Friday, March 29, 2024 02:15 PM
Yesnews Logo
Home News

അന്താരാഷ്ട്ര വിമാനസർവീസുകൾ മെയ് 17 മുതൽ തുടങ്ങുമെന്ന് സൗദി അറേബ്യാ

P.V.Jayaraj . Apr 18, 2021
saudi-arabia-international--airlines-open-may-17th
News

കോവിഡ് രോഗ വ്യാപനത്തെ  തുടർന്ന് നിറുത്തി വെച്ചിരുന്ന അന്താരാഷ്ട്ര വിമാന സർവീസുകൾ സൗദി അറേബ്യാ പുനരാംഭിക്കുന്നു. മെയ് 17 മുതൽ എല്ലാ ഇന്റർനാഷണൽ സർവീസുകളും തുടങ്ങുമെന്ന് സൗദി വ്യക്തമാക്കി.

അന്താ രാഷ്ട്ര സർവീസുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളും മെയ് മാസത്തോടെ പിൻവലിക്കും. രാജ്യത്തെ  എല്ലാ വിമാനത്താവളങ്ങളും വിദേശ സർവീസുകൾക്കായി തുറന്നു കൊടുക്കും. ഏതാണ്ട് ഒരു കൊല്ലമായി ഇന്റർനാഷണൽ സർവീസുകൾ സൗദി നിറുത്തി വെച്ചിരിക്കുകയായിരുന്നു. ഈ നിയന്ത്രണങ്ങളാണ് എടുത്തു മാറ്റുന്നത്. 

 

Write a comment
News Category