Friday, April 26, 2024 10:08 AM
Yesnews Logo
Home News

സി.പി.എമ്മിന്റെ സാമ്പത്തിക സ്രോതസ്സായ ഊരാളുങ്കലിൽ ഇൻകംടാക്സ് റെയ്ഡ്

Kariyachan . Mar 31, 2021
it-raid-in-uralungal-society-kozhikode
News

സി.പി.എമ്മിന്റെ സാമ്പത്തിക സ്രോതസ്സ് എന്നറിയപ്പെടുന്ന ഊരാളുങ്കൽ ലേബർ സൊസൈറ്റി യുടെ വടകര തിരുവനതപുരം ഓഫീസുകളിൽ ഇൻകം ടാക്സ് റൈഡ്. കിഫ്‌ബി പ്രോജക്ടുകളിൽ ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് ഊരാളുങ്കലിൽ റെയ്ഡ് നടക്കുന്നതെന്ന് ഐ.ടി വൃത്തങ്ങൾ സൂചിപ്പിച്ചു. റെയ്ഡ് അഞ്ചു മണിക്കൂർ പിന്നിട്ടു. സംസ്ഥാനത്തെ സുപ്രധാന  പ്രോജക്ടുകൾ ലേബർ സൊസൈറ്റിയുടെ മറവിൽ ഊരാളുങ്കൽ നേടിയെടുക്കുന്നതായി നേരത്തെ കേന്ദ്രത്തിൽ പരാതി ലഭിച്ചിരുന്നു.കിഫ്ബിയുടെ പ്രധാന പദ്ധതികൾ ഭൂരിഭാഗവും സി.പി.എം നിയന്ത്രിക്കുന്ന ഈ ലേബർ സൊസൈറ്റിയാണ് നടത്തുന്നത്.ഇവർ കരാർ നേടിയ ശേഷം ഉപ കരാറുകൾ നൽകുകയാണ് പതിവ്.

ഉത്തരേന്ത്യയിൽ നിന്നും മറ്റും തൊഴിലാളികളെ കൊണ്ട് വന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയാണ് ഊരാളുങ്കലിന്റെ  പതിവ്. 
ലേബർ സൊസൈറ്റിയാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സൊസൈറ്റിയുടെ തലപ്പത്തുള്ളവർ നിരവധി പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ രുപീകരിച്ചാണ് പ്രവർത്തിക്കുന്നത്.കോഴിക്കോട് സൈബർ  പാർക്ക് ഉൾപ്പെടെയുള്ള വൻ പദ്ധതികൾ സ്വകാര്യ  സംരംഭമായാണ് പ്രവർത്തിക്കുന്നത്.പാറമടകളും ഐ.ടി കമ്പനികളും ഊരാളുങ്കലിന്റെ പേരിൽ നടത്തുന്നത് സ്വകാര്യ സംരംഭമായാണ് നടത്തുന്നത്. 

ഊരാളുങ്കലിന്റെ തലപ്പത്തുള്ള രമേശൻ പാലേരി മുഖ്യമന്ത്രി പിണറായിയുടെ അടുപ്പക്കാരനാണ്. കഴിഞ്ഞ ദിവസം കിഫ്‌ബി ആസ്ഥാനത്തു നടത്തിയ റെയ്ഡിൽ ഊരാളുങ്കലിനെ കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നു

Write a comment
News Category