Saturday, April 27, 2024 09:04 AM
Yesnews Logo
Home News

മമതയുടെ ഭരണം അവസാനിക്കും;പ്രധാനമന്ത്രി

M.B. Krishnakumar . Apr 17, 2021
mamata-rule-to-be-end-pm-modi
News

ബംഗാളിൽ ബി.ജെ.പി യുടെ നേതൃത്വത്തിൽ മന്ത്രി സഭ അധികാരത്തിൽ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.ടി.എം.സി ഛിന്നഭിന്നമാകും. ബംഗാളിന്റെ സുവർണ്ണകാലം വരവായി-അസനോളിൽ പൊതുയോഗത്തെ അഭി സംബോധന ചെയ്തു മോദി പറഞ്ഞു.

.തിരഞ്ഞെടുപ്പ് നാല് ഘട്ടം കഴിഞ്ഞപ്പോൾ തന്നെ തൃണമൂൽ കോൺഗ്രസ് പലതായി ഭിന്നിക്കപ്പെട്ടെന്നും തിരഞ്ഞെടുപ്പ് അവസാനിക്കുമ്പോഴേക്കും മുഖ്യമന്ത്രി മമത ബാനർജിയും മരുമകനും പരാജയപ്പെടുമെന്നും മോദി പറഞ്ഞു. അസന്‍സോളിലെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മോദി. മമത ബാനർജിക്ക് മൃതദേഹങ്ങളെ വെച്ച് രാഷ്ട്രീയം കളിക്കുന്ന ശീലം പണ്ടേയുണ്ട്.

 ഇപ്പോൾ അവർ ഏപ്രിൽ 10 ന് കൂച്ച് ബെഹാർ ജില്ലയിലെ സിതാൽകുച്ചിയിൽ അഞ്ച് പേരുടെ "നിർഭാഗ്യകരമായ" മരണത്തെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു.നാലാംഘട്ട വോട്ടെടുപ്പിൽ കേന്ദ്ര സേനയുടെ വെടിവയ്പിൽ മരിച്ചവരുടെ മൃതദേഹവുമായി പ്രതിഷേധ ജാഥ നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെടുന്നതായി പറയപ്പെടുന്ന ഓഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സംബന്ധിച്ചാണ് മോദിയുടെ വിമർശനം. കൂച്ച് ബെഹറിൽ എന്താണ് സംഭവിച്ചത്.നിങ്ങൾ എല്ലാവരും ഓഡിയോ ടേപ്പ് കേട്ടിരിക്കുമല്ലോ.

 അഞ്ച് പേരുടെ വേദനാജനകമായ മരണത്തിന് ശേഷം ദീദി എങ്ങനെ രാഷ്ട്രീയം കളിക്കുന്നുവെന്ന് ഓഡിയോ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ നേരത്തേ ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി വികസനത്തിന് തടയിടുന്ന മുഖ്യമന്ത്രിയാണ് മമതയെന്നും മോദി ആരോപിച്ചു. പ്രധാനപ്പെട്ട പല വിഷയങ്ങളിലും കേന്ദ്രം വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത പങ്കെടുത്തിട്ടില്ല. അവർ പല കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ്. അവർ ധാർഷ്ട്യക്കാരിയാണെന്നും മോദി ആരോപിച്ചു.

Write a comment
News Category