Thursday, May 09, 2024 04:46 AM
Yesnews Logo
Home News

പാലക്കാടിനെ മികച്ച നഗരമാക്കുമെന്ന് ഉറപ്പുമായി മെട്രോമാൻ ഇ ശ്രീധരൻ പ്രചരണം തുടങ്ങി

Kariyachan . Mar 12, 2021
e-sreedharan--starts-campaign--in-palakkad
News

ആദ്യ ദിനം തന്നെ നഗരത്തിനു പ്രതീക്ഷകൾ നൽകി മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് എൻ.ഡി.എ സ്ഥാനാര്ഥിയാകുന്ന മെട്രോമാൻ വേറിട്ട പ്രചാരണത്തിന് ഒരുങ്ങുകയാണ്.ഡിജിറ്റൽ പ്രചരണത്തിന് ഊന്നൽ കൊടുക്കാൻ ഒരുങ്ങുന്ന ശ്രീധരൻ വോട്ടർമാരെ തന്റെ സമീപനങ്ങളും നിലപാടുകളും അറിയിക്കാൻ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തും. രണ്ടു . കൊല്ലത്തിനകം പാലക്കാടിനെ ലോകോത്തര നിലവാരത്തിൽ എത്തിക്കുമെന്ന് അറിയിച്ചു കൊണ്ടാണ് മെട്രോമന്റെ   കടന്നു വരവ്.പാലക്കാടുകാരെ ആവേശകൊടുമുടിയിൽ എത്തിച്ചാണ് ഇ ശ്രീധരൻ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നത്. 

പറഞ്ഞാൽ  അത് പൂർത്തിയാക്കുന്ന ശ്രീധരന്റെ  വാക്ക് ഇത്തവണ പാലക്കാടുകൾ ഉൾക്കൊള്ളുമെന്ന് പ്രതീക്ഷ എൻ.ഡി.എ കേന്ദ്രങ്ങളിൽ ഉണ്ട്. ബി.ജെ.പി ക്കു ശക്തമായ സംഘടനാ സംവിധനങ്ങൾ ഉള്ള പാലക്കാട് കേന്ദ്ര പദ്ധതികൾ നടപ്പാക്കിയ ശേഷം വികസനത്തിൽ വലിയ മുന്നേറ്റമാണ്.ശ്രീധരൻ കൂടി ചേരുന്നതോടെ പാലക്കാട് കേരളത്തിനെ വികസന തലസ്ഥാനമായി  ഉറപ്പിക്കാനാണ് എൻ.ഡി.എ നേതാക്കളുടെ ശ്രമം. 

മെട്രോമാൻ മാധ്യമങ്ങളോട് :

താനൊരു രാഷ്ട്രീയക്കാരനല്ല ടെക്‌നോക്രാറ്റാണ്. വേറിട്ട പ്രചാരണ രീതിയായിരിക്കും തന്റേത്. എതിരാളികളുമായി മത്സരിക്കും. പക്ഷെ തമ്മിൽ തല്ല് കൂടില്ല. പഠിച്ചതും താമസിച്ചതും പാലക്കാട്ടാണ്. അഞ്ച്‌കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ മികച്ച പട്ടണമാക്കും. മാറിമാറിവരുന്ന യു ഡി എഫ്, എൽ ഡി എഫ് ഭരണം ജനം മടുത്തു. ഇത്തവണ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശ്രീധരൻ വാർത്ത സമ്മേളനത്തിൽ  വ്യക്തമാക്കി.

എൽ ഡി എഫിന് തുടർഭരണം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. പുതിയ പദ്ധതികളൊന്നും തുടങ്ങിവെയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ല. കഴിഞ്ഞ അഞ്ച് വർഷം അഴിമതിയായിരുന്നു. ഡിജിറ്റൽ പ്രചാരണത്തിന് മുൻതൂക്കം നൽകുമെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

രാഷട്രീയമല്ല നാടിന്റെ വികസനമാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിൽ തനിക്ക് വിശ്വസമുണ്ട്. രാജ്യത്ത് വിദ്യാസമ്പന്നരായ ആളുകൾക്ക് തൊഴിലവസരങ്ങൾ നൽകാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ അഞ്ച് കൊല്ലം നടത്തിയ പ്രധാന വികസനം പാലാരിവട്ടം പാലമാണ്. അതു നടപ്പാക്കിയത് ഡിഎംആർസിയാണ്. മറ്റൊന്നും എൽഡിഎഫ് സർക്കാർ ചെയ്തില്ലെന്നും പല പദ്ധതികളും തടയാനാണ് സർക്കാർ ശ്രമിച്ചതെന്നും ശ്രീധരൻ ആരോപിച്ചു. റെയിൽവേയുടെ പല പദ്ധതികളും എൽഡിഎഫ് സർക്കാർ നടപ്പാക്കിയില്ല. വിഴിഞ്ഞം പദ്ധതി മുടക്കാൻ ശ്രമിച്ചു. തിരുവനന്തപുരം വിമാനത്താവള സ്വകാര്യ പങ്കാളിത്തം അദാനിക്ക് നൽകുന്നത് തടഞ്ഞു. തിരുവനന്തപുരം വിമാനത്താവളം വികസനം ഇല്ലാതാക്കാൻ ജനങ്ങളുടെ നികുതി പണം കൊണ്ട് സുപ്രീം കോടതിയിൽ പോകുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി ഹൈസ്പീഡ് പദ്ധതി തുടങ്ങാൻ നമ്മതിച്ചില്ല. പല പദ്ധതികളിൽ നിന്നും ഡിഎംആർസിയെ ഓടിച്ചുവെന്നും ശ്രീധരൻ കുറ്റപ്പെടുത്തി.

ശബരിമലയിൽ 2018 ൽ ഉണ്ടായ സംഭവവികാസങ്ങളിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനത്തെ ശ്രീധരൻ തള്ളി. എല്ലാം ചെയ്തിട്ട് ഇപ്പോൾ കണ്ണീരൊഴുക്കിയിട്ട് കാര്യമില്ലെന്നും ശബരിമലയിൽ ആളുകളുടെ വികാരം മുറിപ്പെടുത്തിയെന്നും ശ്രീധരൻ ആരോപിച്ചു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനമായില്ലെങ്കിലും പാലക്കാട് ഇ ശ്രീധരൻ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പാലാക്കാട് ബിജെപി ഓഫീസിലെത്തിയതായിരുന്നു അദ്ദേഹം.
 

Write a comment
News Category