Saturday, April 20, 2024 04:28 PM
Yesnews Logo
Home News

ഈരാറ്റുപേട്ടയിൽ കശ്മീർ മോഡൽ ;പി.സി.ജോർജ്ജ് തെരെഞ്ഞെടുപ്പ് പ്രചരണം നിർത്തി, കലാപത്തിനുള്ള കോപ്പുകൂട്ടലെന്ന് പി.സി

Arjun Marthandan . Mar 23, 2021
pc-george-stopped-campaign-in-erattupetta
News

തെരെഞ്ഞടുപ്പ് പ്രചരങ്ങ വേളയിൽ പി.സി ജോർജിനെ കൂകി വിളിച്ച് ആക്ഷേപിക്കാൻ ശ്രമിച്ചു.ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ തൂവ പാറയിൽ വെച്ചാണ് ജനപക്ഷം നേതാവിനെ ഒരു പറ്റം  യുവാക്കൾ കൂവി വിളിച്ചത്.എസ.ഡി.പി.ഐ പ്രവർത്തകരാണ് കൂകൽ പരിപാടിയിൽ പങ്കെടുത്തത് എന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. കൂകൽ മുറുകിയതോടെ ജോർജ്ജ് സ്വതവേയുള്ള ശൈലിയിൽ കൂകലിന് നേതൃത്വം കൊടുത്തവരെ നേരിട്ടു.മൈക്കിലൂടെ തന്നെ ചുട്ട മറുപടി കൊടുത്ത ജോർജ്ജിനെ വീണ്ടും കൂവി തോൽപ്പിക്കാൻ എസ്.ഡി.പി.ഐ പ്രവർത്തകർ  ശ്രമിച്ചു. ജോർജ്ജ് അക്ഷോഭ്യനായി കൂകലുകാരെ നേരിട്ട് മടങ്ങി.

എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്തകശ്മീർ മോഡൽ പ്രവർത്തനത്തിന് എതിരെ ശക്തമായ അഭിപ്രായം ഉയര്ന്നു കഴിഞ്ഞു. കശ്മീർ മോഡൽ കേരളം മുഴുമാണ് വ്യാപിച്ചത് അപ്പത്തെന്നാണ് സാമൂഹ്യമാധ്യങ്ങളിൽ പ്രചരണം നടക്കുന്നത്.മുൻകാലങ്ങളിൽ പോപ്പുലർ ഫ്രണ്ട് വേദികളിൽ പോയിട്ടുള്ള ജോർജ്ജിന് കണ്ണ് തുറപ്പിക്കാൻ നല്ല അവസരമെന്നും വിമർശനം ഉയരുന്നുണ്ട്. എന്നാൽ ജോർജ്ജിന്നെ പ്രചരണത്തിന് സമ്മതിക്കാത്ത സാഹചര്യത്തിനെതിരെ റൂസക്തമായ അഭിപ്രയമാണ് ഉയരുന്നത്.

വർഗീയ    കലാപം ഉണ്ടാകാൻ നീക്കമെന്ന് പി.സി.ജോർജ്ജ് , പ്രചരണം നിര്ത്തുന്നുവെന്നു അറിയിപ്പ് 

ഈരാറ്റുപേട്ടയിൽ വർഗീയ കലാപത്തിന് ഒരുക്കം നടക്കുന്നതായി കുറ്റപ്പെടുത്തി പി.സി.ജോർജ്ജ് പ്രചരണം തൽക്കാലത്തേക്ക് നിറുത്തി.വർഗീയ ലഹള ഉണ്ടാക്കാൻ ഒരു പറ്റമാളുകൾ ശ്രമിക്കയാണെന്ന് ജോർജ്ജ് ഫിബ പോസ്റ്റിൽ അറിയിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം 


എൻ്റെ നാടായ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി പരിധിയിൽ  പ്രചരണം ഞാൻ അവസാനിപ്പിക്കുകയാണ്.ഭയന്നിട്ടാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഞാൻ ജനിച്ച് വളർന്ന എൻ്റെ നാടിനെ വർഗീയതയിലേക്ക് തള്ളിവിടാതിരിക്കാനാണ്.ഒരുപറ്റം ആളുകൾ വോട്ട് ചോദിക്കാനുള്ള എൻ്റെ അവകാശത്തെ നിഷേധിച്ച് കൊണ്ട് നിലകൊള്ളുമ്പോൾ അവർ ലക്ഷ്യം വെക്കുന്ന വർഗ്ഗീയ ലഹളയിലേക്ക്, എൻ്റെ നാടിനെ തള്ളിവിടാൻ എനിക്കാകില്ല.എന്നെ അറിയുന്ന, എന്നെ സ്നേഹിക്കുന്ന ഈ വർഗീയത തലക്ക് പിടിക്കാത്ത ധാരാളം സഹോദരങ്ങൾ ഈരാറ്റുപേട്ടയിൽ ഉണ്ട്. പക്ഷെ അവർക്ക് പോലും കാര്യങ്ങൾ തുറന്ന് പറയാൻ ഭീഷണികൾ മൂലം സാധിക്കുന്നില്ല. എന്നോടൊപ്പം പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ പാർട്ടി പ്രവർത്തകരെ തല്ലുമെന്നും, കൊല്ലുമെന്നും പരസ്യമായി ഭീഷണി പെടുത്തുന്നു. ഇതിനെ കുറിച്ച് വിശദമായി ഈരാറ്റുപേട്ടയിൽ ഞാൻ പ്രസംഗിച്ചിട്ടുള്ളതുമാണ്. 

എനിക്കൊപ്പം പൊതുപ്രവർത്തന രംഗത്തുള്ള ഈരാറ്റുപേട്ടയിലെ ഓരോ വ്യക്തികളുടെയും സുരക്ഷയെ കരുതി ഈരാറ്റുപേട്ടയിൽ എൻ്റെ പ്രചരണ പരിപാടികൾ ഞാൻ അവസാനിപ്പിക്കുകയാണ്.
ഞാൻ അറിയുന്ന എന്നെ സ്നേഹിക്കുന്ന ഇത്തരം വർഗ്ഗീയ ചിന്താഗതിയില്ലാതെ ഈ നാട്ടിൽ  മതേതരത്വം പുലരണമെന്നാഗ്രഹിക്കുന്ന ഈരാറ്റുപേട്ടക്കാർ എന്നെ പിന്തുണക്കുമെന്ന് ഉറച്ച ബോദ്ധ്യമെനിക്കുണ്ട്.
എന്ന് നിങ്ങളുടെ സ്വന്തം
പി.സി. ജോർജ്ജ്
പ്ലാത്തോട്ടം
ക്രമ നമ്പർ: 5 
നമ്മുടെ ചിഹ്നം
തൊപ്പി.
 

Write a comment
News Category