Monday, May 05, 2025 07:51 PM
Yesnews Logo
Home Sports

ഗോകുലം എഫ്.സി ചരിത്രം സൃഷ്ടിച്ചു ;മണിപ്പുർ ട്രാവുവിനെ തകർത്തു ഗോകുലം ഐ ലീഗ് കിരീടത്തിൽ മുത്തമിട്ടു

News Desk . Mar 27, 2021
gokulam-fc-defeated-manipur-travu--become--i-league-champions-2021
Sports

കേരളത്തിലെ ലക്ഷകണക്കിന് ഫുട്‌ബോൾ ആരാധകരെ ആവേശം കൊള്ളിച്ച് ഗോകുലം എഫ്.സി ഐ ലീഗ് കിരീടം സ്വന്തമാക്കി. . നിർണ്ണായക കളിയിൽ മണിപ്പൂരിൽ നിന്നുള്ള കരുത്തന്മാരായ ട്രാവു വിനെ ഒന്നിനെതിരെ മൂന്നു  ഗോളിനു തകർത്താണ് ഗോകുലം കേരളത്തിലേക്ക് ഐ ലീഗ് കിരീടം എത്തിച്ചത്. ചരിത്രത്തിൽ ആദ്യമായാണ്കേരളത്തിൽ നിന്നുള്ള  ക്ലബ് ഐ ലീഗ് ചമ്പ്യാന്മാരാകുന്നത്. കൊൽക്കത്തയിലെ കെ.ബി.കെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഷെരീഫ് മുഹമ്മദ്, എമിൽ ബെന്നി, ഘാന താരം ഡെന്നീസ് ആഗ്യരാ മുഹമ്മദ് റാഷിദ് എന്നിവർ ജോലികൾ നേടി. വിദ്യാസാഗർ സിങ്ങാണ് ട്രാവു വിനു വേണ്ടി ഗോളടിച്ചത്.

കളിയുടെ എഴുപതാം മിനുട്ടു വരെ ഗോകുലം പിറകിലായിരുന്നു.എന്നാൽ പിന്നീട് ഗോളടിച്ച് മുന്നേറി. ആക്രമണ  ഫുട്‌ബോൾ അഴിച്ചു വിട്ട ഗോകുലത്തിനു മുന്നിൽ പിടിച്ച് നില്ക്കാൻ ട്രാവുവിനായില്ല. ഈ കാളിയയിൽ വിജയിച്ചതോടെ ഗോകുലത്തിനു 29 പോയിന്റ് ലഭിച്ചു.ഗോവയിൽ നിന്നുള്ള ചർച്ചിൽ ബ്രദേഴ്സിനും 29 പോയിന്റുകൾ ഉണ്ട്.എന്നാൽ ഗോൾ വ്യത്യാസത്തിൽ കിരീടം ലഭിച്ചു. 

Write a comment
News Category