Friday, April 26, 2024 07:28 PM
Yesnews Logo
Home News

നാട് നന്നാകാൻ യു ഡി എഫ്'; യു.ഡി.എഫിനും പ്രചാരണ വാക്യമായി

സ്വന്തം ലേഖകന്‍ . Mar 03, 2021
udf-election-slogan-ready
News

ഇടതുമുന്നണിക്ക് പിന്നാലെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പ്രഖ്യാപിച്ച് യു ഡി എഫും. 'നാട് നന്നാകാൻ യു ഡി എഫ്' എന്നതാണ് യു ഡി എഫിന്റെ പ്രചാരണ വാചകം. മുന്നണി പ്രഖ്യാപിക്കുന്ന  പുതിയ പദ്ധതികൾക്കൊപ്പം 'വാക്കു നൽകുന്നു യു ഡി എഫ്' എന്നതും ചേർക്കും. അതേസമയം, സംശുദ്ധമായ സൽഭരണം എന്നതാണ് യു ഡി എഫ് ലക്ഷ്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഐശ്വര്യ കേരളത്തിനായി വോട്ടു ചെയ്യാം യു ഡി എഫിന് എന്നതാണ് മുന്നണിയുടെ അഭ്യർത്ഥനയെന്നും കേരളത്തിൽ ഒരു മാറ്റം വേണമെന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. കേരളത്തിലെ എല്ലാ മേഖലകളും നിശ്ചലമാണ്. യു ഡി എഫിന്റെ വികസന പദ്ധതികൾ ഉൾപ്പെടുത്തി പ്രകടന പത്രിക ഉടൻ പുറത്തിറക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

'ഉറപ്പാണ് എൽ ഡി എഫ്' എന്നതാണ് ഇത്തവണ എൽ ഡി എഫിന്റെ പ്രചാരണവാക്യം. കഴിഞ്ഞ തവണ എൽ ഡി എഫ് വരും എല്ലാം ശരിയാകുമെന്ന പ്രചാരണ വാക്യവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട എൽ ഡി എഫ് മിന്നുന്ന വിജയമായിരുന്നു തെരഞ്ഞെടുപ്പിൽ നേടിയത്.

Write a comment
News Category