Monday, May 05, 2025 07:43 PM
Yesnews Logo
Home News

എം.എ യുസഫ് അലി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു; ചതുപ്പിൽ ഇടിച്ചിറക്കി

Alamelu C . Apr 11, 2021
lulu-group-helicopter-crash-landing-in-wetland-near-ernakulam-major-accident-averted-yusaf-ali-admitted-to-hospital
News

ലുലു ഗ്രൂപ് ചെയർമാൻ എം.എ.യുസഫ് അലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടു.യന്ത്ര തകരാർ മൂലം ഹെലികോപ്റ്റർ കടവന്ത്രക്കടുത്ത് ചതുപ്പു നിലത്ത് ഇടിച്ചിറക്കി. വെള്ളവും ചളിയും നിറഞ്ഞ ചതുപ്പിൽ വീണ ഹെലികോപ്റ്ററിനു കാര്യമായ പ്രശ്നങ്ങളില്ല.യാത്രക്കാർക്ക് സാരമായ പരിക്കുകൾ ഇല്ലെന്നാണ് അറിയുന്നത്.യുസഫ് അലിയെയും കുടുംബത്തെയും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ലുലു ഗ്രൂപ്പ് ചെയർമാനും ഭാര്യയും  ഹെലികോപ്ടറിലുണ്ടായിരുന്നു.ഇവർ സുരക്ഷിതരാണ്. ഏഴുപേർക്ക് പരിക്കുണ്ടെന്നാണ് പ്രാഥമിക വിവരം. 

വൻ ദുരന്തം ഒഴിഞ്ഞു പോയി. ഹെലികോപ്റ്റർ സ്ഥിരമായി ഇറക്കാറുള്ള കുഫോസ് ക്യാമ്പസ്സിന് അടുത്താണ് ചതുപ്പു നിലം. ലേക്ക് ഷോർ ആശുപത്രി സമീപത്താണ്.യന്ത്രത്തകർ കണ്ടതിനെ തുടർന്ന് പൈലറ്റ് ഹെലികോപ്റ്റർ ചതുപ്പിലേക്ക് ഇടിച്ച് ഇറക്കിയത്. അൽപ്പം വൈകിയിരുന്നുവെങ്കിൽ തിരക്കേറിയ ഹൈവയിലോ ജനവാസ കേന്ദ്രങ്ങളിലോ ഹെലികോപ്റ്റർ ഇറക്കണമായിരുന്നു.അങ്ങനെ വന്നിരുന്നുവെങ്കിൽ വൻ ദുരന്തം നേരിട്ടേനെ. സംഭവത്തെ കുറിച്ച് കേന്ദ്ര സിവിൽ  ഏവിയേഷൻ വകുപ്പ്  അന്വേഷണം നടത്തും.

Write a comment
News Category