Friday, April 26, 2024 08:36 PM
Yesnews Logo
Home News

മുട്ടിൽ മരം മുറി ദേശീയ ചർച്ചയാക്കാൻ ബി.ജെ.പി ; കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ എൻ.ഡി എ സംഘം സന്ദർശനം നടത്തി

Alamelu C . Jun 11, 2021
muttil-case-v-muraleedhran-lead-nda-team-visited-wayanad
News

വയനാട്ടിൽ നടന്ന മരം മുറിക്കു പിന്നിൽ ഭരണ മുന്നണിയുടെ പ്രമുഖ നേതാക്കൾക്ക് പങ്കുണ്ടെന്ന് വി മുരളീധരൻ കുറ്റപ്പെടുത്തി. വയനാടിന്റെ പാരിസ്ഥിക നില നിൽപ്പിനു ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

മരം   മാഫിയക്ക് വേണ്ടിയാണ് സർക്കാർ തലത്തിൽ വിവാദ ഉത്തരവുകൾ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് എൻ.ഡി.എ സംഘം കുറ്റപ്പെടുത്തി.മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ, സി.കെ ജാനു എന്നിവർ ഉൾപ്പെടെ നേതാക്കൾ സംഘത്തിലുണ്ടായിരുന്നു.
മരം മുറിക്കെതിരെ പ്രക്ഷോഭം നയിക്കാൻ എൻ.ഡി.എ തയ്യാറാകുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. പരിസ്ഥിതിയെ അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.കേന്ദ്ര പരിസ്ഥിതി വകുപ്പുമന്ത്രി പ്രകാശ് ജാവേദ്കറെ കണ്ട് അടുത്ത ആഴ്ച മരം മുറി കേസിൽ  യഥാർത്ഥ വിവരങ്ങൾ ധരിപ്പിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു.

കേസിലെ പ്രതികളായവർ ലക്ഷങ്ങളുടെ കോഴ ഫോറെസ്റ്റ് ഉദ്യോഗസ്ഥർക്ക്  നൽകിയെന്ന് ആരോപണം ഉന്നയിച്ചിട്ടും വിജിലൻസ് അന്വേഷണം നടത്താൻ പോലും സർക്കാർ തയ്യാറായിട്ടില്ല. കേരള സർക്കാർ ഉചിതമായ അന്വേഷണം നടത്തിയില്ലങ്കിൽ കേന്ദ്രം ഇടപെടുമെന്ന് മന്ത്രി സൂചന നൽകി. 

Write a comment
News Category