Saturday, April 27, 2024 08:40 AM
Yesnews Logo
Home News

പുന്നപ്ര -വയലാർ ; ബലിദാനികൾക്ക് പുഷ്പാർച്ചന നടത്തി സന്ദീപ് വാചസ്പതി , വയലാറിൽ എത്ര പേർ കൊല്ലപ്പെട്ടുവെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അറിയാമോ എന്ന്‌ ചോദ്യവും

Kariyachan . Mar 19, 2021
alapuzha-nda-candidate-stir-controversy-by-visiting-vayalar-punnapra-martyors-column
News


ആലപ്പുഴയിലെ എൻ.ഡി.എ സ്ഥാനാർഥി സന്ദീപ് വാചസ്പതി വയലാർ-പുന്നപ്ര സ്മാരകത്തിലെത്തി ബലിദാനികൾക്ക് പുഷ്പാർച്ചന നടത്തി. കലാപത്തിൽ തെറ്റിദ്ധരിക്കപ്പെട്ടു ജീവൻ നഷ്ടപ്പെട്ട ബലിദാനികൾക്കു ആദരാഞ്ജലികൾ അർപ്പിക്കാനാണ് വയലാർ-പുന്നപ്ര സ്മാരകം സന്ദർശിച്ചതെന്നു സന്ദീപ് വ്യക്തമാക്കി.രാവിലെ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിനു മുൻപാണ് ബലിദാനികൾക്കു പുഷ്പാർച്ചന നടത്തി സന്ദീപ് വേറിട്ട പ്രചരണം തുടങ്ങിയത്. ഭാരത് മാതാ  കീ ജയ് മുദ്രാവാക്യം വിളിച്ച് പുന്നപ്രയിൽ കൊല്ലപ്പെട്ട ആയിരങ്ങൾക്കു സന്ദീപ് ആദരാഞ്ജലികൾ അർപ്പിച്ചു.


  
കേരളത്തിലെ പട്ടിക വിഭാഗങ്ങളോടും പാവങ്ങളോടും ഇടതുമുന്നണി കാട്ടിയ വഞ്ചനയുടെ പ്രതീകമാണ് രക്ത സാക്ഷി മണ്ഡപമെന്ന്  സന്ദീപ് പറഞ്ഞു. മുതിര ഇട്ടാണ് വെടി വെക്കുന്നതെന്നു തെറ്റിദ്ധരിപ്പിച്ചാണ് സമരക്കാരെ  തോക്കിൻ കുഴലിന് മുന്നിലേക്ക് തള്ളി വിട്ടതെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ പോലും കമ്മ്യൂണിസ്റ്റ്  പാർട്ടികളുടെ പക്കൽ ഇല്ലെന്നു സന്ദീപ് കുറ്റപ്പെടുത്തി. ബലിദാനികൾക്കു പുഷ്പാർച്ചന നടത്തിയ ശേഷം സന്ദീപ് മടങ്ങി.ബി.ജെ.പി നേതാവിന്റെ ഈ അപ്രതീക്ഷിത നീക്കത്തിൽ ഇടതു നേതാക്കൾ അമ്പരന്നു. കലാപത്തിനുള്ള  കോപ്പുകൂട്ടലാണെന്ന് ആലപ്പുഴ സി.പി,എം സ്ഥാനാർഥി ജെ ചിത്തരഞ്ചൻ ആരോപിച്ചു..സി.പി.ഐ യും പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്.സന്ദീപിനെതിരെ കേസ്സു കൊടുക്കുമെന്നാണ് സി.പി.ഐ യുടെ നിലപാട്.

പുന്നപ്ര-വയലാർ വഞ്ചന ചർച്ചയാക്കാൻ ബി.ജെ.പി 

 പുന്നപ്ര വയലാർ കലാപം   കമ്മ്യൂണിസ്റ്റ്  പാർട്ടികൾക്ക് അധികാരം പിടിക്കാനുള്ള ഗൂഡ തന്ത്രമായിരുന്നുവെന്ന ചരിത്രകാരന്മാരുടെ കണ്ടെത്തൽ  തെരെഞ്ഞെടുപ്പിൽ ചർച്ചയാക്കൊനൊരുങ്ങി ബി.ജെ.പി. സി.പി.രാമസ്വാമിക്കെതിരെ സായുധ സമരം എന്ന പേരിൽ പ്രചരിപ്പിക്കപ്പെടുന്ന കലാപത്തിൽ ജീവൻ നഷ്ടപ്പെട്ടത് നിരപരാധികളായ ആയിരകണക്കിന് താഴ്ന്ന ജാതിക്കാർക്കായിരുന്നു. സായുധ കലാപത്തിന് മുൻപേ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടവരിൽ പി.കൃഷ്ണപിള്ളയും വി.എസ് ഉൾപ്പെടെയുള്ളവർ ഉണ്ടായിരുന്നുവെന്ന് ചരിത്രകാരന്മാർ കണ്ടെത്തിയിരുന്നു. ഒരൊറ്റ കമ്യൂണിസ്റ്റു നേതാവ് പോലും മുൻനിരയിൽ ഉണ്ടായിരുന്നില്ല.

പി.കൃഷ്ണപിള്ള കലാപം നടക്കുന്ന രാത്രിയിൽ അപ്രത്യക്ഷനായി.സായുധ കലാപം  നടത്തി കമ്മ്യൂണിസ്റ്റ് രാജ്യം ഉണ്ടാക്കുമെന്ന് പ്രചരിപ്പിച്ച് പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി തോമസ് സംഭവം നടക്കുമ്പോൾ പോലീസ് ക്യാമ്പിൽ വിശ്രമത്തിലായിരുന്നു.ഒരൊറ്റ   നേതാക്കളും സമര   രംഗത്തു ഉണ്ടായിരുന്നില്ല.ടി.വി.തോമസ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് വേരോട്ടമുണ്ടാക്കാൻ ആസൂത്രണം  ചെയ്തകലാപമായിരുന്നു പുന്നപ്ര വയലാറിൽ നടന്നതെന്ന് ചരിത്ര രേഖകളിൽ പറയുന്നു .കലാപത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടതോടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് അനുകൂലമായി തിരിഞ്ഞു തിരിഞ്ഞു തുടങ്ങിയത്.രക്ത സാക്ഷികളെ ഉണ്ടാക്കി പാർട്ടി വളർത്തുന്ന തന്ത്രത്തിന്റെ പ്രതീകമായാണ് വയലാർ-പുന്നപ്ര രക്തസാക്ഷി മണ്ഡപത്തെ ഇപ്പോൾ വിലയിരുത്തുന്നത്.

 കമ്മ്യൂണിസ്റ്റ് രാജ്യം  സ്ഥാപിക്കപെടുമ്പോൾ എല്ലാ  സ്വത്തും സമ്പത്തും സ്വന്തമാക്കാൻ അവസരമുണ്ടാകുമെന്നു പാവപ്പെട്ടവരുടെ ഇടയിൽ കമ്മ്യൂണിസ്റ്റുകൾ പ്രചരിപ്പിച്ചിരുന്നു.-ചരിത്ര രേഖകൾ    രേഖപ്പെടുത്തുന്നു ഈ വാഗ്ദാനത്തിൽ മയങ്ങിയാണ്  പലരും കലാപത്തിൽ പങ്കെടുത്തത്. അക്രമം ഭയന്നു ജീവൻ രക്ഷിക്കാനായി ബന്ധുക്കൾക്കൊപ്പം  കമ്മ്യൂണിസ്റ്റു നേതാക്കൾ രാത്രി തന്നെ സ്ഥലം വിട്ടു. കലാപത്തിന് ആക്കം കോട്ടൺ ധന സമാഹരണം  നടത്തിയത് പ്രദേശത്തെ ധനികൻമാരിൽ നിന്നാണെന്ന വസ്തുതയും ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.സി.പി യുമായി അടങ്ങു നിന്നിരുന്ന സിറിയൻ കത്തോലിക്കാ ജന്മിമാർ കമ്യൂണിസ്റ്റുസായുധ കലാപത്തിനു സാമ്പത്തിക സഹായം നൽകിയെന്നുമാണ് ചരിത്രം. എന്നാൽ ഇക്കാര്യങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാർ അവകാശപെടുന്നുണ്ട്. . ഇക്കാര്യത്തിൽ ഒരു തുറന്ന് ചർച്ച ഇതുവരെ നടന്നിട്ടില്ല.

  നേതാക്കൾ മുന്നിൽ നിന്ന് നയിക്കാത്ത ലോകത്തെ   ഏക സായുധ കലാപമാണ് വയലാറിലും പുന്നപ്രയിലെ നടന്നതെന്ന് ചരിത്ര രേഖകളിൽ പരാമര്ശിക്കപ്പെടുന്നുണ്ട്.  .എന്നാൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ വയലാർ-പുന്നപ്ര സമരം ആദ്യത്തെ  സ്വാതന്ത്ര്യ ‌ സമരമാണെന്നു  പ്രചരിപ്പിച്ചു കൊണ്ടിരിക്കയാണ്.ഇത് അവസ്തമാണെന്നു ഇന്ത്യൻ ഹിസ്റ്റോറിക്കൽ കൌൺസിൽ ഔദ്യൊഗികമായി വ്യക്തമാക്കി കഴിഞ്ഞു.

ആലപ്പുഴയിൽ ധനാഢ്യരായ സിറിയൻ കത്തോലിക്കാ വിഭാഗക്കാരുടെയും ലത്തീൻ    ജന്മികളുടെയും ചൂഷണത്തിന് വിധേയരായ പുലയ-ഈഴവ വിഭാഗക്കാരെ തെറ്റിദ്ധരിപ്പിച്ചാണ്  സായുധ കലാപത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ശ്രമിച്ചത്.സി.പി.രാമസ്വാമിക്കെതിരെ നടന്ന കലാപത്തിന് ടി.വി തോമസും ഭൂവുടമകളും രഹസ്യമായി സഖ്യമുണ്ടാക്കിയെന്ന കണ്ടെത്തലുകളും ചരിത്ര രേഖകളിലുണ്ട്. ഇങ്ങനെ മറച്ചു വെച്ച ഒരു ചരിത്രത്തെ ചർച്ചയാകാൻ ബി.ജെ.പി സ്ഥാനാർത്ഥിയുടെ പുഷ്പാർച്ചന വഴിയൊരുക്കിയിരിക്കയാണ്.
 

Write a comment
News Category