ചു..ആ സമയത്താണ് ഇടതു പക്ഷം അവർക്കു അനുവദിച്ച സീറ്റുകൾ ഐ.എസ്.എഫിന് നൽകിയത്.. ഇതു ശരിയായില്ലെന്നും ദീർഘകാലാടിസ്ഥാനത്തിൽ  കോൺഗ്രസിനെ ദുര്ബലപ്പെടുത്തുമെന്നും കോൺഗ്രസ് നേതാവ് അഥീർ രഞ്ചൻ ചൗധരി വ്യക്തമാക്കി. സി.പി.എമ്മിന്റെ ഡബിൾ ഗെയിമിൽ കൊണ്ഗ്രെസ്സ് നേതാവ് രോഷാകുലനാണ്. കോൺഗ്രസിനെ തളർത്തി മുന്നണിയിൽ നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള സി.പി.എം തന്ത്രമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് കോൺഗ്രസ് നേതാക്കൾ കരുതുന്നത്. സി.പി.എം നെ വിശ്വസിക്കാൻ കൊള്ളില്ലെന്നു നേതാക്കൾ പറഞ്ഞു തുടങ്ങി.

റാലിയിൽ നിന്ന് കോൺഗ്രസ് നേതാവ് ഇറങ്ങിപ്പോകാൻ ഒരുങ്ങി; അപമാനിച്ചെന്ന് പരാതി 

ബ്രിഗേഡ് ഗ്രൗണ്ടിൽ കഴിഞ്ഞ  ദിവസം നടന്ന റാലിയിൽ അസ്വസ്ഥതകൾ പുകഞ്ഞിരുന്നു. അബാസ് സിദ്ധീക്കി റാലിയിൽ പങ്കെടുക്കില്ലെന്നായിരുന്നു അവസാന നിമിഷം വരെ അറിയിച്ചിരുന്നത്. സി.പി.എം രഹസ്യമായി അബ്ബാസിനെ കണ്ടു കച്ചവടം ഉറപ്പിച്ച് മുപ്പതു സീറ്റുകൾസി.പി.എം ക്വാട്ടയിൽ നിന്ന് ഐ.എസ്.എഫിന് നൽകാമെന്ന് പറഞ്ഞു.റാലിയിൽ പങ്കെടുക്കണമെന്ന് പാർട്ടി പി.ബി അംഗവും മുസ്‌ലിം മുഖവുമായ  മുഹമ്മദ് സലിം അബ്ബാസിനോട് അഭ്യർത്ഥിക്കയായിരുന്നു. കോൺഗ്രസ് നേതാവ് അഥീർ രഞ്ചൻ ചൗധരി പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ നാടകീയമായാണ് അബ്ബാസ് സിദ്ധീക്കി സ്റ്റേജിലേക്ക് കടന്നു വന്നത്.മുതിർന്ന കോൺഗ്രസ്സ് നേതാവിന് ഇതോടെപ്രസംഗിക്കാൻ  കഴിയാതെയായി.നേരത്തെ സമ്മേളന വേദിയിൽ കയറിക്കൂടിയ സിദ്ധീക്കി അനുകൂലികൾ ബഹളം വെച്ചതോടെ കോൺഗ്രസ് നേതാവ് യോഗത്തിൽ നിന്ന് ഇറങ്ങി പോകാൻ തുനിഞ്ഞു.ഒടുവിൽ സഹപ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങിയാണ് രഞ്ചൻ ചൗധരി വേദി വിടാതിരുന്നത്.അപമാനിക്കപ്പെട്ട അദ്ദേഹം പിന്നീട് മൗനം പാലിച്ചു.

കോൺഗ്രസിനെ തോൽപ്പിക്കുമെന്നു വേദിയിൽ വെച്ചു അബ്ബാസ് സിദ്ധീക്കി പരോക്ഷ സൂചന നൽകിയിട്ടുണ്ട്.ഇതോടെ മുന്നണി രുപീകരണത്തിനു മുൻകൈ എടുത്ത കോൺഗ്രസ് കളത്തിന് പുറത്തേക്കു പതുക്കെ ഒതുക്കപ്പെടുകയാണ്. സി.പി.എം തന്ത്രത്തിൽ വീണ കോൺഗ്രസ് സിദ്ധീക്കിയെ നേരിടാൻ പുതിയ തന്ത്രങ്ങൾ ആലോചിക്കയാണ് . 

Write a comment
News Category