Friday, April 26, 2024 08:05 AM
Yesnews Logo
Home News

പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദർശനം തുടരുന്നു ; മച്ചുവ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി

News Desk . Mar 27, 2021
india-bangladesh-pm-modi-bengal-election-matua-bangla-desh-visit--
News

രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗോപാൽഗഞ്ച്   ജില്ലയിലെ ഒരാകാൻഡിയിലുള്ള മച്ചുവ ക്ഷേത്രം സന്ദർശിച്ചു  . മച്ചുവ നേതാവായിരുന്ന ഹരിചന്ദ് താക്കൂറിന്റെ ജന്മ സ്ഥലമാണ് ഒരാകാൻഡി. മച്ചുവ പ്രതിനിധികളുമായി മോദി കൂടിക്കാഴ്ച നടത്തി . 2015  ൽ ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ ഒരാകാൻഡിയിൽ വരണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു . ഒരാകാൻഡിയിൽ ഇന്ത്യ ഒരു പ്രൈമറി സ്കൂൾ ആരംഭിയ്ക്കുമെന്നും  നിലവിലുള്ള സ്കൂൾ അപ്ഗ്രേഡ് ചെയ്യുമെന്നും പ്രധാനമന്ത്രി അറിയിച്ചു . യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത തികച്ചും അവികസിതമായ ഒരാകാൻഡിയിൽ മോദിയുടെ സന്ദർശനം പ്രമാണിച്ചു ഒരു ഹെലിപാഡ് ബംഗ്ലാദേശ് സർക്കാർ നിർമ്മിച്ചിരുന്നു.

ബംഗാളിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന  ദിവസമാണ് പ്രധാനമന്ത്രി മച്ചുവ നേതാവിന്റെ ജന്മ ഗ്രാമം സന്ദർശിയ്ക്കുന്നതെന്നത് നിർണ്ണായകമാണ് . ബംഗാളിലെ നിരവധി നിയമ സഭ മണ്ഢലങ്ങളിൽ നിർണ്ണായക സ്വാധീനമാണ് ഒന്നര കോടി മച്ചുവ വോട്ടർമാർ . ഇന്ത്യ പാക് വിഭജ സമയത്തും പിന്നീട് ബംഗ്ലാദേശ് യുദ്ധ സമയത്തും മത പീഡനം ഭയന്ന് ഇന്ത്യയിൽ അഭയം തേടിയ മച്ചുവ സമുദായത്തിന് ഇതുവരെ പൗരത്വം ലഭിച്ചിട്ടില്ല . 

ഇവർക്ക് പൗരത്വം നൽകുമെന്ന ബിജെപി യുടെ വാഗ്ദാനമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 18  സീറ്റുകളിൽ പാർട്ടിയെ വിജയിപ്പിച്ചത് . വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ  വന്ന സർക്കാർ പൗരത്വ ഭേദഗതി നിയമം പാസ്സാക്കി വാക്ക് പാലിച്ചു . ബംഗാളിൽ അധികാരം  ലഭിച്ചാൽ ആദ്യ ക്യാബിനറ്റിൽ തന്നെ മച്ചുവ സമുദായത്തിന്  പൗരത്വം നൽകാനുള്ള തീരുമാനമെടുക്കുമെന്നാണ് ബിജെപി യുടെ വാഗ്ദാനം ..പ്രദ്ധാനമന്ത്രിയുടെ ഒരാകാൻഡി സന്ദർശനത്തെ ആവേശത്തോടെയാണ് മച്ചുവ സമൂഹം സ്വീകരിച്ചത്.

നേരത്തെ  തുൻകിപാറയിലെ ഷെയ്ഖ് മുജീബുർ റഹ്മാൻ മുസോളിയം പ്രധാനമന്ത്രി സന്ദര്ശിച്ചു . ആദ്യമായാണ് ഒരു രാഷ്ട്ര തലവൻ മുസോളിയം സന്ദർശിയ്ക്കുന്നത്. ജേഷോരേശ്വരി  ക്ഷേത്രത്തിൽ മോദി പൂജയും നടത്തി . പന്ത്രണ്ടാം നൂറ്റാണ്ടിലെ ഈ കാളീ ക്ഷേത്രം പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി പുതുക്കി പണിതിരുന്നു. 

Write a comment
News Category