Saturday, April 27, 2024 10:18 AM
Yesnews Logo
Home News

ദാദ സാഹേബ്​ ഫാൽക്കേ പുരസ്​കാരം രജനീകാന്തിന്

സ്വന്തം ലേഖകന്‍ . Apr 01, 2021
dada-saheb-phulke-award-conferred-to-rajinikath
News

തമിഴ്​ നടൻ രജനീകാന്തിന്​ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം. അമ്പത്തിയൊന്നാമത്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരമാണ് തമിഴകത്തിന്റെ പ്രിയ നടൻ  രജനീകാന്തിന് ലഭിക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ്​ ജാവേദ്​ക്കറാണ്​ പുരസ്​കാരം പ്രഖ്യാപിച്ചത്​. ഇന്ത്യൻ സിനിമയിലെ പ​രമോന്നത പുരസ്​കാരമാണ്​ ദാദ സാഹേബ്​ ഫാൽക്കെ പുരസ്​കാരം. 

തമിഴ്​നാട്ടിൽ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പുമായി പുരസ്‌കാരപ്രഖ്യാപനത്തിനു ബന്ധമില്ലെന്ന് പ്രകാശ് ജാവേദ്കർ അറിയിച്ചു.  നേരത്തെ രജനീകാന്ത്​ രാഷ്​ട്രീയപാർട്ടി രൂപീകരിച്ച്​ തെരഞ്ഞെടുപ്പ്​ രാഷ്​ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചിരുന്നു. പിന്നീട് ആ തീരുമാനത്തിൽ നിന്ന് പിന്നോക്കംപോവുകയായിരുന്നു. 

 

Write a comment
News Category