Friday, April 26, 2024 07:59 PM
Yesnews Logo
Home News

നടിയും മോഡലുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തു; മീഡിയ വൺ ചാനലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

Swapna. V . Jun 10, 2021
model-aysha-sulthana-case-kavarathi-mediaone-channel-home-ministry
News

ലക്ഷദ്വീപ് നിവാസികൾക്കെതിരെ ഇന്ത്യൻ സർക്കാർ കൊറോണ എന്ന ജൈവ ആയുധം ഉപയോഗിച്ചുവെന്ന് രാജ്യവിരുദ്ധ പരാമർശം നടത്തിയ നടിയും മോഡലുമായ ഐഷ സുൽത്താനക്കെതിരെ കേസ്സ്. കവരത്തി പൊലീസാണ് രാജ്യദ്രോഹ കുറ്റം ചുമത്തി ഐഷ സുൽത്താനക്കെതിരെ കേസെടുത്തിരിക്കുന്നത്. ഉടൻ അറസ്റ്റുണ്ടാകുമെന്നു സൂചനയുണ്ട്.
ബി.ജെ.പി യുടെ ലക്ഷ്വദീപ് പ്രസിഡന്റ് അബ്ദുൽ ഖാദർ ഹാജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്സെടുത്തിട്ടുള്ളത്. 
ഗൗരവമേറിയ വകുപ്പുകളായ 124 എ 153 ബി എന്നെ വകുപ്പുകൾ ചേർത്താണ് കേസ്സ്. ലക്ഷ്വദീപിനെതിരെ വിഷലിപ്‌തമായ പ്രചാരണങ്ങളാണ്  ചെറുകിട നടിയായ ഐഷ സുൽത്താന നടത്തി കൊണ്ടിരുന്നത്. കൊച്ചിയിൽ ബ്യുട്ടി പാർലർ നടത്തി കൊണ്ടിരിക്കയാണ് ഐഷ സുൽത്താന ഇപ്പോൾ. 

മീഡിയ വൺ  ചാനലിനെതിരെയും നിഷാന്ത് റാവുത്തർക്കുമെതിരെ അന്വേഷണം വേണം-ഡോക്ടർ ഭാർഗ്ഗവ റാം

മെയ്യ് വൺ ചാനൽ നിരന്തരം രാജ്യവിരുദ്ധ പ്രചരണം നടത്തുകയാണെന്ന് ചൂണ്ടി കാട്ടി സാമൂഹ്യപ്രവർത്തകൻ ഭാർഗ്ഗവറാം കേന്ദ്ര ആഭ്യന്തര   മന്ത്രി അമിത ഷാക്ക്  പരാതി നൽകി. മീഡിയ വൺ മാനേജ്‍മെന്റിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ഡോക്ടർ ഭാർഗ്ഗവറാം കേന്ദ്രമന്ത്രിക്കു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. മീഡിയവൺ നെ കുറിച്ച് വിവിധ മന്ത്രാലയങ്ങൾക്ക് ലഭിച്ചിട്ടുള്ള മുൻകാല പരാതികളും അതിന്മേൽ സ്വീകരിക്കപ്പെട്ട നടപടികളും കൂടി അന്വേഷണ സംഘം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മീഡിയവൺ അവതാരകൻ നിഷാന്ത് റാവുത്തർക്കെതിരെ കേസ്സെടുക്കണമെന്ന് ആവശ്യം നേരത്തെ ഉയർന്നിരുന്നു. 

Write a comment
News Category