Saturday, April 27, 2024 01:49 AM
Yesnews Logo
Home News

മനുഷ്യ മുടി കടത്ത് ;മ്യാന്മറിലേക്കു കടത്താൻ ശ്രമിച്ച മുടി കെട്ടുകൾ സൈന്യം പിടിച്ചു

Ritu.M . Mar 30, 2021
assam-rifles-seized-tonsured-hair-along-mizoram-myanmar-border
News

മ്യാന്മാർ വഴി അന്താരാഷ്ട മാർക്കറ്റിലേക്ക് കടത്താൻ കൊണ്ട് പോയ മനുഷ്യ മുടി കെട്ടുകൾ സൈന്യം പിടിച്ചു. മിസോറാം-മ്യാന്മാർ അതിർത്തിയിൽ വെച്ചാണ് 120 ബാഗുകളിൽ   കടത്താൻ ശ്രമിച്ച മുടികെട്ടുകൾ കണ്ടെത്തിയത്. മ്യാന്മാർ അതിർത്തിയിൽ കാവൽ നിൽക്കുന്ന ആസ്സാം റൈഫിലാണ് മുടി കള്ളക്കടത്തു തടഞ്ഞത്. മ്യാന്മാർ വഴി ചൈന യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക്    കടത്താനായിരുന്നു കള്ളക്കടത്തുകാർ ശ്രമിച്ചിരുന്നത്.  .ആന്ധ്രാ പ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് ലേലത്തിനെടുത്ത മുടിയാണ് കള്ളക്കടത്തുകാർ സ്വന്തമാക്കിയതെന്നു സൈന്യം സംശയിക്കുന്നു. ഭക്തർ മുറിക്കുന്ന  മുടി അന്താരാഷ്ട്ര തലത്തിൽ ടെണ്ടർ വിളിച്ചാണ് തിരുമല ദേവസ്വം ബോർഡ് മുടി വിറ്റഴിക്കുന്നത്.ലേലത്തിനെടുത്ത മുടി വിദേശത്തേക്ക് കയറ്റുകയാണ് പതിവ്.കള്ളക്കടത്തുകാർ ചെയ്ത പ്രവർത്തിക്കു തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് തിരുമല ദേവസ്വം അറിയിച്ചു.വിപണിയിൽ രണ്ടു കോടിയുടെ മൂല്യമുള്ള മുടിയാണ്പിടികൂടിയത്.

എന്നാൽ ലേലം വിളിച്ച മുടി ആവശ്യമായ രേഖകൾ കൂടാതെ കള്ളക്കടത്തുകാർക്കു കൈമാറുന്നചില കരാറുകാരുമുണ്ട്.അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡാണ് മനുഷ്യ മുടിക്കുള്ളത്.പ്രതി വര്ഷം ഏതാണ്ട് 100 കോടിയുടെ മനുഷ്യ മുടിയാണ് തിരുപ്പതി ക്ഷത്രത്തിൽ നിന്ന് മാത്രം ലേലം വിളിച്ചു കൊടുക്കുന്നത്. തിരുപ്പതി ദേവസ്വത്തെ കബളിപ്പിച്ചു മുടി കടത്താൻ കൂട്ട് നിന്ന് കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുമെന്നു ക്ഷേത്ര  ഭരണാധികാരികൾ വ്യക്തമാക്കി. 

മനുഷ്യ മുടി മാർക്കറ്റ് ; കുതിച്ചുയരുന്ന സാധ്യതകൾ 

ഇത് വരെ  മനുഷ്യ മുടി ഉപയോഗശൂന്യമായ മാലിന്യമായാണ്  കരുതപ്പെട്ടിരുന്നത്.എന്നാൽ അന്തരാഷ്ട്ര വിപണിയിൽ വൻ മൂല്യമുള്ളതും ദുർലഭവുമായ ഉൽപ്പന്നമാണ് മുടി.  വിഗ് ഉൽപ്പാദകർ, മനുഷ്യ മുടി തേടി  നടക്കയാണ്.  ഷാമ്പൂ  ഉൾപ്പെട കോസ്മെറ്റിക്സ് ഉൽപ്പന്നങ്ങൾ പരീക്ഷിക്കാൻ മുടി ആവശ്യമാണ്. ഇപ്പോൾ ചൈനയും കാനഡയും അമേരിക്കയും വളം , കീട നാശിനി , മലിനീകരണ നിയന്ത്രണ ഉൽപ്പന്നങ്ങൾ എന്നിവ നിർമ്മിക്കാൻ മനുഷ്യ മുടി ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.അതായത് ഭാവിയിൽ ഉപയോഗ ശൂന്യമായ മുടി വിപണിയിൽ വൻ മൂല്യമുള്ളതായി മാറുകയാണ്. ഇന്ത്യയാണ് മുടി കയറ്റു മതി ചെയ്യുന്ന രാജ്യങ്ങളിൽ മുന്നിൽ നിൽക്കുന്നത്. 

Write a comment
News Category