Thursday, April 25, 2024 08:13 PM
Yesnews Logo
Home Business

എയർ ഇന്ത്യ ;വാങ്ങാൻ ഇനി ടാറ്റ മാത്രം

Binod Rai . Mar 09, 2021
tata-sons-left-alone-for-air-india-sale-process
Business

എയർ ഇന്ത്യ ഏറ്റെടുക്കാൻ ഇനി കളത്തിൽ അവശേഷിക്കുന്നത് ടാറ്റ കമ്പനി മാത്രം. ജീവനക്കാരുടെ കൺസോർഷ്യവും കൊൽക്കത്തയിലെ ബിസിനസ്സുകാരനായ   പവൻ റൂയിയയും രണ്ടാം ഘട്ട വിൽപ്പന നടപടിക്രമങ്ങളിൽ നിന്നു അയോഗ്യരാക്കപ്പെട്ടു. ഇതോടെ ടാറ്റ സൺസ്  എയർ ഇന്ത്യ ഏറ്റെടുക്കുമെന്ന് ഏതാണ് ഉറപ്പായിട്ടുണ്ട്.

സ്വകാര്യ എയർലൈൻ കമ്പനിയായ സ്‌പൈസ് ജെറ്റ് ഉടമ അജയ് സിംഗ് എയർ ഇന്ത്യ ഏറ്റെടുക്കാൻ തെൽപര്യം പ്രകടിപ്പിച്ചുവെന്നു വാർത്തകൾ പുറത്തു വരുന്നുണ്ട്.ഇക്കാര്യം പക്ഷെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. ന്ഹത്തിൽ ഓടുന്ന എയർ ഇന്ത്യ ഓഹരികൾ പൂർണ്ണമായും വിൽക്കാൻ നടപടികൾ തുടങ്ങിയിട്ട് വര്ഷങ്ങളായി.ടാറ്റ കമ്പനി മാത്രമാണ് എയർ ഇന്ത്യ ഏറ്റെടുക്കാൻ ഗൗരവമായി ഇതു വരെ രംഗത്തുള്ളത്. 

Write a comment
News Category