Thursday, December 05, 2024 10:00 PM
Yesnews Logo
Home News

1921 - പുഴ മുതൽ പുഴ വരെ ട്രെയ്‌ലർ പുറത്തിറങ്ങി

News Desk . Apr 17, 2021
News

അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 - പുഴ മുതൽ  പുഴ വരെ എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി . 1921 ൽ കേരളത്തിലെ മലബാർ മേഖലയിൽ നടന്ന ഹിന്ദു കൂട്ടക്കൊലയുടെ യഥാർത്ഥ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരമാണ്  അലി അക്ബർ സിനിമയിലൂടെ നടത്തുന്നത് . മലബാർ കലാപത്തിന്റെ നേതൃനിരയിൽ നിന്ന് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കി ആഷിഖ് അബു കഴിഞ്ഞ വർഷം സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെയാണ് മലബാർ കലാപം വീണ്ടും  ചർച്ചയും വിവാദവുമായത്. 

 

 

മലബാർ കലാപം യഥാർത്ഥത്തിൽ എന്താണ് എന്ന് വ്യക്തമാക്കുന്ന സിനിമ നിർമ്മിയ്ക്കുമെന്നു അന്ന് തന്നെ അലി അക്ബറും പ്രഖ്യാപിച്ചിരുന്നു . പൃഥ്വീ രാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമ എവിടെ വരെയായി എന്നത് സംബന്ധിച്ച്  വിവരങ്ങളൊന്നുമില്ല . അലി അക്ബർ ച്ത്രീകരണം ഏതാണ്ട്  പൂർത്തിയാക്കി കഴിഞ്ഞു. മാമധർമ്മ എന്ന പേരിൽ ആരംഭിച്ച പ്രൊഡക്ഷൻ ബാനറിൽ ആദ്യ ചിത്രം കൂടിയാണ്  ഇത് . പൊതു ജനങ്ങളിൽ നിന്ന് നിർലോഭം ലഭിച്ച സാമ്പത്തിക സഹായത്തിലൂടെയാണ് സിനിമ ച്ത്രീകരണം നടക്കുന്നത് 

Write a comment
News Category