Saturday, April 20, 2024 12:42 PM
Yesnews Logo
Home News

ഉടുമ്പന്‍ചോലയില്‍ എംഎം മണി , ജയിച്ചാൽ തല മുണ്ഡനം ചെയ്യുമെന്ന് ഇഎം അഗസ്തി

സ്വന്തം ലേഖകന്‍ . Mar 31, 2021
mm-manis-defeat-will-ensure-congress-candidate-e-m-augusti
News

ഇടുക്കി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ മന്ത്രി എംഎം മണിയെ വെല്ലുവിളിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഇഎം അഗസ്തി. ഉടുമ്പന്‍ചോലയില്‍ എംഎം മണി ഇത്തവണ വിജയിക്കില്ലെന്ന് ഇഎം അഗസ്തി പറഞ്ഞു. എംഎം മണി വിജയിക്കുകയാണ് എങ്കില്‍ താന്‍ തല മുണ്ഡനം ചെയ്യും എന്നും ഇഎം അഗസ്തി വെല്ലുവിളിച്ചു.

മാധ്യമങ്ങളുടെ  തിരഞ്ഞെടുപ്പ് പ്രീ പോള്‍ സര്‍വ്വേകളെയും ഇഎം അഗസ്തി തള്ളിക്കളഞ്ഞു. മാധ്യമങ്ങള്‍ പുറത്ത് വിടുന്ന സര്‍വ്വേ ഫലങ്ങളില്‍ തനിക്ക് വിശ്വാസമില്ല. സര്‍വ്വേകള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ ചാനല്‍ മേധാവികള്‍ തല മൊട്ടയടിക്കാന്‍ തയ്യാറാകുമോ എന്നും ഇഎം അഗസ്തി ചോദിച്ചു. കേരളത്തില്‍ ചാനലുകളെ വിലയ്‌ക്കെടുത്തിരിക്കുകയാണ് എന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്ര മോദി ചാനലുകളെ വിലയ്ക്ക് എടുത്ത സാഹചര്യത്തിന് സമാനമാണ് ഇപ്പോഴെന്നും ഇഎം അഗസ്തി കുറ്റപ്പെടുത്തി.  ഇതുവരെ പുറത്ത് വന്ന മിക്ക ചാനല്‍ സര്‍വ്വേകളും സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അധികാര തുടര്‍ച്ചയാണ് പ്രവചിക്കുന്നത്. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ എംഎം മണിയുടെ വിജയവും ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന മനോരമ ന്യൂസ് ചാനലിന്റെ സര്‍വ്വേയില്‍ ഇടുക്കി ജില്ലയില്‍ ഉടുമ്പന്‍ചോല അടക്കമുളള അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും എന്നാണ് പ്രവചനം നടത്തിയിരിക്കുന്നത്.
 
1991ലും 1996ലും ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും ഇഎം അഗസ്തി നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1996ല്‍ എംഎം മണിയെ തന്നെ ആണ് ഇഎം അഗസ്തി തോല്‍പ്പിച്ചത്. എന്നാല്‍ 2001ല്‍ കെകെ ജയചന്ദ്രനിലൂടെ മണ്ഡലം സിപിഎം പിടിച്ചു. 2001 മുതല്‍ തുടര്‍ച്ചയായി ഇടതുപക്ഷമാണ് ഉടുമ്പന്‍ചോലയില്‍ വിജയിക്കുന്നത്. 2001 മുതല്‍ 2011 വരെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കെകെ ജയചന്ദ്രന്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2016ല്‍ ഉടുമ്പന്‍ചോലയില്‍ നിന്ന് എംഎം മണി വീണ്ടും മത്സരിക്കാനെത്തി. നേരിയ ഭൂരിപക്ഷത്തിനാണ് എംഎം മണിയുടെ വിജയം.
 

Write a comment
News Category