Wednesday, May 08, 2024 06:43 PM
Yesnews Logo
Home News

കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയം;കെ സുരേന്ദ്രന്‍;മെയ് 2 നു ശേഷം പ്രക്ഷോഭം

സ്വന്തം ലേഖകന്‍ . Apr 28, 2021
covid-kerala-model-disastrous-alleges-k-surendran
News

കോവിന്‍ ആപ്പിലെ പ്രതിസന്ധി കേരളത്തില്‍ മാത്രമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ ആരോപിച്ചു.  സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ബോധപൂര്‍വ്വം സര്‍ക്കാര്‍ അട്ടിമറി നടത്തുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. ഡി എം ഒമാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ സംഘമാണ് ഇതിന് പിന്നിലെന്നും സുരേന്ദ്രൻ ആരോപിച്ചു.

സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സക്ക് വന്‍തുകയാണ്. ഇത് കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ആർ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് സ്വകാര്യ ആശുപത്രികള്‍ 1700 രൂപ ചുമത്തുന്നു. ഇത് നിയന്ത്രിക്കാനും സര്‍ക്കാര്‍ ഒരു നടപടിയുമെടുക്കുന്നില്ല. കേരളത്തിന്റെ കോവിഡ് പ്രതിരോധം പരാജയമാണെന്നും മുഖ്യമന്ത്രിയുടേത് തള്ള് മാത്രമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.മെയ്  രണ്ടിനു ശേഷം ബി ജെ പി പ്രക്ഷോഭത്തിന് ഇറങ്ങുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 

ഹവാല ആരോപണം;ബി.ജെ.പി ക്കു പങ്കില്ല 

തെരഞ്ഞെടുപ്പ് പണം തട്ടിയ കേസിൽ ബി ജെ പിക്ക് പങ്കില്ല.. പണമായി ഒരു സ്ഥാനാർത്ഥിക്കും ബി ജെ പി നൽകിയിട്ടില്ല. സംസ്ഥാന പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേന്ദ്രൻ പറഞ്ഞു.ബി ജെ പിയെ അപകീർത്തിപ്പെടുത്തുന വാർത്തകൾ നൽകുന്നവർക്ക് എതിരെ നിയമ നടപടിയെടുക്കുമെന്നും ബി ജെ പി ഡിജിറ്റൽ ഇടപാട് മാത്രമാണ് നടത്തിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

Write a comment
News Category