Friday, April 26, 2024 07:47 PM
Yesnews Logo
Home News

കേരളത്തിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ്; കശ്മീർ റിക്രൂട്ട്മെന്റുമായി മലയാളി ഭീകരർ ,റെയ്‌ഡിൽ നിർണ്ണായക തെളിവുകളുമായി ദേശീയ ഏജൻസി

Arjun Marthandan . Mar 15, 2021
islamic-state-module-malayalee-is-terrorist-linked-persons-raided-by-nia
News

ജമ്മു കാശ്മീരിലേക്ക് ഭീകരന്മാരെ റിക്രൂട്ട് ചെയ്യാനുള്ള ഭീകരനീക്കം എൻ.ഐ.എ കണ്ടെത്തി. കാശ്മീരിൽ വിശുദ്ധ യുദ്ധം  നയിക്കാൻ ചാവേറുകളെ റിക്രൂട്ട് ചെയ്യാനുള്ള നീക്കങ്ങളെ കുറിച്ചുള്ള സൂചനകൾ എൻ.ഐ.എ ക്കു ലഭിച്ചിരുന്നു. മുഹമ്മദ് അമീൻ  അഥവാ യഹിയ എന്ന മലയാളിയാണ് ഭീകരപ്രവർത്തനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ശ്രമിച്ചത്.

ബഹറിനിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അമീൻ ഇന്ത്യയിൽ   നിന്നെത്തിയ ശേഷം ഇതിനായി നീക്കങ്ങൾ നടത്തുകയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഡെൽഹിയിൽ എത്തിയ അമീൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ്. ഇയാൾ കശ്മീർ സന്ദർശിച്ച് വിശുദ്ധ യുദ്ധത്തിനുള്ള  ഒരുക്കങ്ങൾ നടത്തുകയായിരുന്നുവെന്നു എൻ.ഐ.എ അറിയിച്ചു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തകർച്ചക്ക് ശേഷം ഭീകര സംഘടനയിൽ പ്രവർത്തിച്ചവർ അതാതു  രാജ്യങ്ങളിലേക്ക് മടങ്ങി പ്രവർത്തിക്കുകയായിരുന്നുവെന്നു കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു.ജമ്മു കശ്മീർ കേന്ദ്രീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റ് പുതിയ പ്രൊവിൻസും പ്രഖ്യാപിച്ചിരുന്നു. കാശ്മീരിന് വേണ്ടി പോരാടാൻ വിവിധ ഭീകര ഗ്രൂപ്പുകളുമായി യോജിപ്പിക്കാനുള്ള  ഗൂഡപദ്ധതി പാകിസ്ഥാൻ അൽക്വയ്ദയുടെ നേതൃത്വത്തിൽ കൈകൊണ്ടിരുന്നു.

കാശ്മീരിൽ ഭീകര പ്രവർത്തനം നടത്താൻ യുവാക്കളെ സംഘടിപ്പിക്കാനുള്ള നീക്കങ്ങളായിരുന്നു മുഹമ്മദ് അമീൻ നടത്തി കൊണ്ടിരുന്നത്. റിക്രൂട്ടുമെന്റിനായി വിവിധ സാമൂഹ്യമാധ്യമങ്ങളിലൂടെ ജിഹാദി ആശയങ്ങൾ പ്രചരിപ്പിച്ചതു എൻ,ഐ,എ കണ്ടെത്തിയതോടെയാണ് അമീനെ നിരീക്ഷിച്ചു തുടങ്ങിയത്.

ടെലിഗ്രാം, ഹോപ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ  വഴിയാണ് ആശയപ്രചരണവും ഏകോപനവും നടന്നു വന്നിരുന്നത്. ഭീരന്മാരെ കണ്ടെത്താനായി കേരളത്തിലെ എട്ടിടങ്ങളിൽ ഇന്ന് എൻ.ഐ.എ റെയ്‌ഡ്‌ നടത്തി. കണ്ണൂർ, മലപ്പുറം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ എട്ടിടങ്ങളിൽ നടന്ന പരിശോധനയിൽ ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവിലെ രണ്ടു ഇടങ്ങളിലും ഡൽഹിയിൽ ഒരിടത്തും ഒരേ സമയം  റെയ്‌ഡ്‌ നടന്നു.ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഹാർഡ്‌ഡിസ്കുകൾ, പെൻ ഡ്രൈവുകൾ, സിം കാർഡുകൾ തുടങ്ങി ഒട്ടേറെ തെളിവുകൾ അന്വേഷണ ഏജൻസി പിടിച്ചെടുത്തിട്ടുണ്ട്.ഇവ കൂടുതൽ പരിശോധനക്കായി ഡൽഹിയിലേക്ക് അയച്ചു.

കശ്മീർ ഭീകരപ്രവർത്തനത്തിന്  യുവാക്കളെ റിക്രൂട്ട് ചെയ്യാൻ നേതൃത്വം കൊടുത്ത  മുഹമ്മദ് അമീനുമായി അടുത്ത പ്രവർത്തിച്ചവരുടെ വീടുകളിലും മറ്റുമാണ് പരിശോധന നടന്നത്.ഇവർക്ക് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച കൂടുതൽ അന്വേഷണങ്ങൾ നടക്കും. റെയ്‌ഡ്‌ നടന്നത്  പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി ബന്ധമുള്ളവരുടെ വീടുകളിൽ ആണെന്നുള്ളത്  ശ്രദ്ധേയം. 

കേരളത്തിലെയും കർണ്ണാടകയിലെയും പ്രമുഖരെ വധിക്കാനും അമീനും സംഘവും പദ്ധതി ഇട്ടിരുന്നുവെന്ന് എൻ.ഐ എ കണ്ടെത്തിയിട്ടുണ്ട്. കണ്ടലറിയുന്ന ഏഴുപേർക്കെതിരെയും അജ്ഞാതരായ ചിലർക്കെതിരെയും എൻ.എ.എ കേസ് രജിസ്റ്റർ ചെടിത്തിട്ടുണ്ട്.ഒരിടവേളക്ക് ശേഷം കേരളം വീണ്ടും ഭീകരവാദപ്രവർത്തനത്തിന്റെ പേരിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്.

Write a comment
News Category