Friday, April 19, 2024 07:07 AM
Yesnews Logo
Home Entertainment

മരയ്ക്കാർ മികച്ച ചിത്രം; ധനുഷും മനോജ് ബാജ്പേയും മികച്ച നടൻമാർ . കങ്കണ മികച്ച നടി

സ്വന്തം ലേഖകന്‍ . Mar 22, 2021
national-film-award-announced-markkar-bags-best-film-award-2019
Entertainment

കോവിഡ് മൂലം മുടങ്ങിയ 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. . മികച്ച സിനിമ ഉൾപ്പെടെ 11 പുരസ്കാരങ്ങളാണ് മലയാളത്തിന് ലഭിച്ചത്. പ്രിയദർശൻ സംവിധാനം ചെയ്ത മരയ്ക്കാർ- അറബി കടലിന്റെ സിംഹമാണ് മികച്ച ചിത്രം. കങ്കണ റണൗട്ടിനാണ് (മണികർണിക, പങ്ക)  മികച്ച നടിക്കുള്ള പുരസ്കാരം. ധനുഷും (അസുരൻ) മനോജ് ബാജ്പേയും (ഭോൺസ്ലേ) മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
 
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം നേടി. സജിൻ ബാബു ചിത്രം ബിരിയാണിയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച പണിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിറ നേടി. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമയാണ് മികച്ച ഗാനരചയിതാവ്. ചിത്രം കോളാമ്പി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി.

സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാന പുരസ്കാരവും സിദ്ധാർഥിനായിരുന്നു.

പുരസ്‌കാരങ്ങൾ 

മികച്ച സിനിമ- മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം (സംവിധാനം- പ്രിയദർശൻ)

മികച്ച നടൻ- ധനുഷ് (അസുരൻ), മനോജ് ബാജപേയി (ഭോൺസ്ലേ)

മികച്ച നടി- കങ്കണ റണൗട്ട് (മണികർണിക, പങ്ക)

മികച്ച ബാലതാരം- നാഗ വിശാൽ

മികച്ച സംവിധായകൻ- സഞ്ജയ് പുരാൻ സിങ് (ബഹട്ടാർ ഹൂറെയ്ൻ)

മികച്ച തിരക്കഥ (ഒറിജിനൽ)- കൗഷിക് ഗാംഗുലി (ജ്യോഷ്ഠോപുത്രോ)

മികച്ച തിരക്കഥ (അഡാപ്റ്റേഷൻ)- സ്രിജിത് മുഖർജി (ഗുംനാമി)

മികച്ച സംഭാഷണം: വിവേക് അഗ്നിഹോത്രി (താഷ്കന്റ് ഫയൽസ്)

മികച്ച സഹനടി- പല്ലവി ജോഷി (താഷ്കന്റ് ഫയൽസ്)

മികച്ച സഹനടൻ- വിജയ് സേതുപതി (സൂപ്പർ ഡീലക്സ്)

സാമൂഹിക പ്രസക്തിയുള്ള ചിത്രം- ആനന്ദി ഗോപാല്‍

പ്രത്യേക ജൂറി പരാമർശം- ബിരിയാണി (മലയാളം), ജോനകി പോരുവ (അസാമീസ്), ലത ഭഗ്വാൻ കരേ, പിക്കാസോ (മറാത്തി)

മികച്ച ഛായാഗ്രഹണം: ജല്ലിക്കെട്ട് (ഗിരിഷ് ഗംഗാധരൻ)

മികച്ച മലയാള ചിത്രം കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി)

മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ)

മികച്ച വിഎഫ്എക്സ്: മരക്കാർ അറബിക്കടലിന്റെ സിംഹം( സിദ്ധാർഥ് പ്രിയദർശൻ)

മികച്ച വസ്ത്രാലങ്കാരം സുജിത് സുധാകർ (മരയ്ക്കാർ)

മികച്ച റീറെക്കോഡിങ്- റസൂല്‍ പൂക്കുട്ടി- ഒത്ത സെരുപ്പ് സൈസ് 7

മികച്ച സഹനടൻ- വിജയ് സേതുപതി

മികച്ച ഹിന്ദി ചിത്രം: ചിച്ചോരെ

മികച്ച തമിഴ് ചിത്രം അസുരൻ

മികച്ച തെലുങ്ക് ചിത്രം ജേഴ്സി

മികച്ച വരികള്‍- പ്രഭ വര്‍മ (കോളാമ്പി)

മികച്ച സംഗീതം ഡി. ഇമാൻ ( ചിത്രം: വിശ്വാസം)

മികച്ച പശ്ചാത്തലസംഗീതം: പ്രബുദ്ധ ബാനർജി (ചിത്രം: ജ്യേഷ്ഠോ പുത്രോ)

ഏറ്റവും മികച്ച സിനിമ സൗഹൃദ സംസ്ഥാനം-  സിക്കിം

മികച്ച സിനിമ ഗ്രന്ഥം : സഞ്ജയ് സൂരിക്ക്

സിനിമാ നിരൂപണം: ഷോഹിനി ഛട്ടോപാധ്യായ

നോൺ ഫീച്ചർ ഫിലിം - കുടുംബ മൂല്യമുള്ള മികച്ച സിനിമ - ഒരു പാതിര സ്വപ്നം പോലെ, സംവിധാനം: ശരൺ വേണു ഗോപാൽ

നോൺ- ഫീച്ചർ ഫിലിം: മികച്ച നരേഷൻ: ഡേവിഡ് ആറ്റെൻബറോ (ചിത്രം: വൈൽഡ് കർണാടക)

മികച്ച ഷോർട്ട് ഫിക്ഷൻ ഫിലിം: കസ്റ്റഡി

സ്പെഷ്യൽ ജൂറി അവാർഡ്: സ്മാൾ സ്കെയിൽ സൊസൈറ്റീസ്

അനിമേഷൻ ഫിലിം: രാധ

ഇൻവെസ്റ്റിഗേഷൻ ഫിലിം: ജക്കാൾ

എക്സ്പ്ലൊറേഷൻ ഫിലിം: വൈൽഡ് കർണാടക
എഡ്യുക്കേഷൻ ഫിലിം- ആപ്പിൾസ് ആൻഡ് ഓറഞ്ച്സ്
സാമൂഹിക വിഷയങ്ങളിലുള്ള മികച്ച സിനിമം: ഹോളി റൈറ്റ്സ് ആൻഡ് ലാഡ്ലി
മികച്ച പരിസ്ഥിതി ചിത്രം: ദി സ്റ്റോർക്ക് സാവിയേഴ്സ്
പ്രമോഷണൽ ഫിലിം: ദി ഷവർ
 

Write a comment
News Category