Friday, April 26, 2024 09:02 PM
Yesnews Logo
Home News

മുട്ടിൽ മരം മുറി;ആദിവാസികൾ ഉൾപ്പെടയുള്ളവരെ പ്രതികളാക്കി പോലീസിന്റെ എഫ്.ഐ.ആർ ;എട്ടു കോടിയുടെ മോഷണ കുറ്റത്തിന് കേസ്

Ritu.M . Jun 10, 2021
muttil-timber-scam-police-registered-case-68-persons-including-tribals-named
News

Exclusive 

ഒടുവിൽ കേരളത്തെ പിടിച്ചു കുലുക്കിയ വയനാട്ടിലെ  മുട്ടിൽ മരം മുറി കേസിൽ പ്രതികളായവർ  നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന   ആദിവാസികളും ചെറുകിട കർഷകരും മാത്രം. ആദിവാസികളും ചെറുകിട കർഷകരും ഉൾപ്പെടെ 68 പേരെ പ്രതി ചേർത്ത് മീനങ്ങാടി പോലീസ് കേസ്സു രെജിസ്റ്റർ ചെയ്തു. സർക്കാരിന്   ഭീമമായ തുക  നഷ്ടം വരുത്തിയതിനാണ് ഈ പാവപ്പെട്ടവരെ ഉൾപ്പെടുത്തി പോലീസ് കേസ്സെടുത്തിട്ടുള്ളത്. മരം കടത്തി എന്ന് ആരോപണമുള്ള  , ആന്റോ ആഗസ്റ്റിൽ , സഹോദരൻ  ജോസുകുട്ടി അഗസ്റ്റിൻ എന്നിവർ കേസിൽ പ്രതികളാണ്.  ആദിവാസികളെയും ചെറുകിട കർഷകരെയും പ്രതികളാക്കി പോലീസ് അന്വേഷണം നടത്തുകയാണ്. എഫ്.ഐ ആർ ന്റെ കോപ്പി യെസ് ന്യൂസ് പുറത്തു വിടുന്നു 

എഫ്.ഐ ആർ ഇൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ 

വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് അംശം കല്ലുപടി, വാഴവറ്റ, എന്നീ പ്രദേശങ്ങളിൽ സർക്കാരിന് അവകാശപ്പെട്ട എട്ടു കോടി വില വരുന്ന 204 .635 കുബിക് അടി വീട്ടി മരങ്ങൾ മോഷ്ട്ടിച്ചുവെന്നാണ് പോലീസ് കേസ്.2020 നവംബര് , ഡിസംബർ, ജനുവരി മാസങ്ങളിൽ 68 പ്രതികൾ റെവന്യൂ വകുപ്പിന്റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയോ അറിവോ സമ്മതമോ ഇല്ലാതെ മുറിച്ച മോഷണത്തെ ചെയ്തുവെന്ന് എഫ്.ഐ.ആർ പറയുന്നു.ഇതു വഴി സർക്കാരിന് എട്ടു കോടിയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

ഐ.പി.സി  ,379 ആം വകുപ്പ്, 34 വകുപ്പുകൾ പ്രകാരമാണ് സെസ്സ് ചാർജ്ജ് ചെയ്തിരിക്കുന്നത്. തഹസിൽദാർ എം.എസ് ശിവദാസനാണ് പരാതിക്കാരൻ.ഐപിസി 379 മോഷണ കുറ്റമാണ് .മൂന്ന് വര്ഷം വരെ പരമാവധി തടവ് ശിക്ഷ  ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിട്ടുള്ളത്. 34 എം വകുപ്പും സമാന കുറ്റം പരാമര്ശിക്കുന്നതാണ്. സ്വന്തം പുരയിടത്തിലെ മരം മുറിച്ചത് വഴി കള്ളന്മാരാകുന്ന സ്ഥിതിവിശേഷം  റവന്യു  വകുപ്പിന്റെ ഉത്തരവ് വഴി ഉണ്ടായിരിക്കയാണ്.. 

നിരപരാധികളെ മോഷ്ടാക്കളാക്കുന്ന സംവിധാനം  

പോലീസ് കേസിൽ എട്ടു കോടിയുടെ മോഷണ കേസിൽ പ്രതികളായവരിൽ 20 ഓളം പേര് ആദിവാസികളാണ്. മലങ്കര കോളനി, മുട്ടിൽ സൗത്തിലെ ലക്ഷം  വീട് കോളനി, ആവിലാറ്റ്‌ കുന്നു കോളനി എന്നീ  കോളനികളിലെ പാവപെട്ട ആദിവാസികളാണ് ഇപ്പോൾ മോഷണക്കുറ്റത്തിന് കേസിൽ പ്രതികളായത്. 

Write a comment
News Category