Friday, March 29, 2024 08:29 PM
Yesnews Logo
Home News

'അനുസരിക്കാം '-ട്വിറ്റർ കേന്ദ്ര സർക്കാരിനെ അറിയിച്ചു; ഇന്ത്യൻ നിയമങ്ങൾ അനുസരിക്കുമെന്ന് അമേരിക്കൻ കമ്പനി

Harpal Singh . Jun 08, 2021
twitter-will-comply-it-rules-twitter-informed-centre
News

ഇന്ത്യൻ സർക്കാരിന്റെ കർക്കശ നിലപാടിന് മുന്നിൽ   അമേരിക്കൻ കമ്പനിയായ  ട്വിറ്റർ കീഴടങ്ങി. രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ വിമുഖത കാട്ടിയ   അമേരിക്കൻ കമ്പനി ഇപ്പോൾ നിലപാട് മാറ്റി എല്ലാ നിയമങ്ങളും അനുസരിക്കാമെന്നു കേന്ദ്രത്തിനു ഉറപ്പു നൽകി. ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറായില്ലെങ്കിൽ നടപടികൾ നേരിടേണ്ടി വരുമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം  ട്വിറ്റർ മാനേജ്‍മെന്റിനു മുന്നറിയിപ്പു നൽകിയിരുന്നു.

തുടക്കത്തിൽ കേന്ദ്രത്തിന്റെ നോട്ടീസിനോട്  മുഖം തിരിച്ചു നിന്നിരുന്ന ട്വിറ്റർ ഇന്ന് എല്ലാ നിയമങ്ങളും പാലിക്കാൻ സന്നദ്ധമാണെന്ന് കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര നിർദേശനങ്ങൾ  നടപ്പാക്കാൻ അൽപ്പം സമയം വേണമെന്ന് ട്വിറ്റർ അഭ്യർത്ഥിച്ചിട്ടുണ്ട്.കോവിഡ് കാലമായാണ് കൊണ്ട് സമയത്തിൽ ഇളവ് വേണം.എല്ലാ ഇന്ത്യൻ നിയമങ്ങളും അതെ പടി അനുസരിക്കാം-സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള കമ്പനി അഭ്യർത്ഥിച്ചു.

സാമൂഹ്യമാധ്യമങ്ങളി  വരുന്ന പോസ്റ്റുകളിൽ പരാതി ഉയർന്നാൽ ക്രിമിനൽ കേസ്സെടുക്കാൻ കേന്ദ്രത്തിനു അധികാരം ഉണ്ടാകുമെന്നു ഐ.ടി മന്ത്രാലയം ട്വിറ്ററിന് മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്ര നിർദേശങ്ങൾ അനുസരിച്ചു പരാതികൾ പരിശോധിക്കാൻ ഓരോ സാമൂഹ്യ മാധ്യമ കമ്പനിയും ഒരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് നിർദേശിച്ചിരുന്നു., ഈ ഉദ്യോഗസ്ഥൻ  പരാതികൾ 24 മണിക്കൂറിനുള്ളിൽ പരിഹരിക്കണം. വിദ്വേഷ   -പ്രചരണങ്ങൾ നടത്തുന്നവരെ കണ്ടെത്തുകയും തടയുകയുമാണ് കേന്ദ്രം ഈ നിർദേശം വഴി ഉദ്ദേശിച്ചത്. വിദ്വേഷ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നത് ആരാണെന്നു കണ്ടെത്താൻ കേന്ദ്ര സർക്കാരിനെ ഈ ഉദ്യോഗസ്ഥന്റെ  സഹായംതേടാവുന്നതുമാണ്. 

കേന്ദ്ര നിർദേശം ട്വിറ്റർ ഒഴികെ എല്ലാ സാമൂഹ്യ   മാധ്യമ കമ്പനികളും  അനുസരിക്കാമെന്നു ഉറപ്പു നൽകി.എന്നാൽ ട്വിറ്റർ മാത്രം ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറുകയായിരുന്നു.കേന്ദ്ര നിർദേശം പാലിച്ചാൽ  മധ്യവർത്തി സംരക്ഷണം സാമൂഹ്യ  മാധ്യമ  കമ്പനികൾക്ക് ലഭിക്കും.അതായത് പോസ്റ്റുകളിൽ പരാതികൾ വന്നാൽ അത് പ്രസിദ്ധീകരിച്ച കമ്പനികൾക്ക്  ക്രിമിനൽ നടപടികൾ നേരിടേണ്ടി വരില്ല. പകരം ഇത് പരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്പനിയുടെ ഉദ്യോഗസ്ഥൻ മാത്രമാകും നടപടികൾ നേരിടേണ്ടി വരിക. 

 കേന്ദ്ര നിർദേശം പാലിച്ചില്ലെങ്കിൽ നേരിട്ട് ക്രിമിനൽ കേസ്സുകൾ പ്രതി ചേർക്കപ്പെടുമെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ ട്വിറ്റർ മുൻ നിലപാട് മാറ്റി എല്ലാം അനുസരിക്കാമെന്ന് നിലപാട് സ്വീകരിച്ചിരിക്കയാണ്.
 

Write a comment
News Category